കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയ അമ്മ കണ്ടത് കുട്ടിയുടെ തലയുടെ ചില ഭാഗങ്ങളും കാല്‍പാദവും മാത്രം വാഷിംഗ് മെഷീന്‍റെ ഡ്രയറിന് പുറത്തേക്ക് തള്ളി നില്‍ക്കുന്നതായിരുന്നു.
കൊച്ചു കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് എന്നും കുട്ടികളെ കുറിച്ച് ആശങ്കയൊഴിഞ്ഞ് നേരം കാണില്ല. ജനല്‍ കമ്പിയില്‍ പിടിച്ച് കയറുക, ഗ്യാസ് തുറന്ന് വയ്ക്കുക... തുടങ്ങിയവയെല്ലാം അവരുടെ ചില നേരം പോക്കുകളാണ്. പ്രത്യേകിച്ചും കുസൃതി അല്പം കൂടുതലുള്ള ഒരു കുട്ടിയാണ് വീട്ടിലുള്ളതെങ്കില്‍ പിന്നെ പറയുകയും വേണ്ട. അച്ഛനും അമ്മയ്ക്കും നിന്ന് തിരിയാന്‍ നേരം കാണില്ല. അത്തരത്തിലൊരു കുസൃതിക്കുറുമ്പിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. dailymirror എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. ഇതിനകം എഴുപത്തിയയ്യായിരത്തിലേറെ പേര്‍ വീഡിയോ കണ്ടു കഴിഞ്ഞു. കുട്ടിയുടെ കുറുമ്പിനെ കുറിച്ചും അവന്‍റെ അമ്മയുടെ നിസഹായതയെ കുറിച്ചുമാണ് മിക്കവരും കുറിപ്പുകളെഴുതിയത്.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയില്‍ വാഷിംഗ് മെഷീന്‍റെ ഡ്രയറിനുള്ളിൽ കുടുങ്ങിയ കുട്ടിയെ രണ്ട് അഗ്നിശമന സേനാംഗങ്ങൾ രക്ഷിക്കാൻ ശ്രമിക്കുന്നതാണ് ഉള്ളത്. വാഷിംഗ് മെഷീന്‍ അക്ഷരാര്‍ത്ഥത്തില്‍ തല്ലിപ്പൊളിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. അത്രയും ചെറിയ ഡ്രയറിനുള്ളില്‍ നിന്നും കുട്ടിയെ പുറത്തെടുക്കുമ്പോള്‍ അവന് ചില ചെറിയ പരിക്കുകള്‍ ഏറ്റതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കളിക്കുന്നതിനിടെയാണ് കുട്ടി വാഷിംഗ് മെഷീനുള്ളില്‍ കുടിങ്ങിപ്പോയത്. കുട്ടിയുടെ കരച്ചില്‍ കേട്ട് അമ്മ വന്ന് നോക്കുമ്പോള്‍ കുട്ടിയുടെ ശരീരം ഏതാണ്ട് മുഴുവനായും ഡ്രയറിനുള്ളിലായിരുന്നു.
undefined
'മരിച്ച മാനേജറുടെ മരണ സര്‍ട്ടിഫിക്കറ്റ് ഒപ്പം വച്ച് ഒരു ജോലി അപേക്ഷ'; കണ്ണ് തള്ളി നെറ്റിസണ്‍സ്!
തലയുടെ ചില ഭാഗങ്ങളും കാല്‍പാദവും മാത്രമാണ് പുറത്ത് കാണാനുണ്ടായിരുന്നത്. ഉടനെ തന്നെ അവര്‍ അഗ്നിശമന സേനയെ വിളിക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനിടെ വാഷിംഗ് മെഷീന്‍ പൂര്‍ണ്ണമായും തല്ലിപ്പൊളിച്ചാണ് കുട്ടിയെ പുറത്തെടുത്തത്. ഇത്രയും ചെറിയ ഡ്രയറില്‍ ഇങ്ങനെ കുടുങ്ങിപ്പോയ കുട്ടി നിസാരക്കാരനല്ലെന്ന് ചില ഉപയോക്താക്കള്‍ എഴുതി. 37 ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്. 'അമ്മ ഒരു മിനിറ്റ് മാറിനിൽക്കൂ, ഇത് ഒരു ജീവിതമോ മരണമോ ആണ്' ഒരു കാഴ്ചക്കാരന്‍ വീഡിയോ കണ്ട് എഴുതി. കുട്ടിക്ക് ഡ്രയറിനുള്ളില്‍ ശ്വാസം മുട്ടാത്തത് ഭാഗ്യമെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരനെഴുതിയത്. കുട്ടി നിങ്ങളെ ഭ്രാന്തനാക്കുമെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക