രണ്ട് വിഭാഗങ്ങള്‍ ചേരി തിരിഞ്ഞ് വഴക്ക് തുടങ്ങിയത്. വീഡിയോയില്‍ ഒരു സ്ത്രീ തന്‍റെ കൂടത്തിലുള്ളയാളെ ബഹളത്തില്‍ നിന്നും മാറ്റാന്‍ ശ്രമിക്കുന്നതും പിന്നീട് ഈ സ്ത്രീ തന്നെ മറുവിഭാഗത്തിലുള്ള ഒരാളെ തള്ളിയിടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
മാമ്പഴക്കാലമാണ്. രുചിയും ഗുണവും കൂടിയ മാമ്പഴങ്ങള്‍ ഇന്ന് കടകളില്‍ ലഭ്യമാണ്. വില കൂടിയ മാമ്പഴത്തിന്‍റെ മാവിന് സെക്യൂരിറ്റിയെ ഏര്‍പ്പെടുത്തിയതടക്കമുള്ള മാമ്പഴ വാര്‍ത്തകളാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയെ. രുചിയും ഗുണവും വിലയും മറ്റ് പ്രത്യേകതകളുമായി നിരവധി മാങ്ങാ വാര്‍ത്തകളിലൂടെയാണ് നമ്മള്‍ ഓരോ ദിവസവും കടന്ന് പോകുന്നത്. ഇതിനിടെയാണ് ട്വിറ്ററില്‍ ഒരു വീഡിയോ വ്യാപകമായി പ്രചരിച്ചത്. Danish Gerd എന്ന ട്വിറ്റര്‍ ഉപഭോക്താവ് വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി, 'ഒരു തത്സമയ ഡെമോ: ലണ്ടനിൽ പാകിസ്ഥാന്‍/ഇസ്ലാമിക രീതിയിൽ മാങ്ങ എങ്ങനെ വാങ്ങാം.' വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി.
ലണ്ടനിലെ അത്യാവശ്യം തിരക്കുള്ള ഒരു മാര്‍ക്കറ്റില്‍ നിന്നുള്ള വീഡിയോയായിരുന്നു അത്. സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം നിരവധി ആളുകള്‍ ചൂറ്റും നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ഇതിനിടെയിലാണ് രണ്ട് വിഭാഗങ്ങള്‍ ചേരി തിരിഞ്ഞ് വഴക്ക് തുടങ്ങിയത്. വീഡിയോയില്‍ ഒരു സ്ത്രീ തന്‍റെ കൂടത്തിലുള്ളയാളെ ബഹളത്തില്‍ നിന്നും മാറ്റാന്‍ ശ്രമിക്കുന്നതും പിന്നീട് ഈ സ്ത്രീ തന്നെ മറുവിഭാഗത്തിലുള്ള ഒരാളെ തള്ളിയിടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ബഹളത്തിനിടെ അടുത്തുള്ളയാളെ ചവിട്ടാനായി കാല് പൊക്കുന്ന ഒരു യുവാവ്, നിലത്തുള്ള വെള്ളത്തില്‍ കാല് വഴുതി തറയിലേക്ക് പുറമടിച്ച് വീഴുന്നതും കാണാം. നിരവധി പേര്‍ ബഹളം കണ്ട് നില്‍ക്കുന്നുണ്ട്. ചിലര്‍ പിടിച്ച് മാറ്റാന്‍ ശ്രമിക്കുമ്പോള്‍ മറ്റ് ചിലര്‍ ഉന്തും തള്ളും തുടരുന്നു. വീഡിയോ ഇതിനകം അറുപത്തിയയ്യായിരത്തിന് മേലെ ആളുകള്‍ കണ്ടു കഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്‍റ് ചെയ്യാനെത്തിയത്.
undefined
A live demo:
How to buy Mango PK/Islamic way in London. https://t.co/k5nf6ZoJQ6 pic.twitter.com/ed55ryaGUv
പ്രസവിക്കാൻ സഹായിച്ചയാളെ നക്കികൊണ്ട് സ്നേഹം പ്രകടിപ്പിക്കുന്ന പശുവിന്‍റെ വീഡിയോ വൈറല്‍ !
"സേവ് ലണ്ടൻ," ഒരു ട്വിറ്റര്‍ ഉപയോക്താവ് എഴുതി. "ഹംപ്റ്റി ഡംപ്റ്റിക്ക് വലിയ വീഴ്ചയുണ്ട്." എന്നായിരുന്നു മറ്റൊരാളുടെ കുറിപ്പ്. ലണ്ടനിലെ ഏത് തെരുവില്‍ വച്ചാണ് സംഭവമെന്നത് വ്യക്തമല്ല. മറ്റ് ചിലര്‍ മതപരമായ കുറിപ്പുകളിലേക്ക് കടന്നു. Malech Raider എന്ന ട്വിറ്റര്‍ ഉപഭോക്താവ് എഴുതിയത്, 'ഇസ്ലാമിക വഴിയോ?, മാമ്പഴം കഴിക്കുന്നതിനെക്കുറിച്ച് സർ സയ്യിദ് അഹമ്മദ് ഖാൻ എഴുതിയ ആദ്യ പേപ്പർ പറയുന്നത് അത് ഹറാമാണെന്നാണ്.' എന്നായിരുന്നു. ഇതിന് മറുപടിയുമായി Danish Gerd എന്ന ട്വിറ്റര്‍ ഉപഭോക്താവ് തന്നെയെത്തി. അദ്ദേഹം ഇങ്ങനെ എഴുതി, 'നിങ്ങളുടെ ആശയം മനസ്സിലാക്കാൻ ബലപ്രയോഗം നടത്തുന്നത് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള ഇസ്ലാമിക രീതിയാണ്. ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ഇസ്‌ലാം പൂർണ്ണമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു. എന്നാല്‍, പ്രവാചകൻ ഒരിക്കലും മാമ്പഴം കഴിച്ചിട്ടില്ലാത്തതിനാൽ, മാമ്പഴം എങ്ങനെ കഴിക്കണമെന്നുള്ള നിർദ്ദേശങ്ങൾ അദ്ദേഹം നൽകിയിട്ടില്ല, അതിനാൽ മാമ്പഴം കഴിക്കുന്നത് അനിസ്ലാമികമാണ്.' എന്നായിരുന്നു.