വീഡിയോയില്‍ ബാങ്ക് ഓഫ് ഖൈബറിന്‍റെ ലോഗോ കാണാം. പാകിസ്ഥാനിലെ പെഷവാറിലെ ഖൈബർ പഖ്തൂൺഖ്വ സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ഒരു പ്രവിശ്യാ സർക്കാർ ബാങ്കാണിത്.
മനുഷ്യനുമായി ഏറ്റവും ആദ്യം ഇണങ്ങിയ മൃഗങ്ങളിലൊന്ന് പൂച്ചയാണെന്ന് ശാസ്ത്രലോകം കരുതുന്നു. എന്നാല്‍, പൂച്ചയുടെ വര്‍ഗ്ഗമായ കടുവകളെ മനുഷ്യന്‍ ഇക്കാലത്തതും അങ്ങനെ ഇണക്കി വളര്‍ത്താറില്ല. മനുഷ്യന് പെട്ടെന്ന് മെരുക്കാന്‍ പറ്റുന്ന മൃഗമല്ലെന്നതും ഇവയെ വളര്‍ത്താനുള്ള സാധ്യത ഇല്ലാതാക്കുന്നു. അതേസമയം ചില സ്ഥലങ്ങളില്‍ കടുവകളെ മെരുക്കിവളര്‍ത്തുന്നവരുമുണ്ട്. ചില രാജ്യങ്ങളില്‍ രഹസ്യമായും ചില രാജ്യങ്ങളില്‍ അനുമതിയോടെയും ഇത്തരം വന്യമൃഗങ്ങളെ വളര്‍ത്തുന്നു. കഴിഞ്ഞ ദിവസം ഒരു ബംഗാള്‍ കടുവയുമായി ഒരു യുവാവ് അത്യാവശ്യം തിരക്കുള്ള ഒരു റോഡിലൂടെ പോകുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
ഏറെ വാഹനങ്ങള്‍ പോകുന്ന തിരക്കേറിയ റോഡിലൂടെ കടുവയുമായി പോകുന്ന യുവാവിന്‍റെ വീഡിയോയായിരുന്നു വൈറലായത്. റോഡിന്‍റെ ഒരു വശത്ത് ഫ്ലൈഓവറിനായി തൂണുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മറുവശത്തെ കെട്ടിടങ്ങള്‍ക്ക് മുന്നില്‍ നിരവധി കാറുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നതും കാണാം. യുവാവും ചങ്ങലയില്‍ ബന്ധിതനായ കടുവയും റോഡില്‍ നില്‍ക്കുന്നിടത്ത് നിന്നാണ് വീഡിയോ തുടങ്ങുന്നത്. റോഡിലൂടെ വാഹനങ്ങള്‍ പോകുമ്പോള്‍ കടുവ അവയ്ക്ക് നേരെ ചാടി അടുക്കാന്‍ ശ്രമിക്കുമ്പോള്‍ യുവാവ് പണിപ്പെട്ട് കടുവയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
undefined
ബിരുദം പോലുമില്ല; വാര്‍ഷിക വരുമാനം 50 ലക്ഷത്തിന് മുകളില്‍; ദിവസം വെറും ആറ് മണിക്കൂര്‍ ജോലി !
ആദ്യമായി റോഡില്‍ സവാരിക്കിറങ്ങിയ വളര്‍ത്ത് കടുവയാണ് വീഡിയോയില്‍ ഉള്ളതെന്ന് വ്യക്തം. tiptopyatra എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് കടുവയുമായി തെരുവില്‍ നടക്കുന്ന വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. എന്നാല്‍ വീഡിയോ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, വീഡിയോയില്‍ ബാങ്ക് ഓഫ് ഖൈബറിന്‍റെ ലോഗോ കാണാം. പാകിസ്ഥാനിലെ പെഷവാറിലെ ഖൈബർ പഖ്തൂൺഖ്വ സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ഒരു പ്രവിശ്യാ സർക്കാർ ബാങ്കാണിത്. പാക്കിസ്ഥാനിലുട നീളം 216 ശാഖകള്‍ ബാങ്കിനുണ്ട്.
ഇന്ത്യൻ വിദ്യാർത്ഥിയും ജർമ്മൻ പ്രൊഫസറും തമ്മിലുള്ള ഇ-മെയിൽ സന്ദേശങ്ങൾ വൈറല്‍ !
ഗ്യാസ് ബില്ല് കണ്ട് ദമ്പതികളുടെ 'ഗ്യാസ് പോയി'; ഒന്നും രണ്ടുമല്ല, പതിനൊന്ന് ലക്ഷം രൂപ !
പാകിസ്ഥാനിലെ ലാഹോറില്‍ നിന്നുള്ള ഓണ്‍ലൈന്‍ സെലിബ്രിറ്റിയായ നൂമാൻ ഹസ്സനാണ് വീഡിയോയില്‍ ഉള്ള യുവാവ്. ബംഗാള്‍ കടുവകളും സിംഹങ്ങളും മുതലകളും അടങ്ങുന്ന ഒരു സ്വാകാര്യ മൃഗശാലയ്ക്ക് ഉടമയാണ് നൂമാൻ ഹസ്സന്‍. നൂമാന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ അദ്ദേഹം വളര്‍ത്തുന്ന മൃഗങ്ങളുമൊത്തുള്ള നിരവധി വീഡിയോകള്‍ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. വീഡിയോ വൈറലായതിന് പിന്നാലെ വന്യമൃഗങ്ങളെ ഇത്തരത്തില്‍ തെരുവിലൂടെ അലസമായി കൊണ്ടുപോകുന്നതിനെ പലരും എതിര്‍ത്തു. വാഹനങ്ങളുടെ ജനത്തിരക്കേറിയ റോഡിലൂടെ ഇത്തരത്തില്‍ മൃഗങ്ങളെ കൊണ്ടു പോകുന്നത് അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് ചിലര്‍ കുറിച്ചപ്പോള്‍, കടുവ അനുസരണയുള്ളതാണെന്ന് ചിലര്‍ എഴുതി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക