ബ്രിട്ടീഷുകാർ വിഭജിച്ചു. എന്നിട്ടും ഒന്നായി; കറാച്ചിയിൽ വടാ പാവ് വില്‍ക്കുന്ന കവിതാ ദീദിയുടെ വീഡിയോ വൈറൽ

By Web Team  |  First Published May 12, 2024, 4:54 PM IST

നിരവധി പേര്‍ ഇന്ത്യൻ ഭക്ഷണം പാകിസ്ഥാനിൽ ആസ്വദിക്കുന്നത് എത്ര മനോഹരമാണെന്ന് എഴുതി.



ലോകത്തെവിടെയും ഇന്ത്യന്‍ രുചികള്‍ പ്രശസ്തമാണ്. അതിശയിപ്പിക്കുന്ന മസാല കൂട്ടുകളും നിറവും മണവും രുചിയും അവയെ മറ്റ് ഭക്ഷണങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാക്കുന്നു. അതിനി പാകിസ്ഥാനിലെ തെരുവായാലും വ്യത്യസ്തമല്ല കാര്യം. പാകിസ്ഥാനിലെ കറാച്ചിയിലെ കാന്‍റ് സ്റ്റേഷന് സമീപത്തെ തെരുവോര കടയിലും വിളമ്പുന്നത് ഇന്ത്യലെ പ്രധാന തെരുവ് ഭക്ഷണം (Street food) തന്നെ.  കരാമത്ത് ഖാൻ എന്ന ഉപയോക്താവ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച വീഡിയോ വളരെ വേഗം വൈറലായി. ഇതോടെ ഈ തട്ടുകട നടത്തുന്ന കവിതാ ദീദിയും സാമൂഹിക മാധ്യമങ്ങളില്‍ താരമായി. 

രുചികരമായ വട പാവ് മുതൽ മസാലകൾ ചേർത്ത പാവ് ഭാജികളും ദാൽ സമോസകളും വരെ ഈ തട്ടുകടയില്‍ ലഭ്യം. ‘ഈറ്റ് എക്സ്പ്രസ്’ എന്നാണ് ഈ തട്ടുകടയുടെ പേര്. രണ്ട് വ്യത്യസ്ത മെനുകളാണ് ഇവിടെ ഉള്ളത്. ഒന്ന് സസ്യഭുക്കുകൾ മറ്റത് മാംസഭുക്കുകള്‍ക്കും. പാവ് കടയെ പരിചയപ്പെടുത്തുന്ന വീഡിയോ പങ്കുവച്ചതോടെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. നിരവധി പാകിസ്ഥാനികള്‍ സ്ഥലം എവിടെയാണെന്ന് അന്വേഷിച്ചു. നിരവധി പേര്‍ ഇന്ത്യൻ ഭക്ഷണം പാകിസ്ഥാനിൽ ആസ്വദിക്കുന്നത് എത്ര മനോഹരമാണെന്ന് എഴുതി. 'പാകിസ്ഥാൻ ഭക്ഷണത്തിന് ഇന്ത്യയിൽ ലഭിക്കുന്നത് പോലെ ഇന്ത്യൻ ഭക്ഷണത്തിനും പാകിസ്ഥാനിൽ ലഭിക്കുന്നത് വളരെ സന്തോഷകരമാണ്.' ഒരു കാഴ്ചക്കാരനെഴുതി. 

Latest Videos

undefined

യുഎസില്‍ 18 നും 24 നും ഇടയില്‍ പ്രായമുള്ള യുവാക്കളില്‍ മൂന്നിലൊരാള്‍ 'നയാപൈസ' സമ്പാദിക്കുന്നില്ലെന്ന് പഠനം

അമൗ ഹാജിയെ അറിയാമോ? ലോകത്തിലെ ഏറ്റവും വൃത്തികെട്ട മനുഷ്യനെ

"ബ്രിട്ടീഷുകാർ വിഭജിച്ചു. എന്നിട്ടും വേരുകളാൽ ഐക്യപ്പെടുന്നു." ഒരു കാഴ്ചക്കാരനെഴുതി.  “വളരെ നല്ലത് ... ഇത്തരത്തിലുള്ള ഉദാഹരണം കാണാൻ കഴിഞ്ഞതിൽ സന്തോഷം,” മറ്റൊരു കാഴ്ചക്കാരന്‍ ഉള്ളിലെ സന്തോഷം മറച്ച് വച്ചില്ല. “ദില്ലിയില്‍ നിന്നുള്ള വൈറലായ വട പാവ് പെൺകുട്ടിയേക്കാൾ മികച്ചതാണ് ഈ പെൺകുട്ടി' മറ്റൊരു കാഴ്ചക്കാരന്‍ താരതമ്യം ചെയ്തു. നല്ല ഭക്ഷണത്തോടുള്ള തന്‍റെ അഭിനിവേശമാണ് പാചക വൈദഗ്ദ്ധ്യം പ്രകടിപ്പിക്കുന്നതിലേക്ക് നയിച്ചതെന്ന് കവിത ദീദി മറ്റൊരുവീഡിയോയില്‍ പറയുന്നു. എപ്പോഴെങ്കിലും കറാച്ചി സന്ദര്‍ശിക്കുകയാണെങ്കില്‍ കവിതാ ദീദിയുടെ വടാപാവ് കഴിക്കാന്‍ നിരവധി പേര്‍ നിര്‍ദ്ദേശിച്ചു. 

ജീവിച്ചിരിക്കെ, വിരമിച്ച പ്രൊഫസര്‍ മരിച്ചെന്ന് സര്‍വകലാശാല; പിന്നാലെ പെന്‍ഷനും റദ്ദാക്കി

click me!