തെരുവ് മുഴുവന്‍ റോഡില്‍ വജ്രം തപ്പാനിറങ്ങി. ആളുകള്‍ പൊരിവെയിലത്ത് റോഡില്‍ കുത്തിയിരുന്നു വജ്രം നോക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.
സൂറത്ത് നിവാസികൾ വിലയേറിയ രത്നങ്ങൾ തേടി തെരുവുകളിൽ പരതുന്ന വീഡിയോകൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. വജ്രവ്യാപാരത്തിന് പേരുകേണ്ട ഇന്ത്യന്‍ നഗരമാണ് സൂറത്ത്. കഴിഞ്ഞ ദിവസം സൂറത്തില്‍ ഒരു വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. ഒരു വജ്രവ്യാപാരിയുടെ കൈയില്‍ നിന്നും കോടിക്കണക്കിന് രൂപ വില വരുന്ന വജ്രങ്ങള്‍ റോഡില്‍ വീണുവെന്നതായിരുന്നു ആ വാര്‍ത്ത. പിന്നാലെ തെരുവ് മുഴുവന്‍ റോഡില്‍ വജ്രം തപ്പാനിറങ്ങി. ആളുകള്‍ പൊരിവെയിലത്ത് റോഡില്‍ കുത്തിയിരുന്നു വജ്രം നോക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.
ചിലർ പൊടി നിറഞ്ഞ റോഡിൽ നിന്ന് ചെറിയ രത്നങ്ങൾ പെറുക്കിയെടുത്ത് പരിശോധിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍, തെരുവുകളിൽ നിന്ന് കണ്ടെത്തിയ രത്നങ്ങൾ, അമേരിക്കൻ വജ്രങ്ങളായിരുന്നു, സാധാരണയായി അനുകരണ ആഭരണങ്ങളിലും സാരി അലങ്കാരങ്ങളിലും ഉപയോഗിക്കുന്നതായിരുന്നു അത്. വില കുറഞ്ഞ രത്നങ്ങള്‍. ഇതോടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം വജ്ര വ്യാപാരികൾ തങ്ങളുടെ വജ്രങ്ങൾ റോഡിൽ ഉപേക്ഷിച്ചുവെന്ന കിംവദന്തിക്ക് ഇതോടെ അവസാനമായി. കേട്ട വാര്‍ത്ത സത്യമാണോയെന്ന് പോലും പരിശോധിക്കാതെയാണ് ഒരു തെരുവിലെ ജനങ്ങള്‍ മുഴുവനും പൊരിവെയിലത്ത് റോഡില്‍ കുത്തിയിരുന്ന് വജ്രം അന്വേഷിച്ചതെന്ന് അഹമ്മദാബാദ് മിറർ റിപ്പോര്‍ട്ട് ചെയ്തു.
undefined
ഗൃഹപാഠത്തിന്‍റെ സമ്മര്‍ദ്ദം സഹിക്കാനാകാതെ കുറിപ്പെഴുതി വച്ച് 11 കാരന്‍ വീട് വിട്ടു !
Vinash Kaal
Due to terrible recession in Surat Diamond Market, Diamond traders threw Diamonds on the road. pic.twitter.com/MWq3aj1Kwq
“രാവിലെ, ഇവിടെ ഒരാൾക്ക് ഒരു ഡയമണ്ട് പാക്കറ്റ് നഷ്ടപ്പെട്ടതിനെക്കുറിച്ച് ചർച്ചകൾ ഉണ്ടായിരുന്നു. ഞാൻ എത്തിയപ്പോൾ കണ്ടത് വഴികളെല്ലാം വൃത്തിയാക്കി ആളുകൾ വജ്രങ്ങൾ തിരയുന്നതായിരുന്നു. ചിലർ ബ്രഷ് ഉപയോഗിച്ച് റോഡിൽ നിന്ന് പൊടി ശേഖരിക്കുകയായിരുന്നു. ഒരാൾ ഒരു വജ്രം കണ്ടെത്തി, പക്ഷേ അത് ഡ്യൂപ്ലിക്കേറ്റ് വജ്രമായി മാറി - അനുകരണ ആഭരണങ്ങളിലോ സാരി വർക്കിലോ ഉപയോഗിക്കുന്ന ഒരു അമേരിക്കൻ വജ്രം. ആളുകളെ ആകർഷിക്കുന്ന ഒരു തമാശ ആരോ കളിച്ചതായി തോന്നുന്നു. ” വജ്രം അന്വേഷിച്ച് റോഡില്‍ കുത്തിയിരുന്നവരില്‍ ഒരാളായ അരവിന്ദ് പൻസേരിയ മാധ്യമങ്ങളോട് പറഞ്ഞു. “ആരോ അമേരിക്കൻ വജ്രങ്ങളുടെ ഒരു ബാഗ് തെരുവിൽ ഉപേക്ഷിച്ചു, അതിനെ തുടർന്ന് കിംവദന്തികൾ പ്രചരിക്കാൻ തുടങ്ങി. അതിനുശേഷം, ആളുകൾ തെരുവിൽ വജ്രങ്ങൾ തിരയാൻ തുടങ്ങി. എന്നാല്‍, വജ്ര വിപണി നേരിടുന്ന വെല്ലുവിളികളുമായി ഈ സംഭവത്തിന് ബന്ധമില്ല." സ്ഥലത്തെ പോലീസ് ഇൻസ്‌പെക്ടർ അൽപേഷ് ഗബാനി മാധ്യമങ്ങളോട് പറഞ്ഞു. സംഗതി എന്തായാലും റോഡി വൃത്തിയായി എന്നായിരുന്നു സാമൂഹിക മാധ്യമങ്ങളിലെ കുറിപ്പുകള്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക