കോണിപ്പടിയുടെ താഴെ കൂടി പോയ ഒരു ആണ്‍കുട്ടിയെ നോക്കാനായിരുന്നു പെണ്‍കുട്ടി കമ്പികള്‍ക്കിടയിലൂടെ നോക്കിയത്. പക്ഷേ. പിന്നീട് തല തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം കുടുങ്ങിപ്പോയി.
അബദ്ധങ്ങള്‍ മനുഷ്യ സഹജമാണ്. പക്ഷേ, അബദ്ധങ്ങള്‍ അപകടങ്ങള്‍ക്ക് വഴിതെളിക്കുമ്പോള്‍ പലപ്പോഴും നമ്മള്‍ ആശങ്കയിലാകുകയും അത് ഭയത്തിന് വഴിതെളിക്കുകയും ചെയ്യും. എന്നാല്‍, സ്വയം ഒരു അപടത്തില്‍പ്പെട്ടിട്ടും അതിനെ ചിരിച്ച് കൊണ്ട് നേരിട്ട ഒരു പെണ്‍കുട്ടിയുടെ വീഡിയ സമൂഹ മാധ്യമങ്ങളില്‍ വൈറലായപ്പോള്‍ സമൂഹ മാധ്യമ ഉപയോക്താക്കളും രസകരമായ കുറിപ്പുകളുമായി വീഡിയോയെ ഏതെരേറ്റും. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സംഭവം അങ്ങ് തായ്‍ലന്‍ഡിലാണ്. സ്കൂളിലെ കോണിപ്പടിയിൽ ഇരിക്കുകയായിരുന്ന ഒരു പെണ്‍കുട്ടി താഴെ കൂടി പോവുകയായിരുന്ന ആണ്‍കുട്ടിയെ ഒന്ന് കാണാനായി തല സ്റ്റെയര്‍കേസിന്‍റെ കൈവരിക്ക് താങ്ങായി വച്ചിരുന്ന കമ്പികള്‍ക്കിടയിലൂടെ കയറ്റി. അവന്‍ കടന്ന് പോയതിന് പിന്നാലെ പെണ്‍കുട്ടി, തല പിന്നിലേക്ക് വലിച്ചെങ്കിലും പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ഈ സമയം പെണ്‍കുട്ടിയെ കടന്ന് മറ്റ് ചില കുട്ടികള്‍ കടന്ന് പോകുന്നതും വീഡിയോയില്‍ കാണാം.
പെണ്‍കുട്ടിയുടെ തല ഇരുകമ്പികള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നു. ഏറെ നേരം ശ്രമിച്ചിട്ടും വിജയിക്കാതെ വന്നതോടെ കൂട്ടുകാരികള്‍ അധ്യാപകരെ വിവരം അറിയിച്ചു. പിന്നാലെ അധ്യാപകരെത്തി കമ്പികള്‍ അകത്താന്‍ ശ്രമിക്കുന്നതും ഇതിന് പിന്നാലെ പെണ്‍കുട്ടി സുരക്ഷിതയായി പുറത്ത് വരുന്നതും വീഡിയോയില്‍ കാണാം. മറ്റ് കുട്ടികള്‍ സംഭവത്തിന്‍റെ വീഡിയോ ചിത്രീകരിച്ച് കൊണ്ട് നില്‍ക്കുന്നതും സ്കൂളിലെ സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ടിക്ടോക്കില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം 53 ലക്ഷം പേരാണ് കണ്ടത്. ഇതിന് പിന്നാലെ പലരും മറ്റ് സമൂഹ മാധ്യമങ്ങളിലും വീഡിയോ പങ്കുവച്ചു.
undefined
'ക്ഷമ വേണം, എല്ലാവര്‍ക്കും'; ബെംഗളൂരുവിലെ തിരക്കേറിയ റോഡിലെ സംഘര്‍ഷത്തിന്‍റെ വീഡിയോ വൈറല്‍
സാധാരണഗതിയില്‍ ഇത്തരം അപകടങ്ങളില്‍ പെടുമ്പോള്‍ കുട്ടികള്‍ ഭയക്കുന്നതും കരയുന്നതും പതിവാണ്. എന്നാല്‍, ഇവിടെ പെണ്‍കുട്ടി ആ സാഹചര്യം മുഴുവനും ചിരിച്ച് കൊണ്ട് വളരെ ശാന്തയായി കാണപ്പെട്ടു. ഇത്തരമൊരു സാഹചര്യം നേരിടുമ്പോള്‍ കുട്ടി കാണിക്കുന്ന ശാന്തതയും പങ്ക്വതയും സമൂഹ മാധ്യമ ഉപയോക്താക്കളെ ആകര്‍ഷിച്ചു. 'അവൾക്ക് കുഴപ്പമൊന്നുമില്ലല്ലോ എന്ന് ആ പയ്യൻ ചോദിക്കുന്നതാണ് നല്ലത്' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. 'ദൈവം അക്ഷരാർത്ഥത്തിൽ പറഞ്ഞു "അതാ , കുറച്ചുകൂടി നോക്കൂ " മറ്റൊരാള്‍ തമാശയായി കുറിച്ചു. 'ഇപ്പോൾ സുന്ദരനായ ആൺകുട്ടി മറ്റ് വിദ്യാർത്ഥികൾക്കൊപ്പം അവളെയും നോക്കുന്നു' മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. 'ഇപ്പോൾ അവൾ പ്രശസ്തയാണ്, അവൾ നോക്കുന്ന ആൺകുട്ടി അവളെ അംഗീകരിക്കണം' മറ്റൊരു കാഴ്ചക്കാരന്‍ തന്‍റെ ആവശ്യം ഉന്നയിച്ചു. 'അങ്ങനെ ചെയ്യുന്നതിന് മുമ്പ് അവൾ എന്താണ് ചിന്തിച്ചിരുന്നതെന്ന് അറിയാൻ ഞാൻ ആഗ്രഹിക്കുന്നു' ഒരു കാഴ്ചക്കാരന്‍ കുറിച്ചു.