ഇത്തരം സാഹചര്യത്തിൽ നിങ്ങൾ എന്തു ചെയ്യും? എന്ന ചോദ്യത്തോടെയായിരുന്നു വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
മഴക്കാലത്തും തണുപ്പ് കാലത്തും ജീവിവര്‍ഗ്ഗങ്ങള്‍ അല്പം ചൂടുള്ള ഇടങ്ങള്‍ തേടുന്നു. പലപ്പോഴും മനുഷ്യന്‍ അത്യാവശ്യം ഉപയോഗിക്കുന്ന ഇടങ്ങളിലും ഉപയോഗിക്കുന്ന വസ്തുക്കളിലുമാകും ഇത്തരത്തില്‍ ഇവ ചെന്നെത്തുക. ഇതില്‍ പ്രധാനപ്പട്ട ഒന്നാണ് നമ്മള്‍ ധരിക്കുന്ന ഷൂ. രാവിലെ ഓഫീസിലേക്ക് പോകുന്നതിന്‍റെ തിരക്കില്‍ ഷൂ ധരിക്കാന്‍ ശ്രമിക്കുമ്പോഴാകും ഭയപ്പെടുത്തുന്ന കാഴ്ചകള്‍ കാണുക. അത്തരത്തിലൊരു വീഡിയോ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ (X) വ്യാപകമായി പ്രചരിക്കപ്പെട്ടു. Science girl എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം രണ്ടര ലക്ഷത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു.
15 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പ് ആരംഭിക്കുന്നത് മൊക്കാസിന്‍ ചെരുപ്പില്‍ ചുരുണ്ടിരിക്കുന്ന പാമ്പിൽ നിന്നാണ്. വീഡിയോ എടുക്കുന്നയാള്‍ അടുത്തേക്ക് പോകാൻ ശ്രമിച്ചപ്പോൾ സർപ്പം കൊത്താനായി മുന്നോട്ട് ആഞ്ഞു. ഇനി തനിക്ക് അവിടെ സ്വസ്ഥമായി ഇരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ പാമ്പ് ചെരുപ്പില്‍ നിന്നും പുറത്ത് കടക്കാന്‍ ശ്രമിക്കുന്നിടത്ത് വീഡിയോ അവസാനിക്കുന്നു. ഇത്രയും ചെറിയ, എന്നാല്‍ വിഷമുള്ള പാമ്പുകള്‍ ഷൂകളിലും മുന്‍വശം മൂടിയ തരത്തിലുള്ള ചെരുപ്പുകളിലും കയറിയിരുന്നാല്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. പാമ്പ് ഇരുപ്പുണ്ടെന്ന് അറിയാതെ നമ്മള്‍ ചെരുപ്പ് കാലിലിടാന്‍ ശ്രമിക്കുമ്പോഴാകും അപകടം സംഭവിക്കുക. അതിനാല്‍ ഇത്തരം ചെരുപ്പുകളും ഷൂകളും ധരിക്കും മുമ്പ് പരിശോധിച്ച ശേഷം മാത്രം ധരിക്കുന്നത് വലിയൊരു അപകടം ഒഴിവാക്കാന്‍ സഹായിക്കുന്നു.
undefined
200 കോടി ചെലവുള്ള വിവാഹം; ചെലവ് കാശ് മൊത്തം 'പണ'മായി നല്‍കി; വരനെ ചോദ്യം ചെയ്ത് ഇഡി
What would you do now in this situation?
📹SILENT snake WORLD pic.twitter.com/m1qzwqgUTU
വീഡിയോ സാമൂഹിക മാധ്യമത്തില്‍ വൈറലായതിന് പിന്നാലെ നിരവധി പേരാണ് കുറിപ്പുമായെത്തിതത്. വീഡിയോ പങ്കുവച്ച് കൊണ്ട് സയന്‍സ് ഗേള്‍ കുറിച്ചു, ' ഇത്തരം സാഹചര്യത്തിൽ നിങ്ങൾ എന്തു ചെയ്യും?' എന്ന്. പിന്നാലെ നിര്‍ദ്ദേശങ്ങള്‍ വന്നു. "നിങ്ങളുടെ ഷൂസിൽ പാമ്പിനെ കണ്ടെത്തിയാൽ, ശാന്തത പാലിക്കുകയും ഇനിപ്പറയുന്ന നടപടികൾ കൈക്കൊള്ളുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
1. പെട്ടെന്നുള്ള ചലനങ്ങൾ പാമ്പിനെ ഞെട്ടിക്കുകയും പ്രതിരോധാത്മക പ്രതികരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നതിനാൽ പരിഭ്രാന്തരാകേണ്ടതില്ല.
2. വിഷമുള്ളതോ വിഷമില്ലാത്തതോ ആയ പാമ്പികളെ സ്വയം കൈകാര്യം ചെയ്യാന്‍ ശ്രമിക്കരുത്.
3. നിങ്ങൾക്കും പാമ്പിനും ഇടയിൽ അകലം സൃഷ്ടിച്ച് കൊണ്ട് സാവധാനത്തിലും ശ്രദ്ധാപൂർവ്വവും പിന്മാറുക.
4. പ്രൊഫഷണൽ സഹായത്തിനായി വിളിക്കുക, അതായത്, പാമ്പിനെ സുരക്ഷിതമായി നീക്കം ചെയ്യുന്നതിനായി ഒരു പ്രാദേശിക മൃഗ നിയന്ത്രണ അല്ലെങ്കിൽ പാമ്പുപിടിത്തക്കാരുടെ സേവനം ആവശ്യപ്പെടുക.
5. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ആളുകൾ അവരുടെ ഷൂസും പാമ്പിനെ കണ്ടെത്തിയ സ്ഥലവും ശ്രദ്ധാപൂർവ്വം പരിശോധിക്കണമെന്നും ഉപയോക്താവ് എഴുതുന്നു.
ഒരു പാമ്പ് വീണ്ടും ഷൂസുകളില്‍ കയറിയിരിക്കുന്നത് തടയാന്‍ ഷൂവുകള്‍ കഴിയുന്നതും സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കണം.“മിക്ക പാമ്പുകളും വിഷമുള്ളവയല്ല, അവ പലപ്പോഴും പാർപ്പിടമോ ഊഷ്മളമായ സ്ഥലങ്ങളോ തേടി വീടുകളിലേക്കോ ചെരുപ്പുകളിലേക്കോ കയറുന്നു. എന്നിരുന്നാലും, എല്ലാ പാമ്പുകളെയും ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടത് നിർണായകമാണ്, കൂടാതെ നിങ്ങൾക്കും പാമ്പിനും സുരക്ഷ ഉറപ്പാക്കാൻ പ്രൊഫഷണലുകളെ അവ നീക്കം ചെയ്യാൻ അനുവദിക്കുക. ” മറ്റൊരു കാഴ്ചക്കാരന്‍ എഴുതി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക