വളര്‍ത്തു കടുവയെ പൂച്ചക്കുട്ടിയെ പോലെ താലോലിക്കുന്ന ഉടമയുടെ വീഡിയോ ഏറ്റെടുത്ത് നെറ്റസണ്‍സ് !

By Web Team  |  First Published Jun 24, 2023, 2:30 PM IST

 നിലത്ത് മലര്‍ന്ന് കിടക്കുന്ന കടുവയുടെ ഇരുവശങ്ങളിലും കാലുകള്‍ അകത്തി നില്‍ക്കുന്ന അദ്ദേഹം, അതിന്‍റെ കഴുത്തിൽ തലോടിയും മുഖം കൈക്കുമ്പിളിൽ എടുത്ത് ചുംബിച്ചും ഒക്കെ കൊഞ്ചിക്കുന്നു. ഉടമയുടെ ധൈര്യത്തെ വീഡിയോ കണ്ട സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ഒന്നടങ്കം അഭിനന്ദിക്കുകയാണ്. 


നുഷ്യനും മൃഗങ്ങളും തമ്മിലുള്ള ഊഷ്മളമായ ബന്ധം തെളിയിക്കുന്ന നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ നിരന്തരം പ്രത്യക്ഷപ്പെടാറുണ്ട്. കാഴ്ചക്കാരിൽ അമ്പരപ്പും കൗതുകവുമൊക്കെ ഉണർത്തുന്ന ഇത്തരം വീഡിയോകൾക്ക്  ആരാധകരും ഏറെയാണ്. അത്തരത്തിൽ ഉടമയുമായുള്ള ഒരു കടുവയുടെ അപൂർവമായ സ്നേഹബന്ധം കാണിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഇരുവരും തമ്മിലുള്ള സ്നേഹ ബന്ധം കാഴ്ചക്കാരുടെ പോലും ഭയത്തിന്‍റെ മതിലുകൾ തകർക്കുന്നതാണ്. 

@gulyaet_tigr, @mihail_tiger എന്നീ രണ്ട് ഇൻസ്റ്റാഗ്രാം പേജുകളിലാണ് ഈ വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. @gulyaet_tigr എന്ന അക്കൗണ്ടിലൂടെ മാത്രം മൂന്ന് ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്.  കടുവയുടെ മുൻപിൽ ഒട്ടും ഭയമില്ലാതെ നിൽക്കുകയും ഒരു പൂച്ചക്കുട്ടിയെ കളിപ്പിക്കുന്ന ലാഘവത്തോടെ കടുവയെ കളിപ്പിക്കുകയും ഒപ്പം ഉമ്മ കൊടുക്കുകയും ചെയ്യുന്ന ഒരു മനുഷ്യന്‍റെ ദൃശ്യങ്ങളാണ് വീഡിയോയിൽ. വീഡിയോയിൽ കാഴ്ചക്കാരെ ഏറെ അമ്പരപ്പിക്കുന്നത് ആ മനുഷ്യൻ കടുവയോട് കാണിക്കുന്ന സ്നേഹ പ്രകടനമാണ്. കെട്ടിപ്പിടിച്ചും ചുംബിച്ചും ഒക്കെയാണ് ഇരുവരും പരസ്പരം സ്നേഹം പ്രകടിപ്പിക്കുന്നത്. നിലത്ത് മലര്‍ന്ന് കിടക്കുന്ന കടുവയുടെ ഇരുവശങ്ങളിലും കാലുകള്‍ അകത്തി നില്‍ക്കുന്ന അദ്ദേഹം, അതിന്‍റെ കഴുത്തിൽ തലോടിയും മുഖം കൈക്കുമ്പിളിൽ എടുത്ത് ചുംബിച്ചും ഒക്കെ കൊഞ്ചിക്കുന്നു. ഉടമയുടെ ധൈര്യത്തെ വീഡിയോ കണ്ട സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ഒന്നടങ്കം അഭിനന്ദിക്കുകയാണ്. 

Latest Videos

undefined

 

നൈനിറ്റാളില്‍ വിനോദ സഞ്ചാരികളെ തല്ലുന്ന ബോട്ട് ഉടമകളുടെ വീഡിയോ വൈറല്‍!

വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കാണുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തത്. 'ഒരു കടുവയെ എങ്ങനെ ചുംബിക്കാമെന്ന് കാണിച്ച് തന്നതിന് നന്ദി', 'ഒരു ചുംബനം എനിക്ക് വേണ്ടി കൂടി അവന് നൽകുക...' തുടങ്ങിയ രസകരമായ കമൻറുകളാണ് പല ഉപഭോക്താക്കളും വീഡിയോയ്ക്ക് താഴെ കുറിച്ചത്. എന്നാൽ ജീവന് അപകടം വരുത്തുന്ന ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും കടുവയെ മൃഗശാലയിലോ മറ്റോ സുരക്ഷിതമായി പാർപ്പിക്കണമെന്നും മറ്റൊരു വിഭാഗം സാമൂഹിക മാധ്യമ ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടു. സ്വന്തം ജീവൻ അപകടപ്പെടുത്തി കൊണ്ടായിരിക്കരുത് മൃഗസ്നേഹം കാണിക്കേണ്ടതെന്നും ചിലർ അഭിപ്രായപ്പെട്ടു.

അച്ഛന്‍റെ മരണത്തിന് മകനെഴുതിയ ചരമക്കുറിപ്പ് വൈറല്‍; ഫ്യൂണറൽ ഹോമിന്‍റെ വെബ്‍സൈറ്റില്‍ അനുശോചന പ്രവാഹം!

click me!