ഓസ്ട്രേലിയയിലെ ഒരു സ്ഥിരം കാഴ്ച; വീടിന് മുകളില്‍ നിന്നും മരത്തിലേക്ക് ഇഴഞ്ഞ് കയറുന്ന കൂറ്റന്‍ പെരുമ്പാമ്പ്

By Web Team  |  First Published Aug 30, 2023, 10:07 AM IST

ഓസ്ട്രേലിയയിലും ന്യൂ ഗിനിയയിലും സാധാരണയായി കണ്ടുവരുന്ന കാര്‍പ്പെറ്റ് പെരുമ്പാമ്പുകളെ പിടികൂടുന്ന വീഡിയോകള്‍ ഇതിന് മുമ്പും വൈറലായിരുന്നു.;



സ്ട്രേലിയയിലും ന്യൂ ഗിനിയയിലും സാധാരണ കണ്ടുവരുന്ന പെരുമ്പാമ്പാണ് കര്‍പ്പെറ്റ് പൈത്തണ്‍സ്. പെരുമ്പാമ്പുകളില്‍ അത്യാവശ്യം വലിയവയാണ് കര്‍പ്പെറ്റ് പൈത്തണ്‍സ്. ഓസ്ട്രേലിയയില്‍ ഇവയെ ധാരാളമായി കണ്ടുവരുന്നു. വീടിന്‍റെ മച്ചില്‍ നിന്നും കട്ടിലിന് അടിയില്‍ നിന്നും എന്തിന് ചുമരില്‍ തൂക്കിയ ഫോട്ടോയ്ക്ക് പിന്നില്‍ നിന്ന് വരെ ഇവയെ പിടികൂടുന്നതിന്‍റെ വീഡിയോകള്‍ അടുത്ത കാലത്ത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. കഴിഞ്ഞ ദിവസം കാര്‍പ്പെറ്റ് പെരുമ്പാമ്പിന്‍റെ മറ്റൊരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. പുതിയ വീഡിയോയില്‍, 16 അടി നീളമുള്ള ഒരു കൂറ്റന്‍ കാര്‍പ്പെറ്റ് പെരുമ്പാമ്പ് ഒരു വീഡിന്‍റെ ടെറസില്‍ നിന്നും അടുത്തുള്ള ഒരു മരത്തിലേക്ക് ഇഴഞ്ഞ് കയറുന്നതായിരുന്നു. 

ഒടിച്ചിട്ട് അടിയോട് അടി; യുവതിയെ നടുറോട്ടില്‍ ഓടിച്ചിട്ട് വടി കൊണ്ട് അടിക്കുന്ന സ്ത്രീകളുടെ വീഡിയോ വൈറല്‍ !

Normal things in Australia pic.twitter.com/KW3oN8zIwO

— Levandov (@Levandov_2)

Latest Videos

undefined

മകളുടെ മാര്‍ക്ക് കുറഞ്ഞ ഉത്തരക്കടലാസില്‍ അമ്മയുടെ കുറിപ്പ് കണ്ട് പ്രശംസിച്ച് നെറ്റിസണ്‍സ് !

സംഭവത്തിന്‍റെ വീഡിയോ ആദ്യം ടിക് ടോക്കിലായിരുന്നു പങ്കുവയ്ക്കപ്പെട്ടിരുന്നത്. ടിക് ടോക്കില്‍ 12 ദശലക്ഷത്തോളം കാഴ്ചക്കാരാണ് വീഡിയോ കണ്ടത്. പിന്നാലെ വീഡിയോ ട്വിറ്ററിലും എത്തി. പതിനായിരത്തിനടത്ത് ആളുകള്‍ ട്വിറ്ററിലും വീഡിയോ കണ്ടു. ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്‍റിൽ നിന്നുള്ള വീഡിയോയായിരുന്നു അത്. @Levandov_2 എന്ന ട്വിറ്റര്‍ ഉപയോക്താവ് വീഡിയോ പങ്കുവച്ച് കൊണ്ട്, 'ഓസ്ട്രേലിയയിലെ ഒരു സാധാരണ സംഭവം' എന്നായിരുന്നു കുറിച്ചത്. വീഡിയോയില്‍ ചിലര്‍ അതിശയം പ്രകടിപ്പിച്ചപ്പോള്‍ മറ്റ് ചിലര്‍ പൊരുമ്പാമ്പിന്‍റെ സഞ്ചാരം കണ്ട് അത്ഭുതം കൂറി. ഇടയ്ക്ക് പൊരുമ്പാമ്പ് മരത്തില്‍ നിന്നും തലനീട്ടിയപ്പോള്‍ ഒരു കുഞ്ഞ് കരഞ്ഞ് കൊണ്ട് ഓടുന്ന ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം. ഇതിനിടെ ഒരു സ്ത്രീ അത് വളരെ മനോഹരമായ പാമ്പാണെന്ന് പറയുന്നു. പക്ഷിമൃഗാദികൾ, പല്ലികൾ, ചെറിയ സസ്തനികൾ എന്നിവയാണ് സാധാരണയായി കാര്‍പ്പെറ്റ് പെരുമ്പാമ്പുകള്‍ ഭക്ഷണമാക്കുന്നത്.  80 മുതൽ 100 വരെ ചെറിയ പല്ലുകളുള്ള പാമ്പുകളാണിവ. ഓസ്ട്രേലിയയിലും ന്യൂ ഗിനിയയിലുമാണ് കാര്‍പ്പെട്ട് പെരുമ്പാമ്പുകളെ ധാരാളമായി കണ്ടുവരുന്നത്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!