ഒരുകൂട്ടം കടൽക്കാക്കകളാണ് ഇയാളെ പിന്തുടർന്നത്. അതിന് കാരണം മറ്റൊന്നും ആയിരുന്നില്ല. ഇയാളുടെ കയ്യിലുണ്ടായിരുന്ന ചിപ്‍സിന്റെ പാക്കറ്റ് തന്നെ ആയിരുന്നു.
മൃഗങ്ങൾക്ക് ഭക്ഷണം നൽകരുത് എന്ന് മൃഗശാലകളും നാഷണൽ പാർക്കുകളും എല്ലാം മുന്നറിയിപ്പ് നൽകാറുണ്ട്. അതിന് അതിന്റേതായ കാരണങ്ങളും ഉണ്ടാവും. പലപ്പോഴും ഇങ്ങനെ അവയ്ക്ക് ഭക്ഷണം കൊടുത്താൽ ഇവയുടെ സ്വഭാവത്തെ അത് ബാധിക്കും എന്നാണ് പറയാറ്. അത് തന്നെയാണ് ഇവിടെ ഈ ബീച്ച് സന്ദർശിക്കാൻ എത്തിയ ആൾക്കും സംഭവിച്ചത്.
ഒരുകൂട്ടം കടൽക്കാക്കകളാണ് ഇയാളെ പിന്തുടർന്നത്. അതിന് കാരണം മറ്റൊന്നും ആയിരുന്നില്ല. ഇയാളുടെ കയ്യിലുണ്ടായിരുന്ന ചിപ്‍സിന്റെ പാക്കറ്റ് തന്നെ ആയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്ക് വച്ചത് ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. വീഡിയോ തുടങ്ങുമ്പോൾ തന്നെ ഒരാൾ ഓടുന്നതും അയാൾക്ക് പിന്നിലെ അനേകം കടൽക്കാക്കൾ പറന്നു ചെല്ലുന്നതുമാണ് കാണാൻ സാധിക്കുന്നത്. അയാളുടെ കയ്യിൽ ചിപ്‍സിന്റെ ഒരു പാക്കറ്റും ഉണ്ട്. അയാൾ വളരെ വേഗത്തിലാണ് ഓടുന്നത്. അതുപോലെ തന്നെ വേഗത്തിൽ കടൽക്കാക്കകൾ അയാളെ പിന്തുടരുകയും ചെയ്യുന്നു. അവസാനം അവയിൽ നിന്നും രക്ഷപ്പെടാൻ മറ്റ് വഴികൾ ഇല്ലാത്തതിനാൽ തന്നെ ചിപ്സിന്റെ പാക്കറ്റ് അയാൾ വലിച്ചെറിയുകയാണ്.
ചിപ്സ് പാക്കറ്റ് ഉപേക്ഷിച്ചപ്പോഴാണ് കടൽക്കാക്കകൾ അയാളെ പിന്തുടരുന്നത് നിർത്തുകയും പാക്കറ്റിന്റെ ചുറ്റും കൂടുകയും ചെയ്തത്. fupla പങ്ക് വച്ച വീഡിയോയിൽ അയാൾക്ക് ജീവൻ രക്ഷിക്കാൻ വേണ്ടി ചിപ്സ് പാക്കറ്റ് വരെ ഉപേക്ഷിക്കേണ്ടി വന്നു എന്ന് പറയുന്നുണ്ട്. ഏതായാലും വളരെ അധികം പേരാണ് വീഡിയോയ്‍ക്ക് നിരവധി കമന്റുകളുമായി എത്തിയത്. മിക്കവരും കടൽക്കാക്കകൾക്ക് അത് വിട്ടു കൊടുക്കരുതായിരുന്നു എന്നാണ് കുറിച്ചിരിക്കുന്നത്. താനായിരുന്നു ആ സ്ഥാനത്തെങ്കിൽ ഒരിക്കലും തന്റെ ഭക്ഷണം ആ കടൽക്കാക്കകൾക്ക് വിട്ടു കൊടുക്കില്ലായിരുന്നു എന്ന് കുറിച്ചവരും ഉണ്ട്.