ഫോണില്‍ സംസാരിച്ച് കൊണ്ട് നടക്കുന്നതിനിടെ അപകടങ്ങള്‍ സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. അത്തരമൊരു ദൃശ്യം സമൂഹ മാധ്യമ ഉപയോക്താക്കളില്‍ ആശങ്ക നിറച്ചു.
ഫോണുകള്‍ മനുഷ്യന്‍റെ ശ്രദ്ധയെ ഏതാണ്ട് പൂര്‍ണ്ണമായും മാറ്റുന്നുവെന്ന പരാതികള്‍ നേരത്തെ തന്നെ പുറത്ത് വന്നിട്ടുണ്ട്. പലപ്പോഴും റെയില്‍വേ ട്രാക്കില്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ പലതിലും ഫോണ്‍ ഉപയോഗം ഒരു പ്രശ്നകരമായ സംഗതിയായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഫോണില്‍ സംസാരിക്കുമ്പോള്‍, നമ്മളുടെ ശ്രദ്ധ സംസാരിത്തില്‍ മാത്രമായി പോകുന്നതാണ് അപകടത്തിന് കാരണം. ഈ സമയം നമ്മുക്ക് ചുറ്റും എന്ത് സംഭവിക്കുന്നുവെന്ന കാര്യത്തില്‍ ധാരണ ഇല്ലാതാകുന്നു. ഇത്തരം സന്ദര്‍ഭങ്ങളിലാണ് അപകടങ്ങള്‍ സംഭവിക്കുന്നത്. നിരവധി മുന്നറിയിപ്പുകള്‍ ലഭിച്ചാലും ഇത്തരം അപകടങ്ങള്‍ പതിവാണെന്ന് ഓരോ ദിവസവും എത്തുന്ന വാര്‍ത്തകള്‍ ചൂണ്ടിക്കാണിക്കുന്നു.
അർജന്‍റീനയിലെ ബ്യൂണസ് അയേഴ്സിൽ നിന്നും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ സമാനമായ ഒരു അപകടത്തില്‍ നിന്നും ആയുസിന്‍റെ ബലത്തില്‍ രക്ഷപ്പെടുന്ന ഒരു യുവാവിനെ കാണാം. സിസിടിവി ദൃശ്യങ്ങളില്‍ ഒരു യുവാവ് ഫോണില്‍ സംസാരിച്ച് കൊണ്ട് റെയില്‍വെ ട്രാക്ക് മുറിച്ച് കടക്കുന്നതിന് കാണാം. പാളത്തിന്‍റെ നടുക്കെത്തിയപ്പോഴാണ് തൊട്ടടുത്തെത്തിയ ട്രെയിന്‍ ഇയാള്‍ കാണുന്നത്. തുടര്‍ന്ന് ഇയാള്‍ പിന്നിലേക്ക് നീങ്ങിയെങ്കിലും ദേഹത്ത് ട്രെയിന്‍ തട്ടുകയും ഇതോടെ ഇയാള്‍ പ്ലാറ്റ് ഫോമിലേക്ക് തെറിച്ച് വീശുന്നതും ദൃശ്യങ്ങളില്‍ കാണാം. യുവാവിന്‍റെ പരിക്കുകള്‍ സാരമുള്ളതല്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം ഇയാള്‍ മരണമുഖത്ത് നിന്നും അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് ദൃശ്യങ്ങളില്‍ വ്യക്തം. ഓക്ടോബര്‍ 15 ന് രാവിലെ ആറരയോടെയായിരുന്നു സംഭവം.
undefined
പഴക്കം 6,000 വര്‍ഷം; സ്കാൻഡിനേവിയയിലെ ആദ്യകാല കർഷകരുടെ വീടുകള്‍ കണ്ടെത്തി
വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചതിന് പിന്നാലെ നിരവധി പേര്‍ കുറിപ്പുമായെത്തി. അതേസമയം യുവാവിന് പിന്നില്‍ നില്‍ക്കുകയായിരുന്ന സ്ത്രീയെ നിരവധി പേര്‍ വിമര്‍ശിച്ചു. യുവാവ് ഫോണുമായി നടന്ന് പോകുന്നത് അവര്‍ കണ്ടിരുന്നെങ്കിലും അയാളെ തടയാന്‍ അവര്‍ ശ്രമിച്ചില്ലെന്ന് മാത്രമല്ല, യുവാവ് ട്രെയിനിടിച്ച് താഴെ വീണപ്പോള്‍ അവര്‍ ഒന്ന് നോക്കാന്‍ പോലും തയ്യാറായില്ലെന്ന് ചിലര്‍ കുറിച്ചു. 'റോഡിലൂടെ നടക്കുമ്പോള്‍ അച്ഛനമ്മമാര്‍ പഠിപ്പിച്ച് തന്നത് ഓര്‍ക്കുന്നില്ലേ? ഇരുപുറവും നോക്കിനടക്കുക' ഒരു കാഴ്ചക്കാരന്‍ എഴുതി.