അമ്മയ്ക്കും കാര്യമായ ശമ്പളമില്ല. സ്വഗ്ഗിയില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നും വീട്ടിലേക്ക് പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ തനിക്ക് കഴിയുന്നു. ഇത് കുടുംബത്തിന് ഏറെ ആശ്വാസമാണെന്നും അവന്‍ പറയുന്നു.
വീട്ടില്‍ നിന്നുള്ള സാമ്പത്തിക സഹായത്തോടെ പഠനം മുന്നോട്ട് കൊണ്ട് പോകുന്നവരാണ് സമൂഹത്തിലെ ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളും. എന്നാല്‍ സ്വന്തം നിലയില്‍ ജോലി ചെയ്ത് പണം കണ്ടെത്തി കുടുംബം നോക്കുന്നതിനൊപ്പം തന്‍റെ വിദ്യാഭ്യാസ ചെലവുകള്‍ കണ്ടെത്തുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികളും നമ്മുക്കിടയിലുണ്ട്. അത്തരമൊരു വിദ്യാര്‍ത്ഥിയുടെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പേരുടെ ശ്രദ്ധ നേടി. വീഡിയോ അങ്ങ് പഞ്ചാബില്‍ നിന്നുള്ളതാണെങ്കിലും ഏത് കാലത്തും ഏത് ദേശത്തു പ്രായോഗികമായ ഒന്നായിരുന്നു അത്.
ഹതീന്ദർ സിംഗ് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ കുറിച്ചു,'ഐ.ടി.ഐ പഠിച്ച്, ഫുഡ് ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന പട്യാലയിൽ നിന്നുള്ള ഈ സഹോദരന്‍റെ കഥയുമായി നമുക്ക് ദിവസം തുടങ്ങാം. @സ്വിഗ്ഗി ഓർഡറുകൾ ഡെലിവറി ചെയ്യുന്നതിനായി അവൻ ദിവസവും 40 കിലോമീറ്റർ പെഡൽ ചവിട്ടുന്നു. അച്ഛൻ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്നു, പക്ഷേ, അധികം സമ്പാദിക്കുന്നില്ല, അതിനാൽ കുടുംബത്തെ സഹായിക്കാൻ അവന്‍ ഈ ജോലി ചെയ്യുന്നു.' വീഡിയോയില്‍ സൈക്കിളില്‍ സ്വിഗ്ഗി ഓര്‍ഡറുകളുമായി പോകുന്ന വിദ്യാര്‍ത്ഥി, ഹതീന്ദർ സിംഗിനോട് സംസാരിക്കുന്നു.
undefined
Let's Call The Day With Story Of This Brother From Patiala, Doing ITI & Working As A Food Delivery Boy With
He Everyday Pedals 40Kms To Deliver Orders, Father Works As Photographer But Doesn't Earns Much, So To Help Family He Do This Work.
Kudos To His Hardwork
🙏❤️ pic.twitter.com/FRLMhd6Glz
യൂണിവേഴ്സിറ്റി അഡ്മിഷന്‍ ലഭിച്ചില്ല; മകളുടെ മുടി മുറിച്ചും പട്ടിണിക്കിട്ടും അച്ഛന്‍റെ ക്രൂര പീഡനം !
പകൽ സമയത്ത് പട്യാലയിലെ ഐടിഐയിലെ വിദ്യാര്‍ത്ഥിയാണ് താനെന്ന് സൗരവ് ഭരദ്വാജ് പറയുന്നു. വൈകുന്നേരം 4 മുതൽ രാത്രി 11 വരെ സ്വിഗ്ഗിയില്‍ ഭക്ഷണം വിതരണം ചെയ്യുന്നു. നാല് മാസമായി താന്‍ സ്വിഗ്ഗിയിൽ ഡെലിവറി ബോയിയായി ജോലി ചെയ്യുന്നുണ്ടെന്നും അവന്‍ പറയുന്നു. ഒരു ദിവസത്തെ ഓർഡറുകൾ പൂർത്തിയാക്കിക്കഴിയുമ്പോഴേക്കും ഏകദേശം 40 കിലോമീറ്റർ സൈക്കിളില്‍ സഞ്ചരിക്കുമെന്നും അവന്‍ കൂട്ടി ചേര്‍ക്കുന്നു. അച്ഛന്‍ ഫോട്ടോഗ്രാഫറാണ്. പക്ഷേ സ്ഥിരവരുമാനമില്ല. അമ്മ സ്വകാര്യ സ്കൂളില്‍ അധ്യാപികയാണ്.
അമ്മയ്ക്കും കാര്യമായ ശമ്പളമില്ല. സ്വഗ്ഗിയില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നും വീട്ടിലേക്ക് പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ തനിക്ക് കഴിയുന്നു. ഇത് കുടുംബത്തിന് ഏറെ ആശ്വാസമാണെന്നും അവന്‍ പറയുന്നു. ഒപ്പം ഐഎഎസ് ഉദ്യോഗസ്ഥനാകുക എന്നതാണ് തന്‍റെ ലക്ഷ്യം, എന്നാല്‍ താത്കാലികമായി മറ്റ് സര്‍ക്കാര്‍ ജോലിക്കായുള്ള തയ്യാറെടുപ്പുകളും നടത്തുന്നു. സൗരവ് ഭരദ്വാജിന് പിന്തുണയുമായി നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ എത്തിയത്. സൗരവ് ഭരദ്വാജിന്‍റെ വിദ്യാഭ്യാസച്ചെലവുകൾക്ക് സഹായം നല്‍കാന്‍ ബിസിനസുകാര്‍ തയ്യാറാകണമെന്ന് ഒരു കാഴ്ചക്കാരന്‍ എഴുതി. മറ്റ് ചിലര്‍ യുലു ബൈക്ക് ഉപയോഗിക്കാന്‍ സൗരവിനോട് നിര്‍ദ്ദേശിച്ചു. മറ്റ് ചിലര്‍ അവന്‍റെ ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടു. ചിലര്‍ സൗരവിന് ജോലി വാഗ്ദാനം ചെയ്ത് മുന്നോട്ട് വന്നു.