ഇരുചക്രവാഹന യാത്രക്കാര്‍ ഏറെ ആശ്വാസത്തോടെ സിഗ്നല്‍ തെളിയുന്നതും കാത്ത് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോയില്‍, ഇത്തരമൊരു നടപടി എടുത്ത പോണ്ടിച്ചേരി പൊതുമരാമത്ത് വകുപ്പിന് നന്ദിയും പറയുന്നു.
കത്തുന്ന വെയിലില്‍ ട്രാഫിക് സിഗ്നല്‍ കാത്ത് നില്‍ക്കുന്ന സാധാരണക്കാരെ ആരാണ് ഓര്‍ക്കുക എന്ന് ചോദിച്ചാല്‍ അതിന് ഉത്തരമുണ്ട്, പോണ്ടിച്ചേരി പൊതുമരാമത്ത് വകുപ്പ്. അതെ ഈ മെയ് മാസത്തിലെ അതികഠിനമായ വെയില്‍ ഒന്നര മിനിറ്റ് ട്രാഫിക് സിഗ്നല്‍ കാത്ത് നില്‍ക്കുകയെന്നാല്‍ അതില്‍പരം മറ്റൊരു പീഢനമില്ലെന്ന് തന്നെ പറയാം. അത്രയേറെയാണ് ഇപ്പോള്‍ അനുഭവപ്പെടുന്ന ചൂട്. ഇന്ത്യയിലെ പല നഗരങ്ങളിലും ഇപ്പോള്‍ 35 ഡിഗ്രിക്കും മുകളിലാണ് ചൂടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചുവപ്പ് സിഗ്നല്‍ മാറി പച്ചയാകുന്നത് വരെ പൊരു വെയിലത്ത് നിന്നാല്‍ ആര്‍ക്കായാലും തളര്‍ച്ച തോന്നാം. ഇരുചക്ര വാഹനങ്ങളില്‍ പോകുന്ന സാധാരണക്കാരാണ് ഇത്തരം ട്രാഫിക് സിഗ്നലുകളില്‍ കൂടുതലായും വെന്തുരുകുക.
പോണ്ടിച്ചേരി പൊതുമരാമത്ത് വകുപ്പിന്‍റെ നടപടി സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പ്രശംസയ്ക്ക് കാരണമായി. Indian Tech & Infra എന്ന എക്സ് ഉപയോക്താവാണ് ഈ വീഡിയോ തങ്ങളടെ സാമൂഹിക മാധ്യമ അക്കൌണ്ടിലൂടെ പങ്കുവച്ചത്. വീഡിയോ ഇതിനകം പതിനാല് ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു. 'പോണ്ടിച്ചേരി പിഡബ്ല്യുഡിയുടെ നല്ല സംരംഭം' എന്ന കുറിപ്പോടെ പങ്കുവച്ച വീഡിയോയില്‍ പോണ്ടിച്ചേരി എസ് വി പട്ടേല്‍ ശാല ജംഗ്ഷനിലെ ട്രാഫിക് സിഗ്നലില്‍ നാല് ഭാഗത്തും റോഡിന് മുകളിലായി ഏറെ ഉയരത്തില്‍ വലിച്ച് കെട്ടിയ പച്ച മാറ്റ് കാണാം. കത്തുന്ന സൂര്യന് താഴെയുള്ള പച്ച മാറ്റില്‍ തട്ടി റോഡില്‍ പച്ച നിഴല്‍ വീഴിത്തിരിക്കുന്നു. ഇരുചക്രവാഹന യാത്രക്കാര്‍ ഏറെ ആശ്വാസത്തോടെ സിഗ്നല്‍ തെളിയുന്നതും കാത്ത് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോയില്‍ ഇത്തരമൊരു നടപടി എടുത്ത പോണ്ടിച്ചേരി പൊതുമരാമത്ത് വകുപ്പിന് നന്ദിയും പറയുന്നു.
undefined
Good initiative by Pondicherry PWD. 👏
(📹-) pic.twitter.com/OhED19Lfug
റോഡരികിൽ കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിക്കണമെന്ന് നിരവധി പേർ വീഡിയോയ്ക്ക് താഴെ സർക്കാരിനോട് ആവശ്യപ്പെട്ടു. "ഇതിനുപകരം, കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിൽ സർക്കാരിന് ശ്രദ്ധ കേന്ദ്രീകരിക്കാം, ഇത് ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവര്‍ക്ക് തണൽ നൽകും, ഒപ്പം പരിസ്ഥിതിക്ക് ഗുണം ചെയ്യും. താപനില 3-5 ഡിഗ്രി സെൽഷ്യസ് കുറയ്ക്കുകയും ചെയ്യും." ഒരു കാഴ്ചക്കാരനെഴുതി. ഇന്ത്യ ഈ മാതൃക ഉപയോഗിക്കണം എന്ന് ചിലരെഴുതി. തീര്‍ച്ചയായും സ്വാഗതാര്‍ഹം എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍റെ കുറിപ്പ്. 'ഈ തണലുള്ളത് കൊണ്ട് ആളുകള്‍ പച്ച സിഗ്നല്‍ തെളിക്കുമ്പോള്‍ കൂടുതല്‍ ധൃതി കാണിക്കില്ല. ' എന്നായിരുന്നു മറ്റൊരു കുറിപ്പ്. ഭൂമിയെ പച്ച വിരിച്ച് ഈ പ്രകൃതിയെ സംരക്ഷിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നുവെന്ന് പരിതപിച്ചവരും കുറവല്ല.
മുറിയില്‍ 'ഭീകര'നുണ്ടെന്ന് മൂന്ന് വയസുകാരി; പരിശോധനയില്‍ കണ്ടെത്തിയത് 60,000 തേനീച്ചകളെ