കടല്‍തീരത്ത് കുളിക്കുകയായിരുന്നവര്‍ക്ക് നേരെ പാഞ്ഞടുക്കുന്ന കൊലയാളി സ്രാവുകളുടെ വീഡിയോ വൈറല്‍ !

By Web Team  |  First Published Jul 5, 2023, 4:00 PM IST

കുട്ടികളും സ്ത്രീകളും അടങ്ങിയ നിരവധി പേര്‍ കുളിക്കുന്നതിനിടെയായിരുന്നു തീരത്ത് സ്രാവുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. 



ഫ്ലോറിഡയിലെ നവാരെ ബീച്ചില്‍ കടല്‍ക്കുളി ആസ്വദിക്കുന്നവര്‍ക്ക് നേരെ പാഞ്ഞടുക്കുന്ന സ്രാവുകളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. കുട്ടികളും സ്ത്രീകളും അടങ്ങിയ നിരവധി പേര്‍ കുളിക്കുന്നതിനിടെയായിരുന്നു തീരത്ത് സ്രാവുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഡബ്ല്യുസിസിബി റിപ്പോർട്ടർ കെയ്‌റ്റ്‌ലിൻ റൈറ്റ് ട്വിറ്ററിൽ പങ്കുവച്ച വീഡിയോയില്‍ കടല്‍പ്പാലത്തിന്  സമീപം കുളിക്കുന്ന നിരവധി പേരെ കാണാം. തീരത്ത് സ്രാവുകളുണ്ടെന്ന് മുന്നറിയപ്പോള്‍ കുട്ടികളും സ്ത്രീകളുമടങ്ങുന്നവര്‍ മറുഭാഗത്തേക്ക് നീങ്ങുന്നു. 

' ഫ്ലോറിഡയിലെ നവാരേ ബീച്ചിൽ ഒരു സ്രാവ് ഇന്ന് തീരത്തോട് വളരെ അടുത്ത് നീന്തുകയായിരുന്നു ! ക്രിസ്റ്റി കോക്‌സിന്‍റെ വീഡിയോ' വീഡിയോ പങ്കുവച്ചു കൊണ്ട് കെയ്‌റ്റ്‌ലിൻ റൈറ്റ് കുറിച്ചു. നാല്പത്തിയഞ്ച് ലക്ഷത്തിലേറെ പേര്‍ ഇതിനകം വീഡിയോ കണ്ടു. സ്രാവിനെ കണ്ടയുടൻ ഭയചകിതരായ പുരുഷന്മാരും സ്ത്രീകളും കുട്ടികളും തീരത്ത് നിന്ന് കരയിലേക്ക് ഓടിക്കയറുന്നത് വീഡിയോയില്‍ കാണാം. 'സ്രാവ്, പ്രതീക്ഷിച്ചത് പോലെ മത്സ്യക്കൂട്ടത്തെ പിന്തുടര്‍ന്നാണ് ബീച്ചിലേക്ക് എത്തിയത്. എന്നാല്‍, ഈ സമയം തീരത്ത് കുളിക്കുകയായിരുന്നവര്‍ ഭയന്നുപോയി. ഇത് സാധാരണമാണ്. മാത്രമല്ല, നമ്മളെല്ലാം അവരുടെ വീട്ടിലായിരുന്നു. ജാഗ്രത പാലിക്കുക.' കോക്സ് കൂട്ടിച്ചേര്‍ത്തു. 

Latest Videos

undefined

 

A was swimming very close to shore today in Navarre Beach, ! 📷 Video by Cristy Cox pic.twitter.com/WWlmRH0m8E

— Kaitlin Wright (@wxkaitlin)

വലയില്‍ കുരുങ്ങിയ അമ്മയെ രക്ഷിക്കാന്‍ മനുഷ്യ സഹായം തേടുന്ന കൊലയാളി തിമിംഗല കുഞ്ഞുങ്ങള്‍; വൈറല്‍ വീഡിയോ !

ബീച്ച് സേഫ്റ്റി ഡയറക്ടർ ഓസ്റ്റിൻ ടേൺബിൽ തീരത്ത് ഒരു സ്രാവിനെ കണ്ടതായി സ്ഥിരീകരിച്ചു. എന്നാൽ, ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. "തീരത്ത് എല്ലായിടത്തും സ്രാവുകൾ ഉണ്ട്. ഞങ്ങൾ മിക്കവാറും എല്ലാ ദിവസവും സ്രാവുകളെ കാണുന്നു, 99.9% സമയവും അതിനെ ഭയപ്പെടേണ്ട കാര്യമില്ല," ടേൺബിൽ കൂട്ടിച്ചേര്‍ത്തു. 'ഉച്ചഭക്ഷണത്തിനായി ചില പ്രധാന മനുഷ്യ മാംസം തിരയുന്നു.' ഒരു കാഴ്ചക്കാരന്‍ തമാശ പറഞ്ഞു. 'അവർക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യം അവർ ചെയ്തതാണ്, അത് പരിഭ്രാന്തരാകരുത്. നിങ്ങൾ ഭയന്ന് വെള്ളത്തിൽ അലയാൻ തുടങ്ങുന്ന നിമിഷം, സ്രാവ്, നിങ്ങൾ ഒരു കടൽ മൃഗമാണെന്ന് കരുതുന്നു. ശാന്തമായി വെള്ളത്തിൽ നിന്ന് കയറുന്നത് ഉറപ്പിക്കുകു. ' മറ്റൊരാള്‍ എഴുതി. പലരും കടല്‍ സ്രാവുകളുടെ വീടാണെന്ന കുറിപ്പിനെ തമാശയായാണ് കണ്ടത്. 

തുളുക്കാർപട്ടി നാഗരികതയ്ക്ക് പഴക്കം 3000 ബിസി വരെ; മണ്‍പാത്രങ്ങളില്‍ 'പുലി', 'തീ' എന്നീ തമിഴ് വാക്കുകള്‍ !

click me!