'എല്ലാരും ചൊല്ലണതല്ലോ എയും ആനും കണ്‍ഷ്യൂഷനാ': ആടിപ്പാടി കുരുന്നുകള്‍, ഷജില ടീച്ചര്‍ സൂപ്പറാ...

By Web Team  |  First Published Oct 27, 2023, 10:30 AM IST

കഠിനമായ പാഠങ്ങള്‍ പോലും ഈണത്തില്‍ ചൊല്ലി പഠിപ്പിച്ച് അധ്യാപിക, ആടിപ്പാടി ഏറ്റു ചൊല്ലി കുരുന്നുകള്‍


അധ്യാപകര്‍ വടിയെടുത്തും കണ്ണുരുട്ടിയും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന കാലമെല്ലാം കഴിഞ്ഞു. ഇപ്പോള്‍ പാടിയും ആടിയും ഉല്ലസിച്ചും അനായാസമായാണ് അധ്യാപകര്‍ കുട്ടികള്‍ക്ക് അറിവ് പകരുന്നത്. അത്തരമൊരു മനോഹരമായ ദൃശ്യം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പങ്കുവെച്ചു. 

കോഴിക്കോടുള്ള എ എം എല്‍ പി എസ് ചീക്കിലോട് സ്കൂളിലെ ദൃശ്യമാണ് മന്ത്രി പങ്കുവെച്ചത്. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ ഷജില ടീച്ചര്‍ എ യും ആനും (a, an) എവിടെയെല്ലാമാണ് ഉപയോഗിക്കേണ്ടത് എന്ന് ഈണത്തില്‍ പാടി പഠിപ്പിക്കുകയാണ്. കുരുന്നുകള്‍ ഉച്ചത്തില്‍ ഏറ്റുപാടുന്നു. 

Latest Videos

undefined

അധ്യാപകന്‍ പോവുന്നതറിഞ്ഞ് തേങ്ങിക്കരഞ്ഞ് കുരുന്നുകള്‍, കണ്ണ് നിറഞ്ഞ് അധ്യാപകന്‍, സ്നേഹ ദൃശ്യം

'എല്ലാരും ചൊല്ലണതല്ലോ എയും ആനും കണ്‍ഷ്യൂഷന്നാ, എവിടൊക്കെ എങ്ങനെ ചേര്‍ക്കും ആകെക്കൂടെ കണ്‍ഫ്യൂഷന്നാ'- എന്നു തുടങ്ങുന്ന പാട്ടിലൂടെയാണ് ഇംഗ്ലീഷില്‍ എ എവിടെ ഉപയോഗിക്കണം ആന്‍ എവിടെ ഉപയോഗിക്കണം എന്ന് അധ്യാപിക കുട്ടികളെ പഠിപ്പിക്കുന്നത്. കുട്ടികള്‍ ചുവടുകള്‍ വെച്ച് ഏറ്റുചൊല്ലുന്നു. 

കുട്ടികളെ ക്ലാസ് മുറിക്ക് പുറത്തുകൊണ്ടുപോയാണ് അധ്യാപിക ഇതെല്ലാം പഠിപ്പിക്കുന്നത്. കഠിനമായ പാഠങ്ങള്‍ പോലും കുരുന്നുകളുടെ ഉള്ളില്‍ പതിയുന്ന വിധത്തിലുള്ള ഈ അധ്യാപന രീതിക്ക് സോഷ്യല്‍ മീഡിയയില്‍ കയ്യടി ലഭിച്ചു. ഇനി കുട്ടികള്‍ എ യും ആനും തമ്മിലുള്ള വ്യത്യാസം മറക്കില്ലെന്ന് വീഡിയോ പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കുറിച്ചു. ഷജില ടീച്ചർക്കും കുട്ടികൾക്കും മന്ത്രി ആശംസകൾ നേര്‍ന്നു.

വീഡിയോ കാണാം

 

click me!