ഓരോ തുരങ്കത്തിന്‍റെ അവസാനം വരെ പോയി വഴി അവസാനിച്ചതിനെ തുടര്‍ന്ന് വീണ്ടും തരിച്ച് വന്ന് മറ്റൊരു തുരങ്കത്തിലൂടെ പുറത്തേക്കുള്ള വഴി അന്വേഷിക്കുന്ന വീഡിയോ കഴ്ചക്കാരെ തീര്‍ത്തും അസ്വസ്ഥമാക്കുന്നു.
എന്തെങ്കിലുമൊക്കെ വിനോദങ്ങളില്ലാത്തവര്‍ കുറവായിരിക്കും. നാണയ ശേഖരണം മുതല്‍ ട്രക്കിംഗ് വരെ പലവിധ വിനോദങ്ങളുള്ളവരാണ് പലരും. ചില മനുഷ്യർ ഇടുങ്ങിയ തുരങ്കങ്ങൾ പര്യവേക്ഷണം ചെയ്യുന്നത് പോലെയുള്ള അപകടകരമായ കാര്യങ്ങളില്‍ ഏർപ്പെടുന്നതിൽ ആനന്ദം കണ്ടെത്തുന്നവരാണ്. അത്തരത്തിൽ നിഗൂഢമായ തുരങ്കങ്ങള്‍ തേടി പോയ ഒരാൾ കണ്ടെത്തിയ കാഴ്ച സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു. ഉപേക്ഷിക്കപ്പെട്ട ഒരു ഖനിയിൽ 100 അടി താഴ്ചയിൽ നിർമ്മിക്കപ്പെട്ട ഒരു റെയിൽവേ ട്രാക്ക്. അണ്ടർഗ്രൗണ്ട് ബർമിംഗ്ഹാം എന്ന പേരിൽ ഇൻസ്റ്റാഗ്രാമിൽ അറിയപ്പെടുന്ന പര്യവേഷകനാണ് തന്‍റെ നിർണായക കണ്ടത്തിലിൻ്റെ വിവരങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.
ഒരു ഉപേക്ഷിക്കപ്പെട്ട ഖനിക്കുള്ളിലേക്ക് ഇറങ്ങി അതിനുള്ളിലൂടെ ഒരാള്‍ നടക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. വളരെ ഇടുങ്ങിയ ഒരു കുഴിയെന്ന് തോന്നിക്കുന്ന തുരങ്കത്തിലേക്ക് തന്‍റെ ബാക്പാക്ക് ഇടുന്നതിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഏറെ പണിപ്പെട്ട് അതിസാഹസികമായാണ് അദ്ദേഹം ഓരോ ചുവടും മുന്നോട്ട് വയ്ക്കുന്നത്. തുടർന്ന് അദ്ദേഹം തന്‍റെ കൈയ്യിൽ ഉണ്ടായിരുന്ന ഒരു ടോർച്ച് പ്രകാശിപ്പിക്കുമ്പോൾ വിവിധ വലുപ്പത്തിലുള്ള നിരവധി കല്ലുകളും ഖനനത്തിനായി ഉപയോഗിച്ച വസ്തുക്കളും കാണാം. അതിനിടയിലായി സ്റ്റീലിൽ പണിത റെയില്‍ പാത. ഖനിയില്‍ നിന്നുള്ള മണ്ണും കല്ലും മറ്റും പുറത്തെത്തിക്കുന്നതിനായി പണിതതായിരുന്നു ആ ഭൂഗർഭ റെയില്‍ പാത. ഖനി ഉപേക്ഷിക്കപ്പെട്ടപ്പോള്‍ റെയില്‍പാതയും വിസ്മൃതിയിലായി.
മറ്റൊരു വീഡിയോയില്‍ ആ ഖനിയില്‍ നിന്നും പുറത്ത് കടക്കാനായി കിലോമീറ്ററുകളോളും ദൂരം മണിക്കൂറുകളോളം നേരം അദ്ദേഹം സഞ്ചരിക്കുന്നത് ടൈം ലാപ്സ് വീഡിയോയായി ചിത്രീകരിച്ചിരിക്കുന്നു. ഓരോ തുരങ്കത്തിന്‍റെ അവസാനം വരെ പോയി വീണ്ടും തരിച്ച് വന്ന് മറ്റൊരു തുരങ്കത്തിലൂടെ പുറത്തേക്കുള്ള വഴി അന്വേഷിക്കുന്ന രണ്ടാമത്തെ വീഡിയോ കഴ്ചക്കാരെ തീര്‍ത്തും അസ്വസ്ഥമാക്കുന്നു.
ഉറക്കമില്ല, 'കഥ പറഞ്ഞ് ഉറക്കാനായി വാടകയ്ക്ക് ആളെ തേടി ചൈനീസ് യുവത്വം
അയൽ രാജ്യത്ത് നിന്നും സ്വന്തം രാജ്യത്തേക്ക് കുറ്റവാളികളെ ഇറക്കി നെതർലന്‍ഡ്; അതിനൊരു കാരണമുണ്ട്
ഒരാൾക്ക് നിവർന്നിരിക്കാൻ പോലും ബുദ്ധിമുട്ടുള്ള ഖനിക്കുള്ളിലൂടെയുള്ള അദ്ദേഹത്തിന്‍റെ സാഹസിക യാത്ര കാഴ്ചക്കാരെ പോലും ശ്വാസം മുട്ടിക്കുന്നതാണ്. തലയില്‍ കെട്ടിവച്ച ടോർച്ചുമായി ഇടുങ്ങിയതും അപകടകരവുമായ പാതയിലൂടെ ആ മനുഷ്യൻ പോകുന്നത് കണ്ട സമൂഹ മാധ്യമ ഉപയോക്താക്കൾ അമ്പരന്നു. ഓക്സിജന്‍റെ അഭാവത്തെ എങ്ങനെ നേരിട്ടുവെന്ന് ഉപയോക്താക്കളിൽ ചിലർ ചോദിച്ചു. അത്യാവശ്യത്തിന് ഓക്സിജന്‍ ഉണ്ടായിരുന്നുവെന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടി. വവ്വാലുകളുടെ ആക്രമണം എത്ര തവണ നേരിട്ടിട്ടു എന്നായിരുന്നു മറ്റൊരാളുടെ സംശയം. അത്തരം അനുഭവങ്ങൾ തനിക്ക് പലപ്പോഴും ഉണ്ടാകാറുണ്ടെന്നും അണ്ടർഗ്രൗണ്ട് ബർമിംഗ്ഹാം മറുപടി നൽകി.