വാൽമുതൽ നടുഭാഗം വരെ സ്വയം വിഴുങ്ങി കൂറ്റൻ പാമ്പ്; ഞെട്ടിത്തരിക്കും വീഡിയോ

By Web Team  |  First Published Aug 20, 2023, 2:09 PM IST

വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി ആളുകളാണ് പാമ്പിന്റെ ഈ കൗതുകകരമായ സ്വഭാവ സവിശേഷതയെ കുറിച്ച് പങ്കുവെച്ചുകൊണ്ട് കമൻറുകൾ രേഖപ്പെടുത്തിയത്.


പാമ്പുകൾ ഇര പിടിക്കുന്നതിന്റെയും ചെറുതും വലുതുമായ മറ്റു ജീവികളെ ഭക്ഷിക്കുന്നതിന്റെയും ഒക്കെ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിലൂടെ പലപ്പോഴും നാം കാണാറുള്ളതാണ്. എന്നാൽ, ഇതിൽ നിന്നും വ്യത്യസ്തമായി ഒരു പാമ്പ് സ്വയം തിന്നാൻ ശ്രമിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുകയാണ്. അപൂർവമായ ഈ കാഴ്ച കാഴ്ചക്കാരിൽ ആശങ്ക നിറയ്ക്കുന്നതും അല്പം ഭയപ്പെടുത്തുന്നതും ആണ്. പാമ്പ് അതിന്റെ തന്നെ വാൽമുതൽ നടുഭാഗം വരെയുള്ള ശരീരം സ്വന്തം വായിൽവെച്ച് കിടക്കുന്നതിന്റെ വീഡിയോയാണ് ഇത്. 

Unilad എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് പോസ്റ്റ് ഈ വീഡിയോ നിരവധി ആളുകളാണ് ഇതിനോടകം കണ്ടു കഴിഞ്ഞത്. തെറ്റുപറ്റിയിരിക്കുന്നു എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിലത്ത് കിടക്കുന്ന ഒരു പാമ്പിന്റെ വീഡിയോ ഒരാൾ പകർത്തുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. പൂർണ്ണമായും വൃത്താകൃതിയിൽ കിടക്കുന്ന ഈ പാമ്പ് സ്വയം ഭക്ഷിച്ചു എന്ന് വീഡിയോ ഫൂട്ടേജിൽ പറയുന്നത് കേൾക്കാം. തുടർന്ന് വീഡിയോ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോൾ നമുക്ക് മനസ്സിലാകും പാമ്പിന്റെ വായിൽ ആണ് സ്വന്തം വാൽമുതൽ നടുവ് വരെയുള്ള ഭാഗം ഉള്ളതെന്ന്. സ്വയം ഭക്ഷണമായി അനങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് പാമ്പ് കിടക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

undefined

A post shared by UNILAD (@unilad)

വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി ആളുകളാണ് പാമ്പിന്റെ ഈ കൗതുകകരമായ സ്വഭാവ സവിശേഷതയെ കുറിച്ച് പങ്കുവെച്ചുകൊണ്ട് കമൻറുകൾ രേഖപ്പെടുത്തിയത്. ഒരു സോഷ്യൽ മീഡിയ ഉപഭോക്താവ് താൻ പറയുന്ന കാര്യത്തിൽ തെറ്റുണ്ടെങ്കിൽ തിരുത്തണമെന്ന മുൻകൂർ ജാമ്യത്തോടെ പാമ്പ് ഇത്തരത്തിൽ സ്വയം ഭക്ഷിക്കാനുള്ള കാരണമായി പറഞ്ഞത് അന്തരീക്ഷത്തിലെ ഉയർന്ന താപനിലയാണ്. ഉയർന്ന താപനില പാമ്പുകളിൽ സമ്മർദ്ദം ചെലുത്തുമെന്നും അതാണ് ഇത്തരത്തിൽ സ്വയം ഭക്ഷിക്കുന്ന രീതിയിലുള്ള പെരുമാറ്റത്തിലേക്ക് പാമ്പിനെ നയിക്കുന്നതെന്നും ഇയാൾ അവകാശപ്പെട്ടു.  

പാമ്പുകൾ ഇത്തരത്തിൽ സ്വഭാവം കാണിക്കുന്നത് സാധാരണമാണെന്നും സമ്മർദ്ദം, താപനില നിയന്ത്രണ പ്രശ്നങ്ങൾ, ഹൈപ്പർ മെറ്റബോളിസം, വിശപ്പ്, സങ്കോചകരമായ ആവാസവ്യവസ്ഥ, രോഗം, തുടങ്ങിയ കാരണങ്ങളാൽ സ്വയം ഭക്ഷിക്കുന്ന കൗതുകകരമായ പെരുമാറ്റം ഇവയിൽ ഉണ്ടായേക്കാം എന്നാണ് മറ്റൊരുപയോക്താവ് കുറിച്ചത്.

ചില പാമ്പുകൾക്ക് അപൂർവ സന്ദർഭങ്ങളിൽ സ്വയം ഭക്ഷിക്കാൻ കഴിയും എന്നാണ് വിദഗ്ധർ പറയുന്നത്. മറ്റ് പാമ്പുകളെ തിന്നുന്ന പാമ്പുകൾ സ്വന്തം വാൽ ഇരയുടേതാണെന്ന് തെറ്റിദ്ധരിച്ചേക്കാമെന്നും സ്വന്തം വാലാണ് ഭക്ഷിക്കുന്നത് എന്ന് തിരിച്ചറിയാനുള്ള ശേഷി അവയ്ക്കില്ലെന്നുമാണ് ഇതുമായി ബന്ധപ്പെട്ട് ജന്തു ശാസ്ത്രജ്ഞർ നൽകുന്ന വിശദീകരണം.

click me!