സ്ലാക്ക്ലൈനിംഗ് കയറിലൂടെ നടക്കുന്നതിന് സമാനം തന്നെയാണ്. എന്നാൽ, കേബിളോ പോളിസ്റ്ററോ ആണ് കയറിന്റെ സ്ഥാനത്ത് വലിച്ച് കെട്ടിയിരിക്കുക.
കത്തിയെരിയുന്ന അഗ്നിപർവതത്തിന്റെ മുകളിലൂടെ സ്ലാക്ക്ലൈനിംഗ് നടത്തുക എന്ന് പറയുന്നത് നമുക്ക് ചിന്തിക്കാൻ പറ്റുമോ? എന്നാൽ, അത്തരം സാഹസികതകൾ ഇഷ്ടപ്പെടുന്നവരും അത് ചെയ്യാൻ തയ്യാറാവുന്നവരും ഉണ്ട്. അങ്ങനെ നടന്നു കൊണ്ട് രണ്ടുപേർ ഗിന്നസ് ലോക റെക്കോർഡിൽ വരെ ഇടം നേടിയിരിക്കുകയാണ്. ബ്രസീലിൽ നിന്നുള്ള റാഫേൽ ബ്രൈഡി, അലക്സാണ്ടർ ഷൂൾസ് എന്നിവരാണ് വനവാടുവിലെ മൗണ്ട് യാസൂറിലുള്ള സ്ട്രാറ്റോവോൾക്കാനോയ്ക്ക് 137 അടി മുകളിലൂടെ വലിച്ചു കെട്ടിയ കയറിലൂടെ നടന്നത്. 856 അടി ഇരുവരും നടന്നു.
സമുദ്രനിരപ്പിൽ നിന്നും 361 മീറ്റർ ഉയരത്തിലുള്ള ഈ അഗ്നിപർവതം 1774 മുതൽ നിർത്താതെ കത്തിയെരിഞ്ഞു കൊണ്ടിരിക്കുകയാണ്. ലാവയും പുകയും നിറഞ്ഞ അഗ്നിപർവതത്തിന് മുകളിലൂടെ ഇരുവരും നടക്കുന്ന വീഡിയോ ഗിന്നസ് വേൾഡ് റെക്കോർഡ് തന്നെ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വച്ചിട്ടുണ്ട്. ആരു കണ്ടാലും ഹൃദയം സ്തംഭിച്ച് പോകുന്ന തരത്തിലുള്ള വീഡിയോ ആണ് ഇത്.
undefined
സ്ലാക്ക്ലൈനിംഗ് കയറിലൂടെ നടക്കുന്നതിന് സമാനം തന്നെയാണ്. എന്നാൽ, കേബിളോ പോളിസ്റ്ററോ ആണ് കയറിന്റെ സ്ഥാനത്ത് വലിച്ച് കെട്ടിയിരിക്കുക. അതിനാൽ തന്നെ ഇതിലൂടെ നടക്കുക എന്നത് അങ്ങേയറ്റം അപകടകരം കൂടിയാണ്. ആ അവസ്ഥയിലാണ് കത്തിയെരിയുന്ന അഗ്നിപർവതത്തിന് മുകളിലൂടെ നടന്ന് രണ്ടുപേർ ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. അതിനിടയിൽ ഒരാൾ വീഴാൻ പോകുന്നതും കാണാം.
നേരത്തെ ഏറ്റവും ഉയരത്തിൽ നടന്നതിന് ലോക റെക്കോർഡ് സ്വന്തമാക്കിയ ആളാണ് ബ്രൈഡി. 59 അടി ഉയരത്തിലാണ് അന്ന് നടന്നത്. ഏതായാലും നിരവധി പേർ ഇരുവരും അഗ്നിപർവതത്തിന് മുകളിലൂടെ നടക്കുന്ന വീഡിയോ കണ്ട് കഴിഞ്ഞു.
വീഡിയോ കാണാം:
do. not. look. down. 😳🌋 pic.twitter.com/2mn8xuCUQK
— #GWR2023 OUT NOW (@GWR)