അധ്യാപിക ഒരു കസേരയിൽ ഇരിക്കുകയാണ്. ആദ്യം വിദ്യാർത്ഥി അധ്യാപികയെ തല്ലുന്നു. അധ്യാപിക ഒന്നും പ്രതികരിക്കുന്നില്ല, വളരെ ശാന്തമായിട്ടാണ് അവർ ഇരിക്കുന്നത്. പിന്നെയും വിദ്യാർത്ഥി അധ്യാപികയുടെ കരണത്തടിക്കുകയാണ്.
യുഎസ്എയിലെ നോർത്ത് കരോലിനയിലുള്ള പാർക്ക്‌ലാൻഡ് ഹൈസ്‌കൂളിൽ ഒരു ഞെട്ടിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ഒരു ഹൈസ്കൂൾ വിദ്യാർത്ഥി അധ്യാപികയുടെ കരണത്തടിച്ചു. അതും ഒരു പ്രാവശ്യമല്ല രണ്ട് തവണയാണ് വിദ്യാർത്ഥി അധ്യാപികയെ തല്ലിയത്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ വൻ ചർച്ചകളാണ് ഇതേച്ചൊല്ലി നടക്കുന്നത്.
വീഡിയോയിൽ വിദ്യാർത്ഥി അധ്യാപികയോട് തർക്കിക്കുന്നതും പിന്നാലെ അധ്യാപികയെ തല്ലുന്നതും കാണാം. പിന്നിലിരുന്ന വിദ്യാർത്ഥികൾ ആദ്യം ഞെട്ടുകയും പിന്നെ ചിരിക്കുകയുമാണ് ചെയ്യുന്നത്. അധ്യാപിക ഒരു കസേരയിൽ ഇരിക്കുകയാണ്. ആദ്യം വിദ്യാർത്ഥി അധ്യാപികയെ തല്ലുന്നു. അധ്യാപിക ഒന്നും പ്രതികരിക്കുന്നില്ല, വളരെ ശാന്തമായിട്ടാണ് അവർ ഇരിക്കുന്നത്. പിന്നെയും വിദ്യാർത്ഥി അധ്യാപികയുടെ കരണത്തടിക്കുകയാണ്.
undefined
അപ്പോഴും അധ്യാപിക പ്രകോപിതയാവുകയോ ബഹളം വയ്ക്കുകയോ ഒന്നും ചെയ്യാതെ ശാന്തമായി ഇരിക്കുന്നത് കാണാം. മറ്റ് വിദ്യാർത്ഥികൾ ചിരിക്കുന്ന ശബ്ദവും വീഡിയോയിൽ വ്യക്തമായി കേൾക്കാം. സംഭവം അധികൃതരെയും മാതാപിതാക്കളെയും വിദ്യാർത്ഥികളെയും ഒക്കെ ഞെട്ടിച്ചിരിക്കുകയാണ്.
'അനുചിതവും അസ്വസ്ഥമാക്കുന്നതുമായ സംഭവമായിപ്പോയി ഇത്' എന്നാണ് സ്കൂൾ അധികൃതർ സംഭവത്തോട് പ്രതികരിച്ചത്. അക്വാവിയസ് 'ക്വാവോ' ഹിക്ക്മാൻ എന്നാണ് അധ്യാപികയെ തല്ലിയ വിദ്യാർത്ഥിയുടെ പേര്. ഒരു സർക്കാരുദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയതിനും തല്ലിയതിനും വളരെ ഗുരുതരമായ കുറ്റങ്ങളാണ് ഇപ്പോൾ വിദ്യാർത്ഥിക്ക് മേൽ ചാർത്തപ്പെട്ടിരിക്കുന്നത്.
പിന്നാലെ, ജുവനൈൽ ജഡ്ജി കസ്റ്റഡി ഉത്തരവ് പുറപ്പെടുവിക്കുകയും നിയമനടപടികൾ പുരോഗമിക്കുന്നതിനാൽ ഹിക്ക്മാനെ ജുവനൈൽ കേന്ദ്രത്തിൽ പാർപ്പിക്കുകയും ചെയ്തിരിക്കുകയാണ്. വിദ്യാർത്ഥിക്കെതിരെ കർശനമായ നടപടിയുണ്ടാകുമെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.
Winston-Salem, North Carolina high school teacher at Parkland High School was slapped twice by a student. Story: https://t.co/03PCOZTfuS pic.twitter.com/5O3kw5zDJg
— The North Carolina Beat (@TheNCBeat)അതുപോലെ തന്നെ വിദ്യാർത്ഥി ചെയ്ത കുറ്റം ഗുരതരമാണ് എന്നും അതിനുള്ള ശിക്ഷ വിദ്യാർത്ഥിക്ക് കിട്ടും എന്നുമാണ് പൊലീസും പറയുന്നത്. അതേസമയം, വിദ്യാർത്ഥിയെ പാർക്ക്‌ലാൻഡ് ഹൈസ്‌കൂളിൽ നിന്ന് പുറത്താക്കണമെന്നാണ് സ്കൂൾ സൂപ്രണ്ട് ട്രിസിയ മക്മാനസ് പറയുന്നത്. എങ്കിൽ മാത്രമേ അധ്യാപകർക്ക് സുരക്ഷിതമായി തങ്ങളുടെ ജോലി ചെയ്യാനാവൂ എന്നും ട്രിസിയ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം