മദ്യപിച്ച ആവേശത്തിന് വാഹനം ഓടിച്ച് റെയില്‍വേ ട്രാക്കില്‍ കയറ്റി. അപ്പോഴാണ് എതിര്‍വശത്ത് നിന്നും ഒരു ഗൂഡ്സ് ട്രെയിന്‍ പാഞ്ഞ് വന്നത്.
ബോധം പോകുമ്പോള്‍, പ്രത്യേകിച്ചും ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് ബോധം നഷ്ടപ്പെടുമ്പോള്‍ ആളുകള്‍ ചെയ്ത് കൂട്ടുന്ന ഓരോരോ കാര്യങ്ങള്‍ പിന്നീട് കാഴ്ചക്കാരില്‍ തമാശയായി അനുഭവപ്പെടുന്നു. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ സംഭവിക്കുന്ന സമയത്താകട്ടെ കാഴ്ചക്കാരില്‍ ഒരേസമയം ഭയവും ആധിയുമാണ്. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ജയ്പൂരില്‍ മദ്യപിച്ച് ബോധം പോയ ഒരു യുവാവ് ചെയ്ത് കൂട്ടിയത് കണ്ട് കാഴ്ചക്കാര്‍ അമ്പരന്നു. എന്നാല്‍, അതിന് പിന്നാലെ സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ കാഴ്ചക്കാരില്‍ അത് ഒരേസമയം തമാശയും ദേഷ്യവുമാണ് സൃഷ്ടിച്ചത്.
മദ്യപിച്ച് സ്വബോധം നഷ്ടപ്പെട്ടപ്പോഴാണ് സമൂഹ മാധ്യമത്തില്‍ ഒരു റീൽ ചെയ്യാന്‍ യുവാവിന് തോന്നിയത്. പിന്നൊന്നും നോക്കിയില്ല. തന്‍റെ മഹീന്ദ്ര ഥാർ അയാള്‍ ഓടിച്ച് കയറ്റിയത് റെയില്‍വേ ട്രാക്കിലേക്ക്. എന്നാല്‍, ഈ സമയത്തായിരുന്നു എതിരെ ഒരു ചരക്ക് തീവണ്ടി എത്തിയത്. ഈ സമയം ഥാറിനെ ട്രാക്കില്‍ നിന്നും പുറത്തെത്തിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. വാഹനം റെയില്‍വേ ട്രാക്കില്‍ കുടുങ്ങി. റെയില്‍വേ ട്രാക്കില്‍ ട്രെയിനിന് പകരം മഹീന്ദ്ര ഥാര്‍ കണ്ട ലോക്കോ പൈലറ്റ് പെട്ടെന്ന് തന്നെ ഗുഡ്സ് ട്രെയിന്‍ നിര്‍ത്തിയത് കൊണ്ട് വലിയ അപകടം ഒഴിവായി. കേറിപ്പോയ ആവേശം തിരിച്ചിറക്കാന്‍ നഷ്ടപ്പെട്ടതോടെ ആള് കൂടി. പിന്നാലെ പോലീസും റെയില്‍വേ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി. ആളായി ആള്‍ക്കൂട്ടമായി.
इस गाड़ी को तुरंत प्रभाव से जब्त करना चाहिए,स्टंट दिखाने के चक्कर में कईयों की जान ले लेता। pic.twitter.com/44ztKg3aLo
— Sangram Singh 🇮🇳🚩 (@sangramsingh_95)ഒടുവില്‍ പോലീസ് നോക്കി നില്‍ക്കെ യുവാവ് തന്നെ ഥാറിനെ പിന്നിലേക്ക് എടുത്ത് ട്രാക്കില്‍ നിന്നും റോഡിലേക്ക് മാറ്റി. ഏതാണ്ട് 30 മീറ്ററോളം പിന്നിലേക്ക് വാഹനം ഓടിച്ച രീതി കണ്ടാല്‍ തന്നെ അയാള്‍ ലഹരിയിലാണെന്ന് വ്യക്തമാകും. അത്രയ്ക്കും അശ്രദ്ധമായും വേഗതയിലും കുറ്റിക്കാടുകള്‍ക്കിടയിലൂടെ വാഹനം റോഡിലെത്തിക്കുന്നതിനിടെ മൂന്നോളം പേരെ ഇടിച്ച് പരിക്കേല്‍പ്പിച്ചെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് പിന്നാലെ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. വാഹനവും പിടിച്ചെടുത്തു. റെയില്‍വേ ട്രാക്കില്‍ വച്ചുള്ള റീൽസ് ഷൂട്ട് ഇന്ത്യയില്‍ ആദ്യമായല്ല. നിരവധി പേര്‍ക്ക് ഇതിനകം റെയില്‍വേ ട്രക്കില്‍ നിന്നും ഓടുന്ന ട്രെയിനില്‍ നിന്നും റീല്‍സ് ഷൂട്ട് ചെയ്യാന്‍ ശ്രമിച്ച് ജീവന്‍ വരെ നഷ്ടപ്പെട്ടിട്ടുണ്ട്. അധികാരില്‍ ഇക്കാര്യത്തില്‍ നല്‍കുന്ന മുന്നറിയിപ്പുകളൊന്നും പലപ്പോഴും പാലിക്കപ്പെടാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ബെംഗളൂരുവില്‍ 40,000 രൂപ വാടകയുള്ള ഫ്ലാറ്റിന് അഞ്ച് ലക്ഷം ഡെപ്പോസിറ്റ് വേണമെന്ന് വീട്ടുടമസ്ഥന്‍