Viral video: റോഡ് മുറിച്ച് കടക്കുന്ന കടുവക്കൂട്ടം, പെട്ടെന്ന് വാഹനത്തിന്റെ വെളിച്ചം, പിന്നെ സംഭവിച്ചത്

By Web Team  |  First Published May 2, 2023, 8:06 AM IST

വളരെ പെട്ടെന്ന് തന്നെ വീഡിയോ അനേകം പേർ കണ്ടു. മിക്കവരും കമന്റിട്ടത് ഇത്തരം റോഡുകളിലൂടെ പോകുമ്പോൾ വേ​ഗത കുറക്കേണ്ടുന്നതിനെ കുറിച്ച് തന്നെയാണ്.


വന്യമൃ​ഗങ്ങൾ കടന്നുപോകുന്ന പല റോഡുകളും ഇന്ത്യയിൽ പലയിടങ്ങളിലും ഉണ്ട്. അതുവഴി പോകുമ്പോൾ യാത്രക്കാർ ശ്രദ്ധിച്ച് പോകണമെന്ന് അധികൃതർ എല്ലായ്‍പ്പോഴും മുന്നറിയിപ്പ് നൽകാറുണ്ട്. കാരണം, ഏത് നേരത്താണ് മൃ​ഗങ്ങൾ അതുവഴി കടന്നു പോകുന്നത് എന്ന് പറയാൻ സാധിക്കില്ല. അത് മൃ​ഗങ്ങൾക്കും മനുഷ്യർക്കും അപകടം ചെയ്യാൻ സാധ്യതയുണ്ട്. അതുപോലെ ഒരു വീഡിയോ കഴിഞ്ഞ ദിവസം ഐഎഫ്എസ് ഓഫീസറായ സുശാന്ത് നന്ദ പങ്ക് വച്ചിരുന്നു. 

മധ്യപ്രദേശിലെ പന്ന ജില്ലയിൽ പന്ന-കട്‌നി റോഡ് മുറിച്ചുകടക്കുന്ന കടുവക്കൂട്ടമാണ് വീഡിയോയിൽ ഉള്ളത്. വീഡിയോ തുടങ്ങുമ്പോൾ തന്നെ ഒരു കടുവ റോഡ് മുറിച്ച് കടക്കുന്നത് കാണാം. പിന്നാലെ മറ്റ് കടുവകളും ഓരോന്നായി റോഡ് മുറിച്ച് കടക്കുകയാണ്. ഇത് അമ്മക്കടുവയും കുഞ്ഞുങ്ങളുമാണ് എന്നാണ് കരുതുന്നത്. പെട്ടെന്ന് ഒരു വാഹനം വരുന്നു. അതിന്റെ ഹെഡ്‍ലൈറ്റിന്റെ വെളിച്ചം പെട്ടെന്ന് വ്യാപിച്ചതോടെ കടുവകൾ ധൃതിയിൽ ഓടുന്നതാണ് വീഡിയോയിൽ കാണുന്നത്. മൃ​ഗങ്ങൾ വേ​ഗത്തിൽ റോഡ് മുറിച്ച് കടന്നതിനാൽ തന്നെ അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ല. എന്നാൽ, മൃ​ഗങ്ങളുടെ ആവാസവ്യവസ്ഥയിലൂടെ കടന്നു പോകുന്നവർ ശ്രദ്ധ പുലർത്തണം എന്നാണ് സുശാന്ത് നന്ദ ഓർമ്മിപ്പിക്കുന്നത്. 

Please drive slow & be extremely careful while passing through wildlife habitats😌😌 pic.twitter.com/vHhYhWiC9P

— Susanta Nanda (@susantananda3)

Latest Videos

വളരെ പെട്ടെന്ന് തന്നെ വീഡിയോ അനേകം പേർ കണ്ടു. മിക്കവരും കമന്റിട്ടത് ഇത്തരം റോഡുകളിലൂടെ പോകുമ്പോൾ വേ​ഗത കുറക്കേണ്ടുന്നതിനെ കുറിച്ച് തന്നെയാണ്. എന്തിനാണ് മനുഷ്യർക്ക് ഇത്ര വേ​ഗത, പതിയെ പോയാൽ പോരേ എന്നാണ് മിക്കവരും ചോദിച്ചത്. ഇതുപോലെ മനോഹരമായ റോഡിലൂടെ പോകാൻ അവസരം കിട്ടിയാൽ അതിന് അനുസരിച്ച് വേണം നമ്മൾ യാത്ര ചെയ്യാൻ എന്നും പലരും കമന്റ് നൽകി. മിക്കവാറും കാടുകൾക്കിടയിലൂടെ കടന്നു പോകുന്ന റോഡുകളിൽ വന്യമൃ​ഗങ്ങൾക്കും മനുഷ്യർക്കും അപകടങ്ങൾ സംഭവിക്കാറുണ്ട്. 

click me!