ഒരാൾ തന്റെ കമന്റിൽ സൂചിപ്പിച്ചത് കാര്യം നടക്കുന്നുണ്ടെങ്കിൽ അത് എങ്ങനെ ഉണ്ടാക്കി എന്നതൊന്നും ഒരു പ്രശ്നമേ അല്ല എന്നാണ്. മറ്റൊരാൾ കമന്റ് ചെയ്തത് ഇത് വളരെ അധികം ക്രിയേറ്റീവും ഇന്നവേറ്റീവും ഹ്യൂമറസും ആയ ഒന്നാണ് എന്നാണ്.
തെരുവുകൾ വൃത്തിയാക്കുക എന്നത് അത്ര എളുപ്പമുള്ള ജോലിയല്ല. ദിവസേന അനേകം ജോലിക്കാർ കഷ്ടപ്പെട്ടിട്ടാണ് നമ്മുടെ തെരുവുകളെല്ലാം വൃത്തിയായി സൂക്ഷിക്കുന്നത്. എന്നാൽ, പല വികസിത രാജ്യങ്ങളിലും ക്ലീനിംഗിന് പ്രത്യേക സംവിധാനങ്ങൾ നിലവിലുണ്ട്. അവ വളരെ എളുപ്പവുമായിരിക്കും. എന്നാൽ, ക്ലീനിംഗിൽ എന്തിനെയും തോൽപ്പിക്കുന്ന ഒരു പ്രത്യേക ഐഡിയയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
എക്സിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ കാണുന്നത് ഒരു വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന നാല് വലിയ ചൂലുകളാണ്. വാഹനം പതിയെ മുന്നോട്ട് നീങ്ങുമ്പോൾ അതിൽ പിൻഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന നാല് ചൂലുകളും അതിനൊപ്പം നീങ്ങുകയും അതുവഴി നിരത്ത് വൃത്തിയാക്കുകയും ചെയ്യുന്നതും കാണാം.
undefined
Figen ആണ് എക്സിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 'എന്തെങ്കിലുമൊക്കെ പ്രവർത്തിക്കുന്നുണ്ടെങ്കിൽ, അത് എങ്ങനെയെന്നതൊരു പ്രശ്നമല്ല' എന്നും കാപ്ഷനിൽ എഴുതിയിരിക്കുന്നു. വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഷെയർ ചെയ്ത് അധികമാകുന്നതിന് മുമ്പ് തന്നെ ആറ് മില്ല്യണിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. 92,000 -ത്തിലധികം ലൈക്കുകളും വീഡിയോയ്‍ക്ക് ലഭിച്ചു കഴിഞ്ഞു.
If something works it doesn't matter how. 😂pic.twitter.com/WdiHEqYZ4T
— Figen (@TheFigen_)ഒരാൾ തന്റെ കമന്റിൽ സൂചിപ്പിച്ചത് കാര്യം നടക്കുന്നുണ്ടെങ്കിൽ അത് എങ്ങനെ ഉണ്ടാക്കി എന്നതൊന്നും ഒരു പ്രശ്നമേ അല്ല എന്നാണ്. മറ്റൊരാൾ കമന്റ് ചെയ്തത് ഇത് വളരെ അധികം ക്രിയേറ്റീവും ഇന്നവേറ്റീവും ഹ്യൂമറസും ആയ ഒന്നാണ് എന്നാണ്. മറ്റൊരാൾ പറഞ്ഞത് നേരത്തെ ഇവിടെ കൈകൾ കൊണ്ട് ജോലി ചെയ്തിരുന്ന ഒരാളാണ് ഇത് കണ്ടുപിടിച്ചത് എങ്കിൽ മുഴുവൻ കയ്യടികളും അയാൾക്ക് നൽകണം എന്നാണ്.
ഏതായാലും, 'ആവശ്യം സൃഷ്ടിയുടെ മാതാവ്' എന്നാണല്ലോ? അതുകൊണ്ട് ഈ കണ്ടുപിടിത്തത്തിന് കയ്യടിക്കാതെ വയ്യ.
വായിക്കാം: 88 ലക്ഷം രൂപ സമാഹരിച്ചു, ലോകത്തിലെ ആദ്യത്തെ യോനീ മ്യൂസിയം വീണ്ടും തുറന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: