മധ്യപ്രദേശില്‍ അരുവി കരകവിഞ്ഞതിനെ തുടര്‍ന്ന് ഒറ്റപ്പെട്ട് പോയ 20 തൊഴിലാളികളെ രക്ഷപ്പെടുത്തി; വീഡിയോ കാണാം

By Web Team  |  First Published Oct 17, 2024, 2:40 PM IST

ബുർഹാൻപൂരിലെ മൊഹദ് ഗ്രാമത്തിലെ ഒരു അരുവിയിൽ അപ്രതീക്ഷിതമായുണ്ടായ  വെള്ളപ്പൊക്കം വയലില്‍ പണിയെടുക്കുകയായിരുന്ന 20 കാര്‍ഷിക തൊഴിലാളികളെ ഒറ്റപ്പെടുത്തി. 
 



മിഴ്നാട്, കര്‍ണ്ണാടകം, ആന്ധ്രാപ്രദേശ്, കേരളത്തിന്‍റെ വടക്കന്‍ ജില്ലകള്‍ തുടങ്ങി ഇന്ത്യയുടെ തെക്കന്‍ സംസ്ഥാനങ്ങളിലും ഒപ്പം മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത് തുടങ്ങിയ വടക്കന്‍ സംസ്ഥാനങ്ങളിലും കഴിഞ്ഞ ദിവസം ശക്തമായ മഴയായിരുന്നു. മധ്യപ്രദേശിലും ചെന്നൈയിലും ബെംഗളൂരുവിലും പെയ്തത് അതിശക്തമഴയ്ക്ക് തുല്യമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നഗരങ്ങളില്‍ വെള്ളം പൊങ്ങിയ നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. ഇതിനിടെ മധ്യപ്രദേശില്‍ നിന്നുള്ള ഒരു വീഡിയോ പ്രത്യേക ശ്രദ്ധനേടി. 

മധ്യപ്രദേശിലെ മൊഹാദ് വില്ലേജില്‍ നിന്നുള്ള വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ശക്തമായ മഴയില്‍ മധ്യപ്രദേശിലെ പുഴകളും അരുവികളും വീണ്ടും കരകവിഞ്ഞൊഴുകി. ബുർഹാൻപൂരിലെ മൊഹദ് ഗ്രാമത്തിലെ ഒരു അരുവിയിലുണ്ടായ അപ്രതീക്ഷിത വെള്ളപ്പൊക്കം പ്രദേശത്തെ ഒറ്റപ്പെടുത്തി. ഇതോടെ ഇരുപതോളം തൊഴിലാളികള്‍ അവിടെ കുടുങ്ങിപ്പോയി. അരുവിയില്‍ അപ്രതീക്ഷിതമായി വെള്ളം പൊങ്ങിയപ്പോള്‍ തൊളിലാളികള്‍ പാടത്ത് പണിയെടുക്കുകയായിരുന്നു. പെട്ടെന്ന് തന്നെ ഇവരെല്ലാം വിശാലമായ പാടത്ത് ഒറ്റപ്പെട്ടു. ഒടുവില്‍ അരമണിക്കൂറോളം സമയമെടുത്താണ് ഇവരെ അരുവി മുറിച്ച് കടത്തി രക്ഷപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

Latest Videos

undefined

ഗംഗയിലൂടെ ട്രെയിൻ ഓടിയിരുന്നോ? അത്ഭുതപ്പെടുത്തി നദിയുടെ അടിത്തട്ടില്‍ കണ്ടെത്തിയ റെയില്‍വേ ട്രാക്കുകള്‍

बुरहानपुर ब्रेकिंग

बुरहानपुर जिले के मोहद के जंगल में भारी बारिश से धोरक नाले में आई बाढ़। नाले के दूसरी और फंसे दर्जनों मजदूर।

- धोरक नाले के उस पार खेतो में काम करने गए मजदूरों को रेस्क्यू कर ग्रामीणों ने नाले से बाहर निकाला।

- मोहद के ग्रामीणों ने रस्सी के सहारे एक एक… pic.twitter.com/oUWitfPz1z

— Aaj Ki Khabar (@AajKiKhabarNews)

അവസാന ലാപ്പിന്‍റെ തുടക്കത്തിൽ ലീഡ് കുറഞ്ഞ് കമല, ഒപ്പത്തിന് ട്രംപ്; ഉണ്ടാകുമോ ഒരു ഒക്ടോബർ സര്‍പ്രൈസ്

പങ്കുവയ്ക്കപ്പെട്ട് വീഡിയോയിൽ, മൊഹമ്മദ് വനത്തിൽ കനത്ത മഴ പെയ്തതോടെയാണ് ധോറക് എന്ന അരുവിയില്‍ വെള്ളപ്പൊക്കമുണ്ടായെന്ന് എഴുതി. പിന്നാലെ ഗ്രാമവാസികളെത്തി തൊഴിലാളികളെ ഒരു കയറിന്‍റെ സഹായത്തോടെ അരുവി കടത്തുകയായിരുന്നെന്നും വീഡിയോ പങ്കുവച്ച് കൊണ്ട് ആജ് കി ഖബർ എന്ന എക്സ് ഹാന്‍റിലില്‍ നിന്നം കുറിച്ചു. അതേസമയം ആന്ധ്രാപ്രദേശ്, തമിഴ്നാട് തീരങ്ങളിൽ അടുത്ത 24 മണിക്കൂറിനുള്ളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ, പ്രകാശം, നെല്ലൂർ, ചിറ്റൂർ, കടപ്പ ജില്ലകളിലും തമിഴ്നാട്ടിലെ കടലൂർ, ധരംപുരി, കൃഷ്ണഗിരി, പെരമ്പലൂർ, സേലം, തിരുച്ചിറപ്പള്ളി, തിരുവള്ളൂർ, വെല്ലൂർ ജില്ലകളിലുമാണ് ജാഗ്രതാ നിർദേശം നൽകിയത്. 

മൂന്ന് സിംഹങ്ങള്‍ ചേര്‍ന്ന് മൃഗശാലാ സൂക്ഷിപ്പുകാരിയെ അക്രമിച്ച് കൊലപ്പെടുത്തി; സംഭവം ക്രിമിയയിൽ

click me!