വെള്ളം നിറഞ്ഞ് നില്‍ക്കുന്നതിനാല്‍ ചെറിയൊരു വെള്ളക്കെട്ടാണെന്ന് തോന്നുമെങ്കിലും ആ കുഴിക്ക് ഏതാണ്ട് ഒരാളില്‍ കൂടുതല്‍ താഴ്ചയുണ്ടെന്ന് വീഡിയോയില്‍ വ്യക്തം.
പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അതിശക്തമായ മഴയാണ് പെയ്യുന്നത്. ഗുജറാത്തിലെ വഡോദര നഗത്തിലൂടെ ഒഴുകുന്ന വാൽമീകി നദി മഴയെ തുടര്‍ന്ന് കരകവിഞ്ഞ് നഗരം മുങ്ങിയതിന് പിന്നാലെ, നഗരത്തില്‍ മുതല ഇറങ്ങിയ വീഡിയോകള്‍ സമൂഹ മാധ്യമ ഉപയോക്താക്കള്‍ അമ്പരപ്പോടെയാണ് കണ്ടത്. വീണ്ടും മറ്റൊരു വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ഇത്തവണ ഹരിയാനയിലെ ഗുഡ്ഗാവില്‍ നിന്നുള്ളതാണ്. വീഡിയോയില്‍ റോഡിന് നടുക്കുള്ള ഒരു വെള്ളക്കെട്ടില്‍ നിന്നും ജെസിബി ഉപയോഗിച്ച് ഒരു ബൈക്ക് പൊക്കിയെടുക്കുന്ന കാഴ്ചയായിരുന്നു ഉണ്ടായിരുന്നത്.
രോഹിത് സിംഗ് എന്ന എക്സ് ഉപയോക്താവ് വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി, "ബസായി റോഡിലെ ഒരു ഗുഹയുടെ ഒരു ഭാഗത്ത് യുവാവും ബൈക്കും വീണു. അവനെ കൃത്യസമയത്ത് രക്ഷപ്പെടുത്തി. കഴിഞ്ഞ മാസങ്ങളിൽ ഇത് മൂന്നാം തവണയാണ് ഇതേ സ്ഥലത്ത് റോഡില്‍ കുഴി രൂപപ്പെടുന്നത്. ഗുഡ്ഗാവ് തുടക്കക്കാർക്കുള്ളതല്ല. വിശ്വഗുരുവിൽ അതിശയകരമായ പതാൽ ലോക് സൗകര്യങ്ങൾ, ശരിയല്ലേ...." വീഡിയോ നിരവധി പേര്‍ പങ്കുവച്ചതിന് പിന്നാലെ വൈറലായി. വീഡിയോയില്‍ റോഡിന് ഒരു വശത്ത് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത് കാണാം. ബാക്കിയുള്ള റോഡിന്‍റെ പകുതിയോളം വെള്ളക്കെട്ടാണ്. ഈ വെള്ളക്കെട്ടില്‍ ഒരു ജെസിബിയുടെ യന്ത്രക്കൈ മൂഴുവനായും മുങ്ങി എന്തോ അന്വേഷിക്കുന്നതും കാണാം. ചുറ്റും കൂടി നിൽക്കുന്നവരുടെ ശബ്ദങ്ങളും ജെസിബിയുടെ ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം, ജെസിബിയുടെ യന്ത്രക്കൈ മുഴുവനായും മുങ്ങിതപ്പി ആ കുഴിയിൽ നിന്നും ഒരു ബൈക്ക് ഉയര്‍ത്തി എടുക്കുന്നതും വീഡിയോയില്‍ കാണാം.
undefined
A portion of Basai road cave in, a youth along with his bike fell in it. He was rescued on time.
The road cave in at the same spot for the third time in recent months. is not for beginners.
Amazing patal lok facilities in vishwaguru, isn't it.... pic.twitter.com/Oiw7PjQORY
വെള്ളം നിറഞ്ഞ് നില്‍ക്കുന്നതിനാല്‍ ചെറിയൊരു വെള്ളക്കെട്ടാണെന്ന് തോന്നുമെങ്കിലും ആ കുഴിക്ക് ഏതാണ്ട് ഒരാളില്‍ കൂടുതല്‍ താഴ്ചയുണ്ട്. ഓർഡർ ലഭിച്ച സാധനം നല്‍കാനായി അതുവഴി പോയ ഒരു ഡെലിവറി ഏജന്‍റാണ് കുഴിയില്‍ വീണതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഡെലിവറി ഏജന്‍റ് ആശുപത്രിയിലാണെന്ന് ചിലര്‍ എഴുതി. അതേസമയം ഇതേ സ്ഥലത്ത് സമാനമായ മൂന്നാമത്തെ അപകടമാണെന്ന് ചിലര്‍ സമൂഹ മാധ്യമത്തിൽ കുറിച്ചു. നഗരത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങളുടെയും അറ്റകുറ്റപ്പണികളുടെ അപര്യാപ്തതയെയും കുറിച്ച് നിരവധി പേര്‍ കുറിപ്പുകളെഴുതി. കഴിഞ്ഞ ജൂലൈയില്‍ ഗുഡ്ഗാവ് - സോഹ്ന എലിവേറ്റഡ് മേൽപ്പാലത്തിന്‍റെ ഒരു ഭാഗം തകർന്നതിനെത്തുടർന്ന് വിദ്യാർത്ഥികളുമായി പോയ ബസ് അപകടത്തില്‍പ്പെട്ടിരുന്നു.
പൈനാപ്പിൾ ഡേറ്റിംഗ്? സ്‌പെയിനിന്‍റെ ഏറ്റവും പുതിയ ഓഫ്‌ലൈൻ റൊമാൻസ് ട്രെൻഡ്