കാക്കക്കുളിയല്ലിത്, -71 ഡിഗ്രിയില്‍ ഒരു കുളി; സൈബീരിയയില്‍ നിന്നുള്ള വൈറല്‍ കുളിയുടെ വീഡിയോ കാണാം !

By Web Team  |  First Published Jan 12, 2024, 3:04 PM IST

അഞ്ചോ പത്തോ മിനിറ്റുകളാണ് സാധാരണയായി നാം കുളിക്കാൻ എടുക്കുന്ന സമയം. എന്നാൽ, ഈ വിഡിയോയിലെ മനുഷ്യന്‍ ഒരു കുളി കുളിക്കാന്‍ എടുത്തത് അഞ്ച് മണിക്കൂറിനും മേലെയാണ്. 
 



ചുറ്റും മഞ്ഞുമൂടിയ ചുറ്റുപാടിൽ സ്ഥിരമായി ജീവിക്കുക എന്നത് സിനിമകളിലും ചിത്രങ്ങളിലുമൊക്കെ കാണുന്നതുപോലെ അത്ര എളുപ്പമല്ല. ഇത്തരം കാലാവസ്ഥയിൽ സ്ഥിരമായി ജീവിക്കുന്നവർക്ക് മാത്രമേ അതിജീവനത്തിനായുള്ള ഒരോ ദിവസത്തെയും ബുദ്ധിമുട്ടുകൾ മനസ്സിലാകൂ. അവയിൽ പലതും നാം ചിന്തിക്കുന്നതിലും അപ്പുറമായിരിക്കുമെന്ന് തെളിയിക്കുന്ന ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഇപ്പോൾ. അതിശൈത്യം  നിറഞ്ഞ കാലാവസ്ഥയിൽ ജീവിക്കുന്ന ഒരു മനുഷ്യൻ കുളിക്കാൻ എടുക്കുന്ന കഷ്ടപ്പാടുകളാണ് ഈ വീഡിയോയിൽ.  അഞ്ചോ പത്തോ മിനിറ്റുകളാണ് സാധാരണയായി നാം കുളിക്കാൻ എടുക്കുന്ന സമയം. എന്നാൽ, ഈ വിഡിയോയിലെ മനുഷ്യന്‍ ഒരു കുളി കുളിക്കാന്‍ എടുത്തത് അഞ്ച് മണിക്കൂറി്നും മേലെയാണ്. 

NSH Wonders എന്ന ഫെയ്‌സ്ബുക്ക് പേജിൽ പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോ സെർബിയൻ തുറമുഖ നഗരമായ യാകുത്സ്കിൽ നിന്നുമാണ് ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോ ചിത്രീകരിക്കുമ്പോൾ ഇവിടുത്തെ താപനില - 71 ഡി​ഗ്രിയാണന്നാണ് വീഡിയോയിൽ പറയുന്നു.  യാകുത്‌സ്ക് സ്വദേശിയായ ഒരാൾ കുളിക്കാൻ നടത്തുന്ന ദീർഘമായ തയാറെടുപ്പുകളാണ് വീഡിയോയിലെ ഇതിവൃത്തം.  വെള്ളം എളുപ്പത്തിൽ മരവിക്കുന്നതിനാൽ ഇത്രയും തണുപ്പുള്ള സ്ഥലത്ത് കുളിക്കുന്നത് പോലും വലിയ ജോലിയാണെന്നാണ് വീഡിയോയിൽ വിശ​ദീകരിക്കുന്നു. അതിനാല്‍ ഈ ഗ്രാമത്തിലെ ആളുകൾ ആഴ്ചയിൽ ഒരിക്കൽ മാത്രം, അതായത്, ഞായറാഴ്ചയാണ് കുളിയ്ക്കാനായി സമയം കണ്ടെത്തുന്നതത്രേ.

Latest Videos

undefined

കണ്ടാല്‍ കടുവയുടെ എല്ലുകള്‍, പക്ഷേ കാളയുടേത്; വ്യാജേന വില്പനയ്ക്ക് ശ്രമിച്ച രണ്ട് പേർ പിടിയിൽ

ഗര്‍ഭിണിയായ ഭാര്യയ്ക്ക് ഇഷ്ടഭക്ഷണം വേണം; 13,000 കിലോമീറ്റർ സഞ്ചരിച്ച് കോടീശ്വരനായ ഭര്‍ത്താവ്!

കുളിക്കുന്നതിന് മുമ്പ് ഇവർ സ്റ്റീം റൂം ചൂടാക്കുന്നതിനും കുളിയ്ക്കാനുള്ള വെള്ളം കണ്ടെത്തുന്നതിനുമുള്ള തയാറെടുപ്പുകൾ നടത്തുന്നതും വീഡിയോയിൽ കാണാം. സ്റ്റീം റൂം 100 ഡി​ഗ്രി സെൽഷ്യസിലേക്ക് എത്തികുന്നതിനായി വിറക് കീറി സജ്ജീകരിക്കുന്നു. ശേഷം കുളിയ്ക്കാനുള്ള വെള്ളം കണ്ടെത്തുന്നതിനായി ചുറ്റിനും അടിഞ്ഞുകൂടി കിടക്കുന്ന മഞ്ഞു കട്ടകൾ ശേഖരിച്ച് ചൂടാക്കുകയാണ് ചെയ്യുന്നത്.  മൈനസ് തണുപ്പില്‍ വെള്ളം തണത്തുറഞ്ഞിരിക്കുന്നതിനാൽ പൈപ്പുലൈനുകളെ ആശ്രയിക്കാൻ ഇവർക്ക് കഴിയില്ല. അരമണിക്കൂറോളം സ്റ്റീം ബാത്ത് നടത്തിയതിന് ശേഷമാണ് ഇവർ കുളിയ്ക്കുന്നത്. എല്ലാംകൂടി കുളി കഴിയാൻ ഏകദേശം 5 മണിക്കൂർ എടുക്കുമെന്ന് വീഡിയോയിൽ പറയുന്നു. വളരെ വേ​ഗം വൈറലായ ഈ വീഡിയോ ഇതിനോടകം 6 ലക്ഷം ആളുകൾ കണ്ടു കഴി‍ഞ്ഞു.

'കോഴിക്കഷ്ണങ്ങൾ' അടങ്ങിയ 'വെജിറ്റേറിയന്‍ ഭക്ഷണം' ലഭിച്ചെന്ന് പരാതി, മറുപടിയുമായി എയർ ഇന്ത്യ !
 

click me!