വിവാഹത്തിനിടെ കൂട്ടത്തല്ല്, വായുവിലൂടെ പറന്ന് കസേരകള്‍; യുകെയില്‍ നടന്ന ഒരു പാക് വിവാഹ വീഡിയോ വൈറല്‍ !

By Web Team  |  First Published Sep 9, 2023, 11:31 AM IST

മുസ്ലീം ആചാര പ്രകാരം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകമായി വെളുത്ത കര്‍ട്ടനിട്ട് തിരിച്ച വേദിയില്‍ വളരെ സമാധാനത്തോടെ  സംഗീതത്തിന്‍റെ പശ്ചാത്തലത്തില്‍ ഭക്ഷണം കഴിക്കുന്ന ആളുകളിലൂടെയാണ് വീഡിയോ തുടങ്ങുന്നത്. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ആ സമാധാനാന്തരീക്ഷം തകരുകയും അവിടെ ഒരു കൂട്ടത്തല്ല് ആരംഭിക്കുകയുമായിരുന്നു. 


ബ്രിട്ടനിലെ ബോൾട്ടണില്‍ നടന്ന ഒരു പാകിസ്ഥാന്‍ വിവാഹ സത്ക്കാരത്തിനിടെ കൂട്ടത്തല്ല്. 'വന്യമായ ബോൾട്ടണിലെ വിവാഹം' എന്ന കുറിപ്പോടെ  Sabji Hunte എന്ന എക്സ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. മുസ്ലീം ആചാര പ്രകാരം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകമായി വെളുത്ത കര്‍ട്ടനിട്ട് തിരിച്ച വേദിയില്‍ വളരെ സമാധാനത്തോടെ  സംഗീതത്തിന്‍റെ പശ്ചാത്തലത്തില്‍ ഭക്ഷണം കഴിക്കുന്ന ആളുകളിലൂടെയാണ് വീഡിയോ തുടങ്ങുന്നത്. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ആ സമാധാനാന്തരീക്ഷം തകരുകയും അവിടെ ഒരു കൂട്ടത്തല്ല് ആരംഭിക്കുകയുമായിരുന്നു. 

ആറര മിനിറ്റുള്ള വീഡിയോയില്‍ ഏതാണ്ട് നാല്പത് സെക്കന്‍റ് കഴിഞ്ഞ് ഒരാള്‍ വന്ന് ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുന്നയാളുടെ തലയിലെ വിഗ് തട്ടിക്കളയുന്നു. വിഗ് ഭക്ഷണം വിളമ്പിയ മേശപ്പുറത്തേക്ക് വീഴുന്നു. പിന്നാലെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ചെറിയ തോതില്‍ തര്‍ക്കം ആരംഭിക്കുകയും പെട്ടെന്ന് അതൊരു കൂട്ടത്തല്ലില്ലേക്ക് വഴി മാറുകയുമായിരുന്നു. പിന്നാലെ ആളുകള്‍ കസേര എടുത്ത് പരസ്പരം തല്ലുന്നതും കമ്പി വടികള്‍ ഉപയോഗിച്ച് അടിക്കുന്നതും പരസ്പരം വലിച്ചെറിയുന്നതും വീഡിയോയില്‍ കാണാം. 

Latest Videos

undefined

ഇതാണ് 'എടുത്ത് ഉടുക്കല്‍'; ആണ്‍കുട്ടിയുടെ അരയില്‍ ചുറ്റിക്കിടക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ വൈറല്‍ !

Wedding in Bolton 🥊🥊🤦🏽‍♂️🤦🏽‍♂️ pic.twitter.com/3u0G5wSR7C

— Sabji Hunter (@SabjiHunter)

ഹെലികോപ്റ്റര്‍ സൃഷ്ടിച്ച ട്രാഫിക് ജാം; ബെംഗളൂരു നഗരത്തിലെ ട്രാഫിക് കുരുക്ക്, ചിത്രം വൈറല്‍ !

ഒരു വലിയ ഹാളില്‍ സ്ത്രീകളെയും പുരുഷന്മാരെയും വേര്‍തിരിച്ചാണ് ഭക്ഷണം വിളമ്പിയിരുന്നത്. ഇങ്ങനെ രണ്ടായി തിരിക്കാനായി ഒരു വെളുത്ത കര്‍ട്ടണ്‍ സ്ഥാപിച്ചിരുന്നു. അടിക്കിടയില്‍ ഈ കര്‍ട്ടണ്‍ കീറി വലിച്ചെറിയുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതോടെ പുരുഷന്മാരുടെ ഭാഗത്ത് തുടങ്ങിയ തല്ല് സ്ത്രീകളുടെ ഭാഗത്തേക്കും വ്യാപിക്കുന്നു. അതുവരെ വളരെ ശാന്തമായിരുന്ന വിവാഹ സത്ക്കാരം അതോടെ ശബ്ദാനമാനമാകുന്നു. പുരുഷന്മാരുടെ പരസ്പരമുള്ള ആക്രോശങ്ങളും സ്ത്രീകളുടെ നിലവിളികളും മാത്രമാണ് പിന്നീട് വീഡിയോയില്‍ കേള്‍ക്കാന്‍ കഴിയുക. അല്പ നേരത്തിന് ശേഷം ചിലരെത്തി രണ്ട് വിഭാഗത്തെയും പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സംഘര്‍ഷം വീണ്ടും കൂട്ടത്തല്ലിലേക്ക് വഴിമാറുന്നു. ഇതോടെ വിവാഹ സത്കാരവേദിയില്‍ പല കൂട്ടങ്ങളായി ആളുകള്‍ വഴക്കിടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

ബോൾട്ടണിലെ പ്രെസ്‌കോട്ട് സ്ട്രീറ്റില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8.30 ഓടെയാണ് നടന്ന ഒരു വിവാഹ സത്ക്കാരത്തിനിടെയാണ് സംഘര്‍ഷമുണ്ടായതെന്ന് ദി ബോൾട്ടൺ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷം ലഘൂകരിച്ച് സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ കഴിഞ്ഞെന്നും ആര്‍ക്കും കാര്യമായ പരിക്കുകളില്ലെന്നും പോലീസ് അറിയിച്ചു. സംഘര്‍ഷ സ്ഥലത്തെത്തിയ പോലീസിനെ അക്രമിച്ച കുറ്റത്തിന് ഒരാളെ അറസ്റ്റ് ചെയ്തെന്നും റിപ്പോര്‍ട്ടുണ്ട്. പാകിസ്ഥാന്‍ വംശജര്‍, യുകെയിലെ തെരുവുകളില്‍ തമ്മില്‍ തല്ലുന്ന വീഡിയോ ഇതിന് മുമ്പ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

click me!