തന്‍റെ അതിര്‍ത്തി അടയാളപ്പെടുത്താന്‍ മരത്തില്‍ നഖം കൊണ്ട് കൊറിയിടുന്ന കറുത്ത കടുവ; വൈറലായി ഒരു വീഡിയോ !

By Web Team  |  First Published Aug 5, 2023, 12:50 PM IST

വീഡിയോയില്‍ കാട്ടിലെ ഒരു മരം മണത്ത് നോക്കുന്ന കടുവയില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. പിന്നാലെ കടുവ പിന്‍കാലുകളില്‍ എഴുന്നേറ്റ് നിന്ന് മുന്‍കാലുകളിലെ നഖങ്ങള്‍ ഉപയോഗിച്ച് മരത്തില്‍ കോറിയിടുന്നു. 


സാധാരണയായി കടുവകളെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിൽ വരിക ശരീരത്തിൽ ഇരുണ്ട നിറത്തിലുള്ള വരകളോട് കൂടിയ  ഒരു വലിയ പൂച്ചയുടെ ചിത്രം ആയിരിക്കും. വീഡിയോകളിലും ചിത്രങ്ങളിലും മൃഗശാലകളിലും ഒക്കെ നമ്മൾ കണ്ടു ശീലിച്ച പരിചിതമായ ഒരു കടുവയുടെ രൂപമിതാണ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ അപൂർവ്വം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു കടുവയുടെ ചിത്രവും വീഡിയോകളും ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറൽ ആവുകയാണ്. ശരീരം മുഴുവനും പ്രത്യേകിച്ച് തലയ്ക്ക് പിന്‍ഭാഗം മുതല്‍ മുതുക് വരെയുള്ള ഭാഗത്ത് കറുത്ത നിറത്തിലുള്ള ഈ കടുവയെ കണ്ടെത്തിയത് ഒഡീഷ ദേശീയോദ്യാനത്തിലാണ്. സാധാരണ കടുവകളുടെ രൂപത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ഈ കടുവയുടെ രൂപം. ദേശീയോദ്യാനത്തില്‍ സ്ഥാപിച്ച രഹസ്യ ക്യാമറകളിലാണ് ഈ അപൂർവ്വ കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞത്.

രമേഷ് പാണ്ഡെ ഐഎസ്എഫാണ് തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഈ കറുത്ത കടുവയുടെ ആകർഷകമായ ദൃശ്യങ്ങൾ പങ്കിട്ടത്.  ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പെട്ടെന്ന് വൈറലായെന്ന് മാത്രമല്ല വ്യാപക ചർച്ചയ്ക്കും വഴി തുറന്നു. വീഡിയോയില്‍ കാട്ടിലെ ഒരു മരം മണത്ത് നോക്കുന്ന കടുവയില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. പിന്നാലെ കടുവ പിന്‍കാലുകളില്‍ എഴുന്നേറ്റ് നിന്ന് മുന്‍കാലുകളിലെ നഖങ്ങള്‍ ഉപയോഗിച്ച് മരത്തില്‍ കോറിയിടുന്നു. തുടര്‍ന്ന് കടുവ അവിടെ നിന്നും നടന്ന് പോകുന്നു.    

Latest Videos

undefined

മകന്‍റെ ഫോണില്‍ 'X'ആപ്പ്; മകന്‍ ട്വിറ്ററില്‍ സമയം കളയുകയാണെന്ന് ഭയന്നെന്ന് പിതാവ്; പിന്നാലെ ട്വിസ്റ്റ് !

Beautiful camera trap video of a melanistic tiger in Similipal Tiger Reserve, Odisha, the only place where we see blackish tigers because of genetic mutations in the population. pic.twitter.com/KXqvjX8tvs

— Ramesh Pandey (@rameshpandeyifs)

പശുവും മൂര്‍ഖനും ഒരു പ്രണയ സല്ലാപം; വൈറലായ ഒരു വീഡിയോ കാണാം

സിമിലിപാൽ പ്രദേശത്തെയും അതിന്‍റെ വൈവിധ്യമാർന്ന വന്യജീവികളെയും സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് നെറ്റിസണ്‍സിനിടെ വലിയ ചർച്ചകളാണ് വീഡിയോയ്ക്ക് പിന്നാലെ ആരംഭിച്ചത്. ഈ അപൂർവ്വ കണ്ടെത്തൽ പ്രദേശത്ത് കാണപ്പെടുന്ന തനതായ ആവാസ വ്യവസ്ഥകളെയും ജീവജാലങ്ങളെയും സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം എടുത്തുകാണിക്കുന്നുവെന്ന് നിരവധി ഉപഭോക്താക്കള്‍ അഭിപ്രായപ്പെട്ടു. 'ഒഡീഷയിലെ സിമിലിപാൽ ടൈഗർ റിസർവിലെ മെലാനിസ്റ്റിക് കടുവയുടെ മനോഹരമായ ക്യാമറ ട്രാപ്പ് വീഡിയോ, ജനസംഖ്യയിലെ ജനിതകമാറ്റം കാരണം കറുത്ത കടുവകളെ നമ്മൾ കാണുന്ന ഒരേയൊരു സ്ഥലമാണ്. ' എന്ന് കുറിച്ച് കൊണ്ടായിരുന്നു അദ്ദേഹം വീഡിയോ പങ്കുവച്ചത്. ഓഗസ്റ്റ് ഒന്നിന് പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിനാളുകൾ കണ്ടു കഴിഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

click me!