ഭയത്തിന്‍റെ ഒരു കണിക പോലുമില്ലാതെ വീട്ടിലെ അരുമയായ പൂച്ചകുട്ടിയോട് പെരുമാറുന്നത് പോലെയാണ് സാമന്ത, മൃഗശാലയിലെ സിംഹത്തോട് പെരുമാറുന്നത്. സിംഹമാകട്ടെ 'താന്‍ തന്നെയാണ് ഈ വീട്ടിലെ പൂച്ച കുട്ടി' എന്നതരത്തിലാണ് സാമന്തയോട് ഇടപെടുന്നതും.
സിംഹങ്ങള്‍ അവയുടെ രൂപം കൊണ്ട് കാഴ്ചക്കാരില്‍ പ്രത്യേകിച്ചും മനുഷ്യരില്‍ ഭയം ജനിപ്പിക്കുന്നു. അവയുടെ കരുത്തുറ്റ ശരീരവും തലയിലെ നീണ്ട രോമങ്ങളും കൂര്‍ത്ത പല്ലും നഖവും മനുഷ്യരില്‍ ഭയമുണ്ടാക്കുന്നു. പലപ്പോഴും സിംഹങ്ങളെ ഒരു പൂച്ചയെ പോലെ മൊരുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് നമ്മളില്‍ ചിലരെങ്കിലും ആഗ്രഹിച്ചിരിക്കും. എന്നാല്‍, പൂച്ചയെ പോലെയല്ല. വലിയൊരു പൂച്ച എന്ന് തന്നെ തോന്നുന്ന തരത്തില്‍ ഒരു കൂറ്റന്‍ സിംഹത്തെ ലാളിക്കുന്ന യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളെ കീഴടക്കി.
ഫ്ലോറിഡ വന്യജീവി സങ്കേതമായ സിംഗിൾ വിഷൻ ഇൻകോർപ്പറേഷനിലെ മൃഗ പരിപാലകയായ സാമന്ത ഫെയർക്ലോത്ത് സങ്കേതത്തിലെ ഒരു വെളുത്ത നിറമുള്ള സിംഹത്തിന്‍റെ അടുത്ത് ഇടപെടുന്നത് കണ്ട് സമൂഹ മാധ്യമ ഉപയോക്താക്കള്‍ അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നു. ഭയത്തിന്‍റെ ഒരു കണിക പോലുമില്ലാതെ വീട്ടിലെ അരുമയായ പൂച്ചകുട്ടിയോട് പെരുമാറുന്നത് പോലെയാണ് സാമന്ത, മൃഗശാലയിലെ സിംഹത്തോട് പെരുമാറുന്നത്. സിംഹമാകട്ടെ 'താന്‍ തന്നെയാണ് ഈ വീട്ടിലെ പൂച്ച കുട്ടി' എന്നതരത്തിലാണ് സാമന്തയോട് ഇടപെടുന്നതും. ഒരു മൃഗപരിശീലകനും അവന്‍റെ വന്യമൃഗവും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്‍റെ നിമിഷങ്ങള്‍ തന്നെയായിരുന്നു അത്.
undefined
സാധാരണക്കാരില്‍ ഭയം തോന്നിക്കുന്ന സിംഹങ്ങള്‍, കടുവകള്‍, ചീറ്റകള്‍ തുടങ്ങിയ ഹിംസ്രജന്തുക്കള്‍ എന്ന് മനുഷ്യന്‍ വിളിക്കുന്ന വന്യജീവികളുമായി യാതൊരുവിധ അകൽച്ചയുമില്ലാതെ ഒരു കുടുംബാംഗത്തെ പോലെ ഇടപെടുന്ന സാമന്തയുടെ നിരവധി വീഡിയോകള്‍ സഫാരിസാമി എന്ന സാമന്ത ഫെയർക്ലോത്തിന്‍റെ ഇന്‍സ്റ്റാഗ്രാം പേജിൽ കാണാം. നിരവധി പേരാണ് ഹൃദയ ചിഹ്നത്തോടെ വീഡിയോ ഏറ്റെടുത്തത്. മൃഗങ്ങളെ ഉപദ്രവിച്ചല്ല അനുസരണ പഠിപ്പിക്കേണ്ടതെന്നും മറിച്ച് അവയ്ക്കും സ്നേഹം തിരിച്ചറിയാന്‍ കഴിയുമെന്നും ചിലര്‍ എഴുതി.
പാന്തേര ലിയോ ഇനത്തിന്‍റെ മറ്റൊരു വകഭേദമാണ് വെളുത്ത സിംഹങ്ങൾ. എന്നാല്‍ ഇവ ആല്‍ബിനോകളല്ല. ല്യൂസിസ്റ്റിക് ആണ്. അതായത് അവയുടെ ശരീരത്തിലും മെലാനിന്‍റെ അളവില്‍ കുറവുണ്ടെന്ന് തന്നെ. ഇത്തരം സിംഹങ്ങളെ ശുദ്ധമായ വെള്ള, ക്രീം, സ്വർണ്ണ നിറങ്ങളിലാണ് സാധാരണ കാണുക. കണ്ണുകൾ ഇളം മഞ്ഞയോ നീലയോ ആകാം. പ്രായപൂർത്തിയായ വെളുത്ത സിംഹങ്ങൾക്ക് സാധാരണയായി 260-550 കിലോഗ്രാം വരെ ഭാരമുണ്ട്. അവ കൂട്ടം കൂടിയാണ് ജീവിക്കുന്നത്. 3-6 പെൺ അംഗങ്ങളും, 1-2 ആൺ അംഗങ്ങളും പിന്നെ കുഞ്ഞുങ്ങളുമടങ്ങുന്നതായിരിക്കും സാധാരണ ഇത്തരം സിംഹങ്ങളുടെ അംഗ സംഖ്യ. നിലവില്‍ വെളുത്ത സിംഹങ്ങളെ വംശനാശം നേരിടുന്ന റെഡ് ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വെള്ള സിംഹങ്ങള്‍ 300 എണ്ണം മാത്രമാണ് ഭൂമിയിലെ കാടുകളില്‍ അവശേഷിക്കുന്നതെന്നും ഐയുസിഎന്നിന്‍റെ കണക്കുകള്‍ പറയുന്നു.
'എന്‍റെ ആറ് രൂപ'; പോർഷെ മുതൽ ബിഎംഡബ്ല്യു വരെ പാർക്ക് ചെയ്തിരിക്കുന്ന സൊമാറ്റോ ഓഫീസ്; വീഡിയോ വൈറൽ