തമ്മില്‍ തല്ലുന്നതിനിടെ, വളര്‍ത്തു പാമ്പിനെ കൊണ്ട് എതിരാളിയെ തല്ലുന്ന തെരുവ് സംഘട്ടനത്തിന്‍റെ വീഡിയോ വൈറല്‍ !

By Web Team  |  First Published May 16, 2023, 3:42 PM IST

ഒരാൾ തന്‍റെ വളർത്ത് പാമ്പിനെ വീശി നടുറോഡിൽ വെച്ച് കൂടെയുള്ള ആളെ അടിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. അടിയേൽക്കുന്ന ആൾ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും എതിരാളി പാമ്പിനെക്കൊണ്ട് മർദ്ദിക്കുന്നത് തുടരുന്നു. 


സോഷ്യല്‍ മീഡിയയിൽ ആയിരക്കണക്കിന് വീഡിയോകളാണ് ഓരോ നിമിഷവും പോസ്റ്റ് ചെയ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ ലോകത്തിന്‍റെ ഏത് കോണിൽ നടക്കുന്ന കാര്യവും ഞൊടിയിടയിൽ നമ്മുടെ കൺമുമ്പിലെത്തും. അത്തരത്തിൽ കാനഡയിലെ ടൊറന്‍റോയിൽ നടന്ന ഒരു സംഭവത്തിന്‍റെ വീ‍‍ഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. തെരുവിൽ രണ്ടു പേർ തമ്മിൽ തല്ല് കൂടുന്നതിന്‍റെ വീഡിയോയാണ് ഇത്. എന്നാൽ ഏറെ വിചിത്രമായതും ഭീതി ജനിപ്പിക്കുന്നതുമായ മറ്റൊന്ന് കൂടിയുണ്ട് ഈ വീഡിയോയിൽ. 

കൈയില്‍ ചുറ്റിക്കിടക്കുകയായിരുന്ന തന്‍റെ വളർത്ത് പാമ്പിനെ രണ്ടായി മടക്കിയാണ് ഇയാള്‍ തല്ലിനിടെ ഉപയോഗിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി 11.45 ഓടെ കാനഡയിലെ ടൊറന്‍റോയിലെ ഒരു തെരുവിൽ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് ഇതെന്ന് സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.  ഒരാൾ തന്‍റെ വളർത്ത് പാമ്പിനെ വീശി നടുറോഡിൽ വെച്ച് കൂടെയുള്ള ആളെ അടിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. അടിയേൽക്കുന്ന ആൾ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും എതിരാളി പാമ്പിനെക്കൊണ്ട് മർദ്ദിക്കുന്നത് തുടരുന്നു. 

Latest Videos

undefined

 

Dude uses his pet snake as a weapon during street fight in Toronto 😳 pic.twitter.com/T2lLKaLe4E

— Crazy Clips (@crazyclipsonly)

87 മണിക്കൂറും 46 മിനിറ്റും തുടർച്ചയായി പാചകം ചെയ്ത് ലോക റെക്കോർഡ് സ്വന്തമാക്കി നൈജീരിയൻ ഷെഫ്

സെക്കന്‍റുകൾക്ക് ശേഷം, ടൊറന്‍റോ പോലീസ് വാഹനം അവിടെ എത്തുന്നതോടെ അവർ വഴക്ക് അവസാനിപ്പിച്ച് റോഡിൽ കിടക്കുന്നതും ഇതിനിടയിൽ പാമ്പ് അയാളുടെ കയ്യിൽ നിന്നും താഴെ ചാടി ഇഴഞ്ഞ് രക്ഷപെടുന്നതും വീഡിയോയിൽ കാണാം.  'ടൊറന്‍റോയിലെ ഒരു തെരുവ് പോരാട്ടത്തിനിടെ ഒരാൾ തന്‍റെ വളർത്തുപാമ്പിനെ ആയുധമായി ഉപയോഗിക്കുന്നു' എന്ന കുറിപ്പോടെ ക്രെയ്സി ക്ലിപ്സ് എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ടിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ശനിയാഴ്ച ടൊറന്‍റോ പൊലിസ് പുറത്തിറക്കിയ പ്രസ്താവനയിൽ സംഭവം സ്ഥിരീകരിക്കുകയും ടൊറന്‍റോ നിവാസിയായ ലോറേനിയോ അവില (45) എന്നയാളെ അറസ്റ്റ് ചെയ്തതായും അറിയിച്ചു. ഇയാൾ വളർത്തുന്ന പാമ്പാണ് ഇതെന്നാണ് പൊലീസ് പറയുന്നത്. ഒന്നരകോടി ജനങ്ങളാണ് ഇതുവരെയായി വീഡിയോ കണ്ടത്.

ലോകം ചുറ്റിയടിക്കണം, ഫോട്ടോയെടുക്കണം; 56 ലക്ഷം രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് 34 കാരന്‍ !

 
click me!