എത്ര തരം ഇസ്തിരിപ്പെട്ടികളുണ്ടെന്ന് ചോദ്യത്തിന് വിദ്യാര്‍ത്ഥി വിശദമായി എഴുതിയത്. ഒന്ന് ഇസ്തിരിപ്പെട്ടി. രണ്ട് സ്ത്രി എന്നായിരുന്നു. പിന്നാലെ, സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഇത് ചോദ്യം ചെയ്ത് കൊണ്ട് രംഗത്തെത്തി.
ഉത്തര പേപ്പറിലെ ചില രസകരമായ ഉത്തരങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പേരുടെ ശ്രദ്ധനേടാറുണ്ട്. കഴിഞ്ഞ ദിവസം ഉത്തര പേപ്പര്‍ മൂല്യനിര്‍ണ്ണയ കേന്ദ്രത്തിലെ ഒരു അധ്യാപികയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചപ്പോള്‍ ഏറെ പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. രണ്ട് മണിക്കൂറെടുത്ത് ഒരു വിദ്യാർത്ഥി എഴുതിയ പരീക്ഷാ പേപ്പര്‍ വായിച്ച് പോലും നോക്കാതെ വെറുതെ മാര്‍ക്കിട്ട് പോവുകയായിരുന്നു അധ്യാപിക. മൂല്യനിര്‍ണ്ണയത്തിനായി ടീച്ചര്‍ക്ക് വേണ്ടിവന്നത് വെറും 23 സെക്കന്‍റ്. ഈ വീഡിയോയ്ക്ക് പിന്നാലെയാണ് മറ്റൊരു വീഡിയോയും സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടി. പുതിയ വീഡിയോയില്‍ എത്ര തരം ഇസ്തിരിപ്പെട്ടികളുണ്ടെന്ന് ചോദ്യത്തിന് വിദ്യാര്‍ത്ഥി വിശദമായി എഴുതിയത്. ഒന്ന് ഇസ്തിരിപ്പെട്ടി. രണ്ട് സ്ത്രി എന്നായിരുന്നു. എന്നാല്‍, സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഇത് ചോദ്യം ചെയ്ത് കൊണ്ട് രംഗത്തെത്തി.
അതേസമയം വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ നിരവധി പേര്‍ വീഡിയോയുടെ ആധികാരികതയെ ചോദ്യം ചെയ്ത് രംഗത്തെത്തി. സമൂഹ മാധ്യമത്തില്‍ ലൈക്കിന് വേണ്ടിയുള്ള വ്യാജ വീഡിയോ ആണെന്നും വിദ്യാര്‍ത്ഥിയും അധ്യാപകനും ഇവിടെ ഒന്നാണെന്നുമായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കളുടെ നിരീക്ഷണവും വിമര്‍ശനവും. ഇസ്തിരിപ്പെട്ടിക്ക് രണ്ട് ഉദാഹരണങ്ങളുണ്ടെന്നും ഒന്ന് ചുളിഞ്ഞ തുണികള്‍ ഇസ്തിരി ഇടുന്ന ഇസ്തിരിപ്പെട്ടിയാണെന്നും മറ്റൊന്ന് ആണുങ്ങളെ നേരെയാക്കുന്ന സ്ത്രീകളാണെന്നും ചൂടായാൽ അവ രണ്ടും തീകൊളുത്തുമെന്നും വിദ്യാര്‍ത്ഥി പെന്‍സില്‍ കൊണ്ട് എഴുതിയിരുന്നത്. ഇതിന് താഴെ ചുവന്ന മഷിയില്‍. 'മകനെ നീ മഹത്തായ ഒരു ജോലിയാണ് ഇന്ന് ചെയ്തത്'. എന്നായിരുന്നു അധ്യാപകന്‍റെ മറുപടി. ഒപ്പം വിദ്യാര്‍ത്ഥിക്ക് പത്ത് മാർക്കും നല്‍കി.
undefined
4,700 വർഷങ്ങൾക്ക് മുമ്പ് പുരാതന ഈജിപ്തുകാർ കാൻസർ ശസ്ത്രക്രിയയ്ക്ക് ശ്രമിച്ചെന്ന് പഠനം
ഇത്തരമൊരു ചോദ്യത്തിന് പത്ത് മാര്‍ക്ക് അചിന്തനീയമാമെന്നും ഇവിടെ അധ്യാപകനും വിദ്യാര്‍ത്ഥിയും ഒന്നാണെന്നും വീഡിയോ വ്യാജമാണെന്നും നിരവധി സമൂഹ മാധ്യമ ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടി. അതേസമയം നിരവധി ഉപയോക്താക്കള്‍ ചിരിക്കുന്ന ഇമോജി പോസ്റ്റ് ചെയ്ത് കമന്‍റ് ബോക്സ് നിറച്ചു. അതേസമയം n2154j എന്ന ഇന്‍സ്റ്റാഗ്രാം ഉപഭോക്താവിന്‍റെ ഹാന്‍റിലില്‍ നിന്നും ഇത്തരത്തില്‍ നിരവധി ചോദ്യോത്തര പേപ്പറുകളുടെ വീഡിയോകള്‍ പങ്കുവച്ചിട്ടുണ്ട്. എല്ലാം എഴുതിയത് ഒരേ നോട്ട് ബുക്കിലാണെന്നും വ്യക്തം. ആളുകള്‍ സമൂഹ മാധ്യമങ്ങളില്‍ ലൈക്കിനും ഷെയറിനും കമന്‍റിനും വേണ്ടി വ്യാജമായ വിഷയങ്ങള്‍ ഉപയോഗിക്കുന്നുവെന്നത് വളരെ കാലമായുള്ള പരാതിയാണ്.