അമേരിക്കന്‍ ഭാര്യയും ഇന്ത്യന്‍ ഭര്‍ത്താവും ഒരു സാംസ്കാരിക വ്യത്യാസം; വീഡിയോ വൈറല്‍

By Web Team  |  First Published Jul 5, 2023, 6:06 PM IST

വിവിധ ദേശക്കാരും സാംസ്കാരിക വൈജാത്യമുള്ളവരും തമ്മില്‍ പരസ്പരം വിവാഹം കഴിച്ച് ഒരു മിച്ച് ജീവിക്കുന്നു. എന്നാല്‍ അവരുടെ ഉള്ളില്‍ അന്തര്‍ലീനമായിരിക്കുന്ന സ്വത്വം മാറ്റമില്ലാതെ തുടരുന്നു. 



രയിലും കടലിലും ആകാശത്തും അതിവേഗം സഞ്ചരിക്കുന്ന വാഹനങ്ങള്‍ മനുഷ്യന്‍ ഇതിനകം കണ്ടെത്തിക്കഴിഞ്ഞു. ഇന്‍റര്‍നെറ്റിന്‍റെ വരവോടെ ഏത് ദേശത്തെ വാര്‍ത്തയും ഞെടിയിടയില്‍ നമ്മുടെ വിരല്‍ത്തുമ്പില്‍ ലഭിക്കുമെന്നായിട്ടുണ്ട്. ഇതിനിടെ പരസ്പരം ബന്ധമില്ലാതെ പല ദേശങ്ങളിലായി കഴിഞ്ഞിരുന്ന മനുഷ്യരില്‍ പലരും ഇന്ന് ഒരേയിടത്ത് ഒരുമിച്ച് ജോലി ചെയ്ത്ഒരു കുടുംബമായി ജീവിക്കുന്നു. സാംസ്കാരികവും സാമൂഹികവും സാമ്പത്തികമായ അന്തരങ്ങള്‍ ഉള്ളപ്പോള്‍ തന്നെയും വിവിധ ദേശക്കാരും സാംസ്കാരിക വൈജാത്യമുള്ളവരും തമ്മില്‍ പരസ്പരം വിവാഹം കഴിച്ച് ഒരു മിച്ച് ജീവിക്കുന്നു. എന്നാല്‍ അവരുടെ ഉള്ളില്‍ അന്തര്‍ലീനമായിരിക്കുന്ന സ്വത്വം മാറ്റമില്ലാതെ തുടരുന്നു. ഇത് ഇവരിലെ സാമൂഹികവും സാംസ്കാരികവുമായ വൈജാത്യങ്ങളെ എടുത്ത് കാട്ടുന്നു. അത്തരിത്തിലൊരു വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈറലാണ്. 

കെൻസി എന്ന അമേരിക്കൻ യുവതി തന്‍റെ മലയാളിയായ ഇന്ത്യൻ ഭർത്താവ് ചാൾസ് കൈകള്‍ ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നതിന്‍റെ വീഡിയോ ചിത്രീകരിക്കുകയും അത് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കുകയുമായിരുന്നു. ഇന്ത്യൻ ഭർത്താവും അയാളുടെ അമേരിക്കൻ ഭാര്യയും തമ്മിലുള്ള സാംസ്കാരിക വൈരുദ്ധ്യം കാണിക്കുന്ന വീഡിയോ പെട്ടെന്ന് തന്നെ വൈറലായി.  becomingindianwife എന്ന ഇന്‍സ്റ്റാഗ്രാം ഐഡിയില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയില്‍ ഒരു യുവാവ് തന്‍റെ കൈയുപയോഗിച്ച് ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നത് കാണാം. കൂടെ വീഡിയോയ്ക്കൊപ്പം എഴുതിയ കുറിപ്പ് വായിക്കാനുള്ള നിര്‍ദ്ദേശവുമുണ്ട്. വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു..

Latest Videos

undefined

 

കാഴ്ചക്കാരനായി നിന്നയാളുടെ മേലേയ്ക്ക് അബദ്ധത്തില്‍ പാമ്പിനെ വലിച്ചെറിയുന്ന വീഡിയോ വൈറല്‍ !

'ഫോര്‍ക്കുകള്‍ അല്ലെങ്കില്‍ കൈകള്‍. അമേരിക്കൻ - യൂറോപ്യൻ സ്വാധീനമുള്ള സംസ്കാരത്തിൽ വളർന്ന ഞാൻ, "വിരൽ ഭക്ഷണം" ആയി കണക്കാക്കുന്നില്ലെങ്കിലും ഫോര്‍ക്ക് ഉപയോഗിച്ച് മിക്കവാറും എല്ലാം കഴിക്കുന്നു. നേരെ മറിച്ച് എന്‍റെ ഭര്‍ത്താവ് (അതൊരു വാക്യമാണോ?), പലപ്പോഴും കൈകൊണ്ട് കഴിക്കുന്നു - പ്രത്യേകിച്ച് ഇന്ത്യൻ ഭക്ഷണം! ഇന്ത്യൻ ഭക്ഷണം അതിന്‍റെ സമ്പന്നമായ സുഗന്ധങ്ങൾക്കും സുഗന്ധവ്യഞ്ജനങ്ങൾക്കും പേരുകേട്ടതാണ്. നിങ്ങളുടെ കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് ഭക്ഷണത്തിന്‍റെ രുചി വർദ്ധിപ്പിക്കുമെന്നും ഭക്ഷണത്തിന്‍റെ സമഗ്രമായ അനുഭവത്തിന് സംഭാവന നൽകുമെന്നും വിശ്വസിക്കപ്പെടുന്നു.' തന്‍റെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സിനോടായി അവര്‍ ഒടുവില്‍ ചോദിച്ചു, ' എനിക്ക് അറിയണം, നിങ്ങൾ എന്താണ് കഴിക്കുന്നത്?!'  നിരവധി പേര്‍ വീഡിയോയ്ക്ക് കുറിപ്പെഴുതാനെത്തി. അതിലൊരാള്‍ ചാള്‍സിന്‍റെ അമ്മ സൂസൻ തോമസ് ആയിരുന്നു. അവര്‍, ' ഞാൻ അവന്‍റെ അമ്മയാണ്. ജീവിതകാലം മുഴുവൻ അവൻ ഇങ്ങനെയാണ് കഴിച്ചത്. ഞങ്ങൾ എല്ലാവരും അത് തിരുത്താൻ ശ്രമിച്ചു. കൈ കൊണ്ട് ഭക്ഷണം കഴിക്കുന്നത് അവൻ ഇഷ്ടപ്പെടുന്നുവെന്ന് ഞാൻ കരുതുന്നു. പക്ഷേ, അവൻ കൈകൊണ്ട് കഴിക്കുന്നത് ആസ്വദിക്കുന്നു.' 

മകളുടെ കല്യാണം നടത്താന്‍ അച്ഛന്‍ പോലീസുകാരനോട് സഹായം തേടി; പിന്നീട് സംഭവിച്ചത് !
 

click me!