കാര്‍ അത്യാവശ്യം വേഗതയില്‍ പോകുമ്പോള്‍ പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞിരുന്നയാള്‍ കൈകള്‍ കൊണ്ട് പറക്കുന്നത് പോലുള്ള ആംഗ്യങ്ങളും കാണിക്കുന്നു.
വൈറലാവാന്‍ എന്താണ് ചെയ്യേണ്ടതെന്ന അന്വേഷണത്തിലാണ് പുതിയ തലമുറ. അതിനായി എന്ത് കഷ്ടപ്പാടും സഹിക്കാന്‍ അവര്‍ തയ്യാറാണ്. അപകടകരമായ സ്റ്റണ്ടുകള്‍ ചെയ്ത് വയറാലാകാന്‍ ശ്രമിച്ച് മോട്ടോര്‍ വാഹന വകുപ്പിന്‍റെയും പോലീസിന്‍റെയും കേസുകളുമായി നടക്കുന്നവരും കുറവല്ല. ഇതിനിടെയാണ് ഒരു വീഡിയോ സാമൂഹിക മാധ്യമ ഉപയോക്താക്കളെ ഞെട്ടിച്ച് കൊണ്ട് വൈറലായത്. കാറിന്‍റെ ഡോറിന് വെളിയില്‍ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പോതിഞ്ഞ നിലയില്‍ ഒരാളെ കെട്ടിവച്ച് ഓടിച്ച് പോകുന്നതായിരുന്നു വീഡിയോ.
വിശാലമായ ഒരു ഹൈവേയിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. കാറിന്‍റെ ഡ്രൈവര്‍ സീറ്റിന്‍റെ വശത്തുള്ള രണ്ട് ഡോറുകളെ തമ്മില്‍ ബന്ധിപ്പിച്ച് ഒരാളെ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പൊതിഞ്ഞിരിക്കുന്നു. പ്ലാസ്റ്റില്‍ പൊതിഞ്ഞയാള്‍ കാറിന് വെളിയിലാണ്. റോഡില്‍ നിന്നും ഏതാണ്ട് ഒരടിയോളം മാത്രം ഉയരം മാത്രമേ ഇയാളുമായൊള്ളൂ. കാര്‍ അത്യാവശ്യം വേഗതയില്‍ പോകുമ്പോള്‍ പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞിരുന്നയാള്‍ കൈകള്‍ കൊണ്ട് പറക്കുന്നത് പോലുള്ള ആംഗ്യങ്ങളും കാണിക്കുന്നു. 'സഹോദരന്‍ ഉറങ്ങുമ്പോള്‍ പോകേണ്ടിവന്നു' എന്ന കുറിപ്പോടെ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഏതാണ്ട് തൊണ്ണൂറ്റിയെട്ട് ലക്ഷം പേരാണ് ഇതിനകം കണ്ടത്. ഇരുപത്തിരണ്ട് ലക്ഷത്തിലേറെ പേര്‍ വീഡിയോയ്ക്ക് ലൈക്ക് ചെയ്തു. സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ രൂക്ഷ വിമര്‍ശനം ഭയന്ന് വീഡിയോയുടെ കമന്‍റ് ബോക്സ് ബ്ലേക്ക് ചെയ്തിരുന്നു.
undefined
4.7 ദശലക്ഷത്തിൽ ഒരാൾക്ക് മാത്രം; ഒരു മണിക്കൂറിനുള്ളിൽ ആറ് കുട്ടികൾക്ക് ജന്മം നല്‍കി 27 കാരി
ബ്ലാക്ക് ഡോൾഫിൻ ജയിൽ; ലോകത്തിലെ ഏറ്റവും ക്രൂരത നിറഞ്ഞ ജയില്‍
ഏറെ അപകടരമായ ഇത്തരം സ്റ്റാണ്ടുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. പോലീസ് വകുപ്പിനെയും മോട്ടോര്‍ വാഹന വകുപ്പുകളെയും ടാഗ് ചെയ്ത് കൊണ്ട് ഇത്തരം അപകടകരമായ സ്റ്റണ്ട് വീഡിയോകള്‍ക്കെതിരെ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ നടപടി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ നിന്നും ഓടുന്ന കാറിന്‍റെ ഡോറുകള്‍ തുറന്ന് പുറത്തേക്ക് എഴുന്നേറ്റ് നിന്ന് യാത്ര ചെയ്യുന്ന നാല് യുവാക്കളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ വലിയ തോതിലുള്ള വിമര്‍ശനമാണ് നേരിട്ടത്.
ഭൂമിക്കുള്ളില്‍ 250 അടി താഴ്ചയില്‍ അതിശക്തമായ വെള്ളച്ചാട്ടം; വീഡിയോ വൈറല്‍