ഇത് മിസോറി പബ്ലിക് ലൈബ്രറിയിൽ നിന്നുള്ള പുസ്തകങ്ങളാണ് എന്നും അധികാരം കിട്ടിയാൽ ഇത്തരത്തിലുള്ള എല്ലാ പുസ്തകങ്ങളും താൻ കത്തിക്കും എന്നുമാണ് വാലന്റീന പറയുന്നത്.
എൽജിബിടിക്യു ആയിട്ടുള്ള ആളുകളെ പരിഗണിക്കാൻ മടിയുള്ള അനേകം ആളുകൾ ഇന്നും നമ്മുടെ സമൂഹത്തിലുണ്ട്. അതിൽ രാഷ്ട്രീയക്കാരും എഴുത്തുകാരും സെലിബ്രിറ്റികളും അടക്കം പെടുന്നു. എന്നാൽ, യാഥാസ്ഥിതികരായ ആളുകളുടെ വോട്ട് പിടിച്ചു വാങ്ങാൻ വേണ്ടി യുഎസ്സിലെ ഒരു രാഷ്ട്രീയ പ്രവർത്തക ചെയ്ത ഒരു കാര്യമാണ് ഇപ്പോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുന്നത്.
ഇവരുടെ പ്രവൃത്തി എൽജിബിടിക്യു കമ്മ്യൂണിറ്റിയുടെ അവകാശത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആളുകളുടെ വലിയ വിമർശനത്തിന് കാരണമായിത്തീർന്നിരിക്കുകയാണ്. വളരെ കാലമായി ലോകത്തെല്ലായിടത്തും എൽജിബിടിക്യു കമ്മ്യൂണിറ്റിയിൽ പെട്ട ആളുകൾ തങ്ങളുടെ തുല്യ അവകാശങ്ങൾക്കും സാമൂഹികമായ അംഗീകാരത്തിനും വേണ്ടി പോരാട്ടത്തിലാണ്. ആ സമയത്താണ് ഇത്തരത്തിലുള്ള പ്രവൃത്തികൾ രാഷ്ട്രീയക്കാരുടെ പോലും ഭാഗത്ത് നിന്നുണ്ടാകുന്നത് എന്നത് വലിയ നിരാശയാണ് ആളുകൾക്ക് സമ്മാനിക്കുന്നത്.
undefined
യാഥാസ്ഥിതികരുടെ പ്രീതി പിടിച്ചുപറ്റാനും അവരുടെ വോട്ടുകൾക്കും വേണ്ടി എൽജിബിടിക്യുവുമായി ബന്ധപ്പെട്ട വിവിധ പുസ്തകങ്ങൾ കത്തിക്കുകയാണ് യുഎസ്സിൽ നിന്നുള്ള രാഷ്ട്രീയക്കാരിയായ വാലൻ്റീന ഗോമസ് ചെയ്തത്. ഇതാണ് താൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയാൽ ചെയ്യുക എന്നും പറഞ്ഞാണ് വാലന്റീന ഇത് ചെയ്യുന്നത്. വീഡിയോയിൽ രണ്ട് പുസ്തകങ്ങൾ കൂട്ടിവച്ചിരിക്കുന്നത് കാണാം. വാലന്റീന അതിന് തീ കൊടുക്കുകയാണ്.
ഇത് മിസോറി പബ്ലിക് ലൈബ്രറിയിൽ നിന്നുള്ള പുസ്തകങ്ങളാണ് എന്നും അധികാരം കിട്ടിയാൽ ഇത്തരത്തിലുള്ള എല്ലാ പുസ്തകങ്ങളും താൻ കത്തിക്കും എന്നുമാണ് വാലന്റീന പറയുന്നത്. ക്വീർ: ദ അൾട്ടിമേറ്റ് എൽജിബിടിക്യു ഗൈഡ് ഫോർ ടീൻസ്, നാക്കെഡ്: നോട്ട് യുവർ ആവറേജ് സെക്സ് എൻസൈക്ലോപീഡിയ ('Queer: The Ultimate LGBTQ Guide for Teens' and 'Naked: Not Your Average Sex Encyclopedia') എന്നീ രണ്ട് പുസ്തകങ്ങളാണ് വാലന്റീന കത്തിക്കുന്നത്.
When I’m Secretary of State, I will 🔥BURN🔥all books that are grooming, indoctrinating, and sexualizing our children. MAGA. America First🇺🇸 pic.twitter.com/m8waKi3yhP
— Valentina Gomez (@ValentinaForSOS)
വലിയ വിമർശനമാണ് വീഡിയോ പ്രചരിച്ചതിന് പിന്നാലെ വാലന്റീനയ്ക്ക് നേരെ ഉയർന്നു വന്നിരിക്കുന്നത്. ഇത് വെറും ഷോ ആണെന്നായിരുന്നു ആളുകളുടെ പ്രതികരണം. ഒപ്പം തികഞ്ഞ ഫാസിസ്റ്റാണ് വാലന്റീന എന്നും ഒരു വിഭാഗം അഭിപ്രായപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം