മിഠായി കഴിക്കുന്നതിനിടയിൽ അത് തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞിന് അപകടം ഉണ്ടാകുകയും ശ്വാസ തടസ്സം അനുഭവപ്പെടുകയും ചെയ്തത്. ഇത് ശ്രദ്ധയിൽപ്പെട്ട ഒരു അപരിചിതനാണ് കുട്ടിയുടെ രക്ഷകനായി എത്തിയത്.
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി അപകടത്തിൽപ്പെടുന്ന നിരവധി സംഭവങ്ങൾ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ അപകടത്തിലാക്കുന്ന ഇത്തരം സന്ദർഭങ്ങളിൽ ആവശ്യമായ സഹായം ലഭിച്ചില്ലെങ്കിൽ ജീവൻ പോലും നഷ്ടപ്പെട്ടേക്കാം. സമാനമായ ഒരു അപകടത്തിൽ നിന്നും ഒരു കൊച്ചു കുട്ടിയെ രക്ഷിച്ച അപരിചിതന്‍റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. മിഠായി കഴിക്കുന്നതിനിടയിൽ അത് തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞിന് അപകടം ഉണ്ടാകുകയും ശ്വാസ തടസ്സം അനുഭവപ്പെടുകയും ചെയ്തത്. ഇത് ശ്രദ്ധയിൽപ്പെട്ട ഒരു അപരിചിതനാണ് കുട്ടിയുടെ രക്ഷകനായി എത്തിയത്.
സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിൽ ഇപ്പോൾ ചർച്ചയാവുകയാണ്. @TansuYegen എന്ന ട്വിറ്റർ അക്കൗണ്ട് ഉടമയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോയോടൊപ്പം ചേർത്തിരിക്കുന്ന കുറിപ്പ് പ്രകാരം തുർക്കിയിലെ ദിയാർബാക്കിറിലാണ് സംഭവം നടന്നത്. സിസിടിവി ദൃശ്യങ്ങൾ പ്രകാരം നഗരത്തിലെ ഒരു സൂപ്പർമാർക്കറ്റിന് മുൻപിൽ അമ്മയോടും സഹോദരിയോടും ഒപ്പം നിൽക്കുന്ന ബാലനാണ് അപകടത്തിൽപ്പെട്ടത്. കഴിച്ചുകൊണ്ടിരുന്ന മിഠായി തൊണ്ടയിൽ കുടുങ്ങിയതോടെ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയ കുട്ടിയെ ആദ്യം അമ്മയും സഹോദരിയും ചേർന്ന് ശുശ്രൂഷിക്കുന്നത് വീഡിയോയിൽ കാണാം.
undefined
In Diyarbakir, Turkey, a hero used the Heimlich maneuver to save a child choking on candy. This highlights the importance of first aid knowledge. Kudos to the rescuer! 👏👏👏
pic.twitter.com/LWNtFWYI7H
പെട്ടെന്ന് കടയ്ക്കുള്ളിൽ നിന്നും അപരിചിതനായ ഒരു ചെറുപ്പക്കാരൻ ഇത് കണ്ട് പുറത്തേക്ക് ഇറങ്ങി വരികയും അവരെ സഹായിക്കുകയുമായിരുന്നു. കുട്ടിയുടെ പുറത്ത് തട്ടിയും മറ്റും അയാൾ കുഞ്ഞിനെ പൂർവസ്ഥിതിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടത്തുന്നതും വീഡിയോയിൽ വ്യക്തമാണ്. ഇത്തരം സന്ദർഭങ്ങളിൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ എല്ലാവരും അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണെന്ന് കുറിപ്പും ഈ വീഡിയോയ്ക്ക് ഒപ്പം ചേർത്തിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ തക്ക സമയത്ത് വന്ന് കുട്ടിയുടെ ജീവന്‍ രക്ഷിച്ച ആ അപരിചിതന് വലിയ അഭിനന്ദനമാണ് ലഭിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക