'ഇത് കേക്കോ അതോ എടിഎമ്മോ?'; യുവതിയുടെ ജന്മദിനത്തിന് സുഹൃത്തുക്കൾ ഒരുക്കിയ സമ്മാനം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

By Web TeamFirst Published Oct 26, 2024, 3:57 PM IST
Highlights

സുഹൃത്തുക്കള്‍ സമ്മാനിച്ച ജന്മദിന കേക്കിനുള്ളില്‍ ഒളിപ്പിച്ച സമ്മാനം കണ്ട് പെണ്‍കുട്ടി അത്ഭുതപ്പെടുന്നു.

സ്വന്തം ജന്മദിനം ആഘോഷിക്കാത്തവര്‍ വളരെ കുറവായിരിക്കും. ജന്മദിനാഘോഷത്തിനിടെ അപ്രതീക്ഷിതമായ ഒരു സമ്മാനം ലഭിച്ചാല്‍ സന്തോഷം ഇരട്ടിയാകുന്നു. അത്തരത്തൊരു ഇരട്ടി സന്തോഷത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായി. ഇതിനകം 50 ലക്ഷം പേരാണ് വീഡിയോ കണ്ടത്. പ്രതീക്ഷ ജാദവ് എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍ലില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 

വീഡിയോയില്‍ ഒരു കൂട്ടം സുഹൃത്തുക്കളുടെ നടുവിലാണ് യുവതി നില്‍ക്കുന്നത്. അവരുടെ മുന്നിലായി ഒരു ജന്മദിന കേക്കും അതിന് സമീപത്തായി ഒരു മെഴുകുതിരിയും കത്തിച്ച് വച്ചിട്ടുണ്ട്. കേക്ക് മുറിക്കുന്നതിന് മുമ്പായി അതിന്‍റെ മധ്യത്തിൽ വച്ചിരുന്ന ഹാപ്പി ബർത്ത്ഡേ ടാഗ് അവൾ പുറത്തെടുക്കുന്നു. ഇത് ഉയര്‍ത്തുമ്പോള്‍ കേക്കിന് ഉള്ളില്‍ നിന്നും 500 ന്‍റെ ഒരു നോട്ട് പ്ലാസ്റ്റിക് പേപ്പറില്‍ പൊതിഞ്ഞ നിലയില്‍ പുറത്ത് വരുന്നു. അതിന് പിന്നാലെ അടുത്ത നോട്ട്. അങ്ങനെ ഏതാണ്ട് പത്തിരുപത് നോട്ടുകളാണ് കേക്കില്‍ നിന്നും യുവതി പുറത്തെടുക്കുന്നത്. അപ്രതീക്ഷിതമായി ജന്മദിനത്തിന് പണം സമ്മാനമായി ലഭിച്ചപ്പോള്‍ യുവതി ഏറെ സന്തോഷത്തോടെ എല്ലാവരോടും നന്ദി പറയുന്നതോടെ വീഡിയോ അവസാനിക്കുന്നു. 

Latest Videos

അടുക്കളയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുന്നതിനിടെ മകനെ രക്ഷപ്പെടുത്താനുള്ള അമ്മയുടെ ശ്രമം; വീഡിയോ വൈറൽ

മനുഷ്യന്‍ ചക്രം കണ്ടുപിടിച്ചത് 6,000 വര്‍ഷങ്ങള്‍ക്ക് മുമ്പ്, അതും യൂറോപ്പിലെന്ന് പഠനം

വീഡിയോ കണ്ട നിരവധി സമൂഹ മാധ്യമ ഉപയോക്താക്കള്‍ എഴുതിയത് അത് മൊത്തം 14,500 രൂപയുണ്ടായിരുന്നുവെന്നാണ്. ഏതാണ്ട് 50 ലക്ഷത്തിനടുത്ത് ആളുകളാണ് വീഡിയോ കണ്ടത്. പത്ത് ലക്ഷത്തിന് മേലെ ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തു. നിരവധി പേര്‍ തങ്ങളുടെ സന്തോഷം കുറിക്കാനായി വീഡിയോയ്ക്ക് താഴെ കമന്‍റ് ബോക്സിലെത്തി. "ശരിക്കും നിങ്ങൾ അനുഗ്രഹിക്കപ്പെട്ടത് പണം കൊണ്ടല്ല, മറിച്ച് ടീമിന്‍റെ സ്നേഹം കൊണ്ടാണ്", ഒരു കാഴ്ചക്കാരന്‍ കുറിച്ചു. "ജീവിതത്തിൽ ഇത്തരത്തിലുള്ള സുഹൃത്തുക്കളെ ആവശ്യമുണ്ട്" എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. "ഇത് കേക്ക് ആണോ അതോ എടിഎമ്മാണോ" എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍റെ തമാശ. 

കാമുകിയുടെ ഓരോ നീക്കവും അറിയാന്‍ ഫുഡ് ഡെലിവറി ആപ്പ്, പിന്നാലെ ചോദ്യം ചെയ്യല്‍; യുവതിയുടെ കുറിപ്പ് വൈറല്‍
 

click me!