പാമ്പിൽ നിന്നും നായ്കുട്ടികളെ രക്ഷിക്കാൻ നായ്ക്കളുടെ പോരാട്ടത്തിന്‍റെ വീഡിയോ !

By Web Team  |  First Published Jul 8, 2023, 3:32 PM IST

  പാമ്പിന്‍റെ പിടിയിലായ നായക്കുട്ടികളെ രക്ഷപ്പെടുത്താനായി ഒരു കൂട്ടം നായ്ക്കൾ നടത്തുന്ന പോരാട്ടത്തിന്‍റെ വീഡിയോയാണത്. 


ഹജീവികളോടുള്ള സ്നേഹത്തിന്‍റെ കാര്യത്തിൽ മനുഷ്യരെക്കാൾ ഒട്ടും പിന്നിലല്ല മൃഗങ്ങളെന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങൾ നമ്മൾ കേട്ടിട്ടുണ്ടും കണ്ടിട്ടുമുണ്ടാകും. പലപ്പോഴും മൃഗങ്ങളുടെ അത്തരത്തിലുള്ള ഇടപെടലുകളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്. കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യപ്പെട്ട സമാനമായ രീതിയിലുള്ള ഒരു വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  പാമ്പിന്‍റെ പിടിയിലായ നായക്കുട്ടികളെ രക്ഷപ്പെടുത്താനായി ഒരു കൂട്ടം നായ്ക്കൾ നടത്തുന്ന പോരാട്ടത്തിന്‍റെ വീഡിയോയായിരുന്നു അത്. ilhanatalay എന്ന വീഡിയോ ക്രിയേറ്ററാണ് ഈ വീഡിയോ പങ്കുവെച്ചത്.

ഒരു കുറ്റിക്കാട്ടിൽ നിന്നും നായ്ക്കളിലൊന്ന് ഒരു പാമ്പിനെ കടിച്ചെടുത്ത് കുടയുന്നിടത്താണ് വീഡിയോ ആരംഭിയ്ക്കുന്നത്. പാമ്പ് നായയെ കടിയ്ക്കാനായി ശ്രമം നടത്തുമ്പോൾ നായ തന്‍റെ കടി വിടുന്നു. അതോടെ നിലത്തു വീഴുന്ന പാമ്പ് സമീപത്തായി നിന്ന നായ് കുട്ടികൾക്ക് നേരെ തിരിയുന്നു. അവയെ കൊത്താനായി പല തവണ പത്തി വിടർത്തുന്നു. ഇതോടെ അപകടം മണത്ത നായ്ക്കൾ കൂട്ടത്തോടെ പാമ്പിനെ ആക്രമിക്കുന്നു. മൂന്ന് നായക്കൾ ചേർന്നാണ് തങ്ങളുടെ കുട്ടികളെ രക്ഷിക്കാനായി പാമ്പുമായി പോരാട്ടത്തിൽ ഏർപ്പെടുന്നത്. നായക്കളിൽ നിന്ന് രക്ഷപെടാനായി പാമ്പ് കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടെങ്കിലും ഒടുവിൽ പരാജയപ്പെടുന്നു. പാമ്പിന്‍റെ മരണം ഉറപ്പാക്കിയതിന് ശേഷമാണ് നായ്ക്കൾ പിൻവാങ്ങുന്നത്. ഇതിനിടെ പലപ്പോഴും എന്താണ് സംഭവിക്കുന്നതെന്നറിയാതെ നായ്ക്കുട്ടികള്‍ പാമ്പിനടുത്തേക്ക് പോകുന്നതും കാണാം. 

Latest Videos

undefined

 

പ്രായം കുറയ്ക്കാൻ 45 കാരന്‍റെ കഠിന പരിശ്രമം, രാവിലെ 11 മണി കഴിഞ്ഞാൽ പിന്നെ ഭക്ഷണം കഴിക്കില്ല !

സമാനമായ മറ്റൊരു വീഡിയോ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.  ഒരു നായ ഒരാളുടെ അടുത്തേക്ക് ഓടുന്നതും കുടുങ്ങിക്കിടക്കുന്ന തന്‍റെ സഹോദരനെ മോചിപ്പിക്കാൻ സഹായം അഭ്യർത്ഥിക്കുന്നതുമാണ് വീഡിയോയിൽ ചിത്രീകരിച്ചിരുന്നത്. തുടർന്ന് അയാൾ അപകടത്തിൽപെട്ട നായയെ രക്ഷപെടുത്തി കഴിയുമ്പോൾ രണ്ട് നായക്കളും സ്നേഹപൂർവം തങ്ങളുടെ രക്ഷകനെ നോക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു. 

54,000 വജ്രങ്ങളിൽ തീർത്ത ആഭരണങ്ങൾ; ഇന്ത്യൻ ജ്വല്ലറി ഗ്രൂപ്പിന് 8 ലോക റെക്കോർഡ്

click me!