ചക്ക കണ്ടാല്‍പ്പിന്നെ ആനയ്ക്കെന്ത് ഉത്സവം? എഴുന്നെള്ളിക്കാന്‍ പോകുന്നതിനിടെ ചക്ക കണ്ട ആനയുടെ വീഡിയോ വൈറല്‍ !

By Web Team  |  First Published May 20, 2023, 8:37 AM IST

ആന ചക്കയ്ക്കായി മസ്തകമുയര്‍ത്തി തുമ്പിക്കൈ പൊക്കുമ്പോള്‍ താഴെ വീഴാതിരിക്കാനായി ആനയ്ക്ക് മുകളിലിരുന്നവര്‍ പരസ്പരം കെട്ടപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം. 



അരിക്കൊമ്പന്‍, മാങ്ങാക്കൊമ്പന്‍, ചക്കക്കൊമ്പന്‍... അടുത്തകാലത്തായി മലയാളി കേള്‍ക്കാന്‍ തുടങ്ങിയ കാട്ടാനകളുടെ പേരുകളാണ് ഇവ. ഓരോ കാട്ടാനയും മനുഷ്യവാസ സ്ഥലങ്ങളിലേക്ക് ഇറങ്ങി തങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം സ്ഥിരമായി കഴിക്കുന്നത് കണ്ട് പ്രദേശവാസികള്‍ നല്‍കിയ പേരുകള്‍. സ്ഥരമായി റേഷന്‍ കടയില്‍ കയറി അരി നിന്നുന്ന കാട്ട് കൊമ്പന്‍ അരിക്കൊമ്പനായും. മാങ്ങയുടെ സീസണ്‍ ആകുമ്പോള്‍ സ്ഥിരമായി എത്തി മാവ് കുലുക്കി മാങ്ങ തിന്ന് പോകുന്ന കൊമ്പന്‍ മാങ്ങാക്കൊമ്പനും ചക്ക പഴുക്കുന്ന കാലത്ത് സ്ഥിരമായി എത്തി ചക്ക തിന്നുന്ന കൊമ്പനെ ചക്കക്കൊമ്പനെന്നും നാട്ടുകാര്‍ സൗകര്യാര്‍ത്ഥം വിളിച്ച് തുടങ്ങി. പിന്നീട് ഈ പേരുകളില്‍ അവര്‍ പ്രശസ്തരായി. സ്ഥിരമായി ജനവാസ മേഖലയിലെത്തുന്ന കാട്ടാനകള്‍ ജനങ്ങളുമായി കൂടുതല്‍ ഇടപഴകുന്നതോടെ വീണ്ടും പ്രദേശങ്ങളിലേക്ക് എത്തിച്ചേരാന്‍ സാധ്യത കൂടുതലാണെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. 

മനുഷ്യരെ പോലെ ആനയ്ക്കും തങ്ങളുടെതായ ഇഷ്ടാനിഷ്ടങ്ങള്‍ ഉണ്ടെന്നാണ് ഈ പേരുകളില്‍ നിന്ന് വ്യക്തമാകുന്നത്. അരിക്കൊമ്പനും മാങ്ങാക്കൊമ്പനും ചക്കക്കൊമ്പനും ഇടുക്കിയിലെ വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ജീവിക്കുന്ന കാട്ടാനകളാണെങ്കില്‍, നാട്ടിലുമുണ്ട് ഒരു ചക്കക്കൊമ്പന്‍. കേരളത്തിലെ ഏതോ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുണ്ടായ ഒരു സംഭവത്തിന്‍റെ വീഡിയോ പങ്കുവച്ചത് @Rash20101 എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ്. 'ചക്ക കണ്ടപ്പോള്‍ അവന്‍ പ്രോട്ടോക്കോള്‍‌ മറന്നു' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

Latest Videos

undefined

 

When he saw the jackfruit, he forgot all the protocols 😁😁 pic.twitter.com/gjNlvJTvhR

— Rash (@Rash28101)

കഴിക്കാൻ കഴിയുന്നതിലും കൂടുതൽ ഭക്ഷണം ഓർഡർ ചെയ്ത യുവതിക്ക് ബിൽ, ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തെക്കാള്‍ 10 മടങ്ങ് അധികം

വീഡിയോ കേരളത്തിലെ ഏതോ ഗ്രാമത്തില്‍ നടക്കുന്ന ഒരു ഉത്സവാഘോഷത്തിന്‍റെ ഭാഗമായി ആനയെ എഴുന്നള്ളത്തിനായി കൊണ്ടുവരുന്ന വഴി നടന്നതാണ്. ആളുകള്‍ വഴിയുടെ ഇരുവശങ്ങളിലായി നില്‍ക്കുന്നു. ആനയ്ക്ക് ചുറ്റും നിരവധി ആളുകളുണ്ട്. നെറ്റിപ്പട്ടം കെട്ടിയ ആനപ്പുറത്ത് മൂന്ന് പേര്‍ ഇരിക്കുന്നതും വീഡിയോയില്‍ കാണാം. നടന്നു നീങ്ങുന്നതിനിടെ ആനയുടെ തുമ്പിക്കൈ ഒരു പ്ലാവിന്‍റെ സമീപത്ത് കൂടി പോകുന്നു. പെട്ടെന്ന് തന്നെ മണം കിട്ടിയ ആന അവിടെ നിന്ന് പ്ലാവിന്‍റെ മുകളിലേക്ക് തുമ്പിക്കൈ ഉയര്‍ത്തി പ്ലാവിലുണ്ടായിരുന്ന ഒരു ചക്ക പറച്ച് അതേ പടി വിഴുങ്ങുന്നു. പ്ലാവിന് തൊട്ട് താഴെ കൂടി ഇലക്ട്രിക് ലൈന്‍ പോകുന്നതും വീഡിയോയില്‍ കാണാം. അപകടകരമായ അവസ്ഥയില്‍ ആന ചക്ക പറിച്ച് കഴിക്കുമ്പോള്‍ ആളുകള്‍ കൈയടിക്കുന്നതും കുട്ടികള്‍ 'പൊളിയാണല്ലേ' എന്ന് ചോദിക്കുന്നതും കേള്‍ക്കാം. ആന ചക്കയ്ക്കായി മസ്തകമുയര്‍ത്തി തുമ്പിക്കൈ പൊക്കുമ്പോള്‍ താഴെ വീഴാതിരിക്കാനായി ആനയ്ക്ക് മുകളിലിരുന്നവര്‍ പരസ്പരം കെട്ടപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ ഇതിനകം ഒരു ലക്ഷത്തിന് മേലെ ആളുകള്‍ കണ്ടുകഴിഞ്ഞു. നിരവധി പേരാണ് കമന്‍റുമായെത്തിയത്. ജാക്ഫ്രൂട്ട് ജാക്ഡാനിയേലിനേക്കാള്‍ നല്ലതാണെന്നായിരുന്നു ഒരാളുടെ കമന്‍റ്. ചിലര്‍ ഇലക്ട്രിസിറ്റി ലൈനിനെ കുറിച്ച് ആശങ്കപ്പെട്ടു. 

ലോകത്തിലെ ഏറ്റവും വിലയേറിയ ഐസ്ക്രീം വാങ്ങണോ ? എങ്കില്‍ ലോണെടുക്കണം !

click me!