-22 ഡിഗ്രി തണുപ്പില്‍ വധുവും വരനും കൈകോര്‍ത്ത് നടക്കുന്ന ചെറിയൊരു വീഡിയോ ദൃശ്യവും വീഡിയോയില്‍ ഉണ്ടായിരുന്നു. ഇത്രയും ശക്തമായ തണുപ്പില്‍ കറുത്ത സ്ലീവ്ലെസ് ഗൗൺ ആയിരുന്നു ആര്യയുടെ വേഷം.
പര്‍വതങ്ങള്‍ എന്നും മനുഷ്യന്‍റെ ആവേശമാണ്. ഉയരങ്ങള്‍ കീഴടക്കാനുള്ള ആവേശം. ഇന്ത്യയുടെ തെക്കന്‍ പ്രദേശങ്ങളില്‍ നിന്ന് പോലും ധാരാളം പേര്‍ ഹിമാലയത്തിലേക്ക് യാത്ര ചെയ്യുന്നതും ഈ ആവേശത്താലാണ്. മറ്റ് പര്‍വ്വതങ്ങളില്‍ മഞ്ഞിന്‍റെയും തണുപ്പിന്‍റെയും സാന്നിധ്യം ഹിമാലയത്തെ വ്യത്യസ്തമാക്കുന്നു. അടുത്തകാലത്തായി ഹിമാലയവും ഒരു പ്രി വെഡ്ഡിംഗ് കേന്ദ്രമായി മാറിക്കഴിഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ലുവര്‍സറായ ആര്യ വോറ, തന്‍റെ പ്രി വെഡ്ഡിംഗ് ഫോട്ടോഷൂട്ട് വച്ചത് ഹിമാലയത്തിലെ തണുത്തുറഞ്ഞ സ്പിതി വാലിയിലായിരുന്നു. വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചതിന് പിന്നാലെ നിരവധി പേര്‍ ആര്യ വോറയെ ട്രോളാനായെത്തി. പിന്നാലെ വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായി.
സ്പിതി വാലിയില്‍ വച്ച് ആര്യ വോറയും അവളുടെ പ്രതിശ്രുത വരൻ രഞ്ജിത് ശ്രീനിവാസും തമ്മിലുള്ള പ്രി വെഡ്ഡിംഗ് ഫോട്ടോഷൂട്ടിന്‍റെ വീഡിയോയായിരുന്നു പങ്കുവയ്ക്കപ്പെട്ടത്. അതിമനോഹരമായ മഞ്ഞ് വിരിച്ച തണുത്തുറഞ്ഞ വിശാലമായ ഹിമാലയത്തിന്‍റെ പശ്ചാത്തലത്തിലുള്ള ഫോട്ടഷൂട്ടിനിടെ ആര്യയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും വീഡിയോയില്‍ കാണാം. അതികഠിനമായ തണുപ്പ് സഹിക്കാനാകാതെയാണ് ആര്യയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. -22 ഡിഗ്രി തണുപ്പില്‍ വധുവും വരനും കൈകോര്‍ത്ത് നടക്കുന്ന ചെറിയൊരു വീഡിയോ ദൃശ്യവും വീഡിയോയില്‍ ഉണ്ടായിരുന്നു. ഇത്രയും ശക്തമായ തണുപ്പില്‍ കറുത്ത സ്ലീവ്ലെസ് ഗൗൺ ആയിരുന്നു ആര്യയുടെ വേഷം. അതികഠിനമായ തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ ആ വസ്ത്രത്തിന് പ്രയാസമായിരുന്നു.
undefined
2,000 വര്‍ഷം പഴക്കമുള്ള വെങ്കല കൈപ്പത്തിയുടെ 'നിഗൂഢ രഹസ്യം' കണ്ടെത്തി
വീഡിയോ പങ്കുവച്ച് കൊണ്ട് ആര്യ ഇങ്ങനെ എഴുതി,' സ്പിതി താഴ്‌വരയിൽ വിവാഹത്തിന് മുമ്പുള്ള ഒരു ഫോട്ടോഷൂട്ട് -22 ഡിഗ്രി സെൽഷ്യസിൽ മരിക്കുന്നു. നിങ്ങൾ ഇത് ചെയ്യാൻ ധൈര്യപ്പെടുമോ? ഞാൻ മരവിച്ചു മരിക്കുകയായിരുന്നു, പക്ഷേ, ഞങ്ങൾ രണ്ടുപേരുടെയും വാക്കിംഗ് ഷോട്ട് ലഭിച്ചു. അതിനുശേഷം, എനിക്ക് ഹൈപ്പോഥെർമിയ ബാധിച്ചു. എന്‍റെ കൈയില്‍ ആരോ ആസിഡ് ഒഴിച്ചത് പോലുള്ള അനുഭവമായിരുന്നു.' ഇത്രയേറെ ത്യാഗം സഹിച്ചും തങ്ങള്‍ ഫോട്ടോഷൂട്ട് പൂര്‍ത്തിയാക്കിയതായും ആര്യ എഴുതി. എന്നാല്‍ കാഴ്ചക്കാര്‍ ആര്യയെ ട്രോളാനായിരുന്നു വീഡിയോയ്ക്ക് താഴെ കുറിപ്പെഴുതിയത്. 'ഇത് അസംബന്ധവും ആത്മഹത്യാപരവുമാണ്.' ഒരു കാഴ്ചക്കാരന്‍ എഴുതി. 'നിങ്ങളുടെ ശരീരത്തെക്കാള്‍ ഭക്ഷണം തരുന്ന ഇന്‍സ്റ്റാഗ്രാമാണ് നിങ്ങള്‍ക്ക് പ്രിയപ്പെട്ടതെന്ന് ഈ വീഡിയോ കാണിക്കുന്നു.' എന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്. 'എല്ലാം സോഷ്യല്‍ മീഡയയ്ക്ക് വേണ്ടി എന്നതില്‍ ചെറിയൊരു ആശ്വാസം.' മറ്റൊരു കാഴ്ചക്കാരന്‍ പരിഹാസത്തോടെ എഴുതി.
19,000 രൂപയ്ക്ക് 'യുഎസില്‍ നിന്ന് മുംബൈ'യിലേക്ക് വിമാനം; ടിക്കറ്റ് വില കണ്ട് സോഷ്യല്‍ മീഡിയ ഞെട്ടി