വീഡിയോ കണ്ട ആളുകൾ സത്യത്തിൽ രോഷാകുലരായി. എന്ത് തരം പെരുമാറ്റം ആണിത് എന്നാണ് മിക്കവരും ചോദിച്ചത്. ഒരു സീറ്റിന് വേണ്ടി ഇങ്ങനെ പൊതുസ്ഥലത്ത് വഴക്ക് കൂടാൻ നാണമാവുന്നില്ലേ എന്നും പലരും ചോദിച്ചു.
ഡെൽഹി മെട്രോ പലപ്പോഴും വിചിത്രമായ പല സംഭവങ്ങൾ കൊണ്ടും വാർത്തയിൽ ഇടം നേടാറുണ്ട്. അനൗൺസ്മെന്റിന് പകരം പാട്ട് വച്ചതും അനുചിതമെന്ന് തോന്നുന്ന തരത്തിൽ വസ്ത്രം ധരിച്ച് പെൺകുട്ടി കയറിയതും ഒക്കെ അതിൽ പെടുന്നു. എന്നാൽ, ഇപ്പോൾ വൈറലാവുന്നത് മെട്രോയിൽ വച്ച് സീറ്റിന് വേണ്ടി വഴക്കുണ്ടാക്കുന്ന യാത്രക്കാരാണ്.
രണ്ട് പുരുഷന്മാരായ യാത്രക്കാരാണ് സീറ്റിന് വേണ്ടി മെട്രോയിൽ വച്ച് വഴക്കുണ്ടാക്കുന്നത്. അതേ മെട്രോയിൽ സഞ്ചരിച്ച മറ്റൊരു യാത്രക്കാരനാണ് സംഭവം വീഡിയോയിൽ പകർത്തിയത്. അധികം വൈകാതെ തന്നെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.
undefined
'Ghar Ke Kalesh' എന്ന അക്കൗണ്ടിലാണ് വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത്. അതിൽ അടിക്കുറിപ്പിൽ സീറ്റിന് വേണ്ടി നടന്ന വഴക്കാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. 27 സെക്കന്റ് വരുന്ന വീഡിയോയിൽ മുഴുവൻ നേരവും ഇരുവരും സീറ്റിന്റെ പേരിൽ വഴക്കടിക്കുക തന്നെയാണ്. രണ്ടുപേരും പരസ്പരം വഴക്കടിക്കുക മാത്രമല്ല ഭീഷണിപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട്. മെട്രോയിൽ ഉണ്ടായിരുന്ന മറ്റ് യാത്രക്കാർ ഇരുവരേയും ശാന്തരാക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും ഇരുവരും അതൊന്നും കേൾക്കാൻ തയ്യാറാകുന്നില്ല.
വീഡിയോ കണ്ട ആളുകൾ സത്യത്തിൽ രോഷാകുലരായി. എന്ത് തരം പെരുമാറ്റം ആണിത് എന്നാണ് മിക്കവരും ചോദിച്ചത്. ഒരു സീറ്റിന് വേണ്ടി ഇങ്ങനെ പൊതുസ്ഥലത്ത് വഴക്ക് കൂടാൻ നാണമാവുന്നില്ലേ എന്നും പലരും ചോദിച്ചു. അതേ സമയം മെട്രോയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കർശനമായ നിയമങ്ങൾ തന്നെ ആവശ്യമാണ് എന്നാണ് ഒരു പടി കൂടി കടന്ന് മറ്റ് ചിലർ അഭിപ്രായപ്പെട്ടത്.
ഏതായാലും അധികം സമയമൊന്നും എടുക്കാതെ തന്നെ വീഡിയോ വൈറലായി. വീഡിയോ കാണാം:
Verbal kalesh Inside Delhi metro over Seat issue pic.twitter.com/YRwF5zLqSD
— Ghar Ke Kalesh (@gharkekalesh)