16 മില്ല്യണിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ’ കഴിഞ്ഞ വർഷം ഏറ്റവും മനോഹരമായ എയർപോർട്ട് ടെർമിനലിനുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്’ എന്നായിരുന്നു ഒരാൾ കമന്റിൽ കുറിച്ചത്.
ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് ഒരുപാട് ആരാധകരുണ്ട്. യുനെസ്കോ ‘ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവള’ങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തിരിക്കുന്ന ബെംഗളൂരു വിമാനത്താവളത്തെ നേരത്തെ തന്നെ ഒരുപാടുപേർ പ്രശംസിച്ചിട്ടുണ്ട്. സിലിക്കൺ വാലി സിഇഒയും ഇതിൽ പെടുന്നു. ഇപ്പോഴിതാ ജപ്പാനിൽ നിന്നുള്ള ഒരു വ്ലോഗറാണ് ഈ വിമാനത്താവളത്തെ പുകഴ്ത്തിക്കൊണ്ട് എത്തിയിരിക്കുന്നത്.
കികി ചെൻ എന്ന ജപ്പാനിൽ നിന്നുള്ള പ്രശസ്തയായ വ്ലോഗറാണ് ബെംഗളൂരു വിമാനത്താവളത്തെ പുകഴ്ത്തിയിരിക്കുന്നത്. ടെർമിനൽ ടുവിൽ നിന്നുള്ള ദൃശ്യങ്ങളാണ് കികി ചെൻ തന്റെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഇവൻ്റുകൾക്ക് വേണ്ടിയുള്ള സ്ഥലങ്ങൾ, വിനോദ മേഖലകൾ, നിക്കോബാർ ലോഞ്ച് എന്നിവയെല്ലാം വീഡിയോയിൽ കാണാം.
“ഔട്ട്‌ഡോർ റീട്ടെയിൽ, ഇവൻ്റ് സ്‌പെയ്‌സുകൾ, വിനോദ മേഖലകൾ എന്നിവയെല്ലാമുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച എയർപോർട്ട് ടെർമിനൽ! ഇവിടെ ചെക്കിൻ കൗണ്ടറുകൾ പോലും മുളകൊണ്ട് നിർമ്മിച്ചതാണ്” എന്നാണ് സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസറായ കികി ചെൻ വീഡിയോയുടെ കാപ്ഷനിൽ പറഞ്ഞിരിക്കുന്നത്.
’ ഇന്ത്യയിലെ ഒരു എയർപോർട്ടിലാണ് ഞാനുള്ളതെന്ന് വിശ്വസിക്കാനാവുന്നില്ല’ എന്നും വീഡിയോയിൽ എഴുതിയിരിക്കുന്നത് കാണാം. 16 മില്ല്യണിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ’കഴിഞ്ഞ വർഷം ഏറ്റവും മനോഹരമായ എയർപോർട്ട് ടെർമിനലിനുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്’ എന്നായിരുന്നു ഒരാൾ കമന്റിൽ കുറിച്ചത്.
’ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ ഞാൻ എൻ്റെ രാജ്യത്തെക്കുറിച്ചും അതിൻ്റെ അടിസ്ഥാന സൗകര്യങ്ങളിലും ചരിത്രത്തിലും സംസ്കാരത്തിലും അഭിമാനിക്കുന്നു’ എന്നായിരുന്നു മറ്റൊരാൾ കമന്റ് നൽകിയത്. ’ മറ്റ് രാജ്യക്കാർ ഞങ്ങളെ അഭിനന്ദിക്കുന്നതിനാൽ ഞങ്ങൾ അഭിമാനിക്കണം’ എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം.
ലാൻഡ്‌സ്‌കേപ്പ് ആർക്കിടെക്റ്റുകളായ ഗ്രാൻ്റ് അസോസിയേറ്റ്‌സിന്റെ ഡിസൈനർമാരായ അബു ജാനി/സന്ദീപ് ഖോസ്‌ല എന്നിവരുടെ സഹകരണത്തോടെയാണ് ബെംഗളൂരു വിമാനത്താവളം ടെർമിനൽ 2 നിർമ്മിച്ചിരിക്കുന്നത്. യുനെസ്‌കോയുടെ അംഗീകാരം ലഭിച്ച ഏക ഇന്ത്യൻ വിമാനത്താവളമാണിത്.
'വൈകിയാണ് പോകുന്നത്, നാളെ വൈകിയേ ഓഫീസിലെത്തൂ'; ജൂനിയറിന്റെ മെസ്സേജ് പങ്കുവച്ച് യുവതി, വിമർശനം