'ഓ മൈ'; കുന്നിൻ ചരുവിലൂടെ പാഞ്ഞ് പോകുന്നതിനിടെ പശുവിനെ കണ്ട് പേടിച്ച് മറിഞ്ഞ് വീണ് സൈക്കിളിസ്റ്റ്; വീഡിയോ വൈറൽ

By Web TeamFirst Published Sep 4, 2024, 2:12 PM IST
Highlights

സൈക്കിളിസ്റ്റിന്‍റെ ഹെൽമറ്റില്‍ ഘടിപ്പിച്ച ക്യാമറാ ദൃശ്യങ്ങളാണ് അത്. അതിവേഗതയില്‍ കടന്ന് പോകുന്നതിനിടെ പെട്ടെന്ന് നീണ്ട കൊമ്പുകളുള്ള ഒരു പശുവിനെ കണ്ട് സൈക്കിളിസ്റ്റിന്‍റെ നിയന്ത്രണം നഷ്ടമാവുകയും അയാള്‍ കൈ കുത്തി താഴേക്ക്.

സാഹസിക സൈക്കിള്‍ യാത്രയുടെ വീഡിയോകള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ വലിയ തോതിലുള്ള ആരാധകരുണ്ട്. ദുര്‍ഘടമായതും കുത്തനെ ചെരിവുള്ളതുമായ വഴികളിലൂടെ ബ്രേക്ക് പോലും ഉപയോഗിക്കാതെ അതിവേഗതിയില്‍ പഞ്ഞ് പോകുന്ന നിരവധി സൈക്കിള്‍ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ കാണാം. എന്നാല്‍ ഇത്തരം സാഹസിക യാത്രകള്‍ പലപ്പോഴും അപകടങ്ങള്‍ക്ക് വഴിതെളിക്കുന്നു. കുത്തനെയുള്ള ചരിവിലൂടെ അതിവേഗതയില്‍ പോകുമ്പോള്‍ അപ്രതീക്ഷിതമായി മുന്നിലെത്തുന്നതെന്തും അപകടത്തിന് കാരണമാകുന്നു. സൈക്കിളിന്‍റെ വേഗത അപകടത്തിന്‍റെ വ്യാപ്തി കൂട്ടാന്‍ കാരണമാണ്. സമാനമായൊരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ നിരവധി പേരാണ് കണ്ടത്. 

പുബിറ്റി എന്ന എന്ന വൈറല്‍ വീഡിയോകളും വാർത്തകളും പങ്കുവയ്ക്കുന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയുടെ തുടക്കത്തില്‍ കാട്ടിലൂടെ വളഞ്ഞ് പുളഞ്ഞ് താഴേക്ക് ഇറങ്ങി പോകുന്ന ഒരു ഒറ്റയടി പാതയിലൂടെ സൈക്കിളിസ്റ്റ് പോകുന്നത് കാണാം. സൈക്കിളിസ്റ്റിന്‍റെ ഹെൽമറ്റില്‍ ഘടിപ്പിച്ച ക്യാമറാ ദൃശ്യങ്ങളാണ് അത്. അതിവേഗതയില്‍ കടന്ന് പോകുന്നതിനിടെ പെട്ടെന്ന് നീണ്ട കൊമ്പുകളുള്ള ഒരു പശുവിനെ കണ്ട് സൈക്കിളിസ്റ്റിന്‍റെ നിയന്ത്രണം നഷ്ടമാവുകയും അയാള്‍ കൈ കുത്തി താഴേക്ക് വീഴുകയും ചെയ്യുന്നു. പിന്നെ വീഡിയോയില്‍ കാണുന്നത് മരങ്ങള്‍ മറഞ്ഞ ആകാശക്കാഴ്ചയാണ്. ഒപ്പം സൈക്കിളിസ്റ്റ് ശ്വാസം കിട്ടാതെ കിതയ്ക്കുന്നതും കേള്‍ക്കാം. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വളരെ വേഗം വൈറലായി. 20 മണിക്കൂറിനുള്ളില്‍ ഏതാണ്ട് നാലര ലക്ഷത്തിന് മേലെ ആളുകളാണ് വീഡിയോ ലൈക്ക് ചെയ്തത്. ഒപ്പം നിരവധി പേര്‍ വീഡിയോ കണ്ട് തങ്ങളുടെ അഭിപ്രായങ്ങളെഴുതാനെത്തി. 

Latest Videos

വിവാഹവേദിയിൽ വച്ച് മധുരം നീട്ടിയപ്പോൾ നാണിച്ച് തലതാഴ്ത്തി വരൻ; പിന്നീട് സംഭവിച്ചത് കണ്ട്കണ്ണ് തള്ളി കാഴ്ചക്കാർ

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pubity (@pubity)

ഒരു ദിവസം 200 ഫോണുകള്‍, വര്‍ഷത്തില്‍ 151 ശതമാനം വർദ്ധന; ഫോണ്‍ മോഷ്ടാക്കളുടെ ഇഷ്ടനഗരമായി ലണ്ടന്‍

വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പില്‍ സൈക്കിളിസ്റ്റ് ചെന്ന് പെട്ടത് അറ്റം മുതൽ അറ്റം വരെ ഏഴടി വരെ നീളമുള്ള കൊമ്പുകൾക്ക് പേരുകേട്ട ഇനമായ ലോംഗ്ഹോൺ പശുവാണ് അതെന്ന് കുറിച്ചിരിക്കുന്നു. സ്പെയിന്‍ സ്വദേശികളായ ഇവയെ ആദ്യകാല അമേരിക്കന്‍ കുടിയേറ്റക്കാരാണ് അമേരിക്കയില്‍ എത്തിച്ചത്. കഠിനമായ കാലാവസ്ഥകള്‍ക്ക് യോജിച്ച ഇവ മാംസ കുറവിനും കൊമ്പിനും പേരുകേട്ട ഇനമാണെന്ന് എഴുതിയിരുന്നു. ""പരിശുദ്ധ പശു!! എന്ന് പറയാനുള്ള അവസരം നഷ്ടമായി." എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. 'ഇല്ല നിനക്ക് കടന്ന് പോകാന്‍ കഴിയില്ല' മറ്റൊരാള്‍ എഴുതി. ശരിയായ തലവാചകം 'പശു ഒരു പാതയിൽ അപ്രതീക്ഷിത അതിഥിയെ കണ്ടുമുട്ടുന്നു' എന്നാണെന്നും  'അപ്രതീക്ഷിത അതിഥി' സൈക്കിൾ യാത്രികനാണെന്ന് കരുതുന്നതായും മറ്റൊരു കാഴ്ചക്കാരനെഴുതി. 

രണ്ട് വയസുകാരി മകളെയും കൂട്ടി സൊമാറ്റോയുടെ ഡെലിവറിക്ക് പോകുന്ന 'സിംഗിള്‍ ഫാദർ'; അഭിനന്ദനവുമായി സോഷ്യൽ മീഡിയ
 

click me!