അതേ വീഡിയോയിൽ തന്നെ മൈൽസ് തുന്നിയ പുതപ്പ് പുതച്ച് കൊണ്ട് കുഞ്ഞ് അവന്റെ മടിയിലിരിക്കുന്നത് കാണാം.
എന്തിനെയും തങ്ങളുടെ പൊസിറ്റീവ് മനോഭാവം കൊണ്ട് മറികടക്കുന്ന അനേകം ആളുകളുണ്ട് ഈ ലോകത്ത്. അതുപോലെ, മൈൽസ് എന്ന ഈ ആൺകുട്ടി ഏതൊരാൾക്കും പ്രചോദനമാണ്. ഗുഡ് ന്യൂസ് കറസ്പോണ്ടന്റ് ഷെയർ ചെയ്ത അവന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഭിന്നശേഷിക്കാരനായ മൈൽസ് എന്ന കുട്ടിയുടേതാണ് വീഡിയോ. വീഡിയോയിൽ പറയുന്നത് കുഞ്ഞുപെങ്ങൾക്ക് വേണ്ടി അവൻ തുന്നിയെടുത്ത ഒരു പുതപ്പിനെ കുറിച്ചാണ്. ഒരു മാസം മുമ്പാണ് അവൻ തുന്നാന്‍ പഠിക്കുന്നത്. എന്നാൽ, അവൻ തുന്നിയെടുക്കുന്ന ആദ്യസമ്മാനം ആർക്കുള്ളതാണ് എന്ന് അവൻ നേരത്തെ തീരുമാനിച്ചിരുന്നു. അവന്റെ ആന്റി ഗർഭിണിയായിരുന്നു. താൻ തുന്നുന്ന പുതപ്പ് തന്റെ ആന്റിയുടെ കുഞ്ഞിന് നൽകണം എന്നതായിരുന്നു അവന്റെ ആഗ്രഹം.
undefined
അങ്ങനെ അവൻ ഒരു കൈ ഉപയോഗിച്ച് കൊണ്ട് തുന്നുന്നത് തുടർന്നു. കാറിൽ വച്ചും വീട്ടിൽ വച്ചും പഠനത്തിന്റെ ഇടവേളകളിലും എല്ലാം അവൻ തുന്നിക്കൊണ്ടേയിരുന്നു. ഒടുവിൽ അവന്റെ ആന്റിക്ക് ഒരു പെൺകുഞ്ഞ് പിറന്നു. ആ കുഞ്ഞിനുള്ള സമ്മാനമായി അവൻ താൻ ആദ്യമായി സ്നേഹം കൊണ്ട് തുന്നിയെടുത്ത ആ കുഞ്ഞ് പുതപ്പ് സമ്മാനിച്ചു.
വീട്ടിലിരുന്നും പുറത്തിരുന്നും ഒക്കെ തുന്നുന്ന മൈൽസിനെ വീഡിയോയിലും കാണാം. ഒടുവിൽ കുഞ്ഞ് പിറന്ന് കഴിയുമ്പോൾ അതിമനോഹരമായ ആ കുഞ്ഞ് പുതപ്പ് അവൻ അവൾക്ക് സമ്മാനിക്കുകയാണ്. ഒപ്പം അതേ വീഡിയോയിൽ തന്നെ മൈൽസ് തുന്നിയ പുതപ്പ് പുതച്ച് കൊണ്ട് കുഞ്ഞ് അവന്റെ മടിയിലിരിക്കുന്നത് കാണാം.
വളരെ പെട്ടെന്നാണ് വീഡിയോ വൈറലായത്. കണ്ണ് നനയുന്ന വീഡിയോയ്ക്ക് കമന്റുകളുമായി അനേകം പേരെത്തി. എന്തൊരു സ്നേഹമുള്ള കുട്ടിയാണ് മൈൽസ് എന്നാണ് മിക്കവരും പറഞ്ഞത്. ഒപ്പം ആ കുഞ്ഞു കസിൻ സഹോദരി എത്ര ഭാഗ്യം നിറഞ്ഞവളാണ് എന്നും പലരും പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: