സാൻ ഫ്രാൻസിസ്കോയിലെ പിയര്‍ 39 കീഴക്കി കടല്‍ സിംഹങ്ങള്‍; വീഡിയോ കാണാം

By Web Team  |  First Published May 12, 2024, 4:12 PM IST

സാൻ ഫ്രാൻസിസ്കോയുടെ പടിഞ്ഞാറ് ഫാറലോൺ ദ്വീപുകൾക്ക് സമീപത്തെ ശക്തമായ മത്സ്യ കൂട്ടത്തിന്‍റെ സാന്നിധ്യമാണ് ഇത്രയേറെ സീലുകളെ പ്രദേശത്തേക്ക് എത്തിച്ചതെന്ന് ഈ രംഗത്തെ വിദഗ്ദരും ശരിവയ്ക്കുന്നു.



സാൻ ഫ്രാൻസിസ്കോയില്‍ കഴിഞ്ഞ ആഴ്ച അസാധാരണമായ ഒരു സംഭവം നടന്നു. ആയിരക്കണക്കിന് കടല്‍ സിംഹങ്ങള്‍  സാൻ ഫ്രാൻസിസ്കോയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പിയർ 39 കീഴടക്കി. 15 വര്‍ഷത്തിനിടെ പ്രദേശത്ത് എത്തി ചേര്‍ന്ന ഏറ്റവും വലിയ കടല്‍ സിംഹങ്ങളുടെ കൂട്ടമാണിതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വരാന്‍ പോകുന്ന ഇണചേരല്‍ കാലത്തിന് മുമ്പ്, ഉള്‍ക്കടലില്‍ ദൃശ്യമായ ആങ്കോവികളുടെയും മത്തികളുടെയും കൂട്ടമാണ് ഇത്രയേറെ കടല്‍ സിംഹങ്ങളെ പ്രദേശത്ത് എത്തിച്ചതെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 35 വര്‍ഷമായി പിയര്‍ 39 ലേക്ക് കടല്‍ സിംഹങ്ങള്‍ സ്ഥിരമായി എത്തുന്നു. എന്നാല്‍ ഇത്തവണ എത്തിയത് വലിയൊരു കൂട്ടമായിരുന്നു. 

സാൻ ഫ്രാൻസിസ്കോയുടെ പടിഞ്ഞാറ് ഫാറലോൺ ദ്വീപുകൾക്ക് സമീപത്തെ ശക്തമായ മത്സ്യങ്ങളുടെ സാന്നിധ്യമാണ് ഇത്രയേറെ സീലുകളെ പ്രദേശത്തേക്ക് എത്തിച്ചതെന്ന് ഈ രംഗത്തെ വിദഗ്ദരും ശരിവയ്ക്കുന്നു. സാൻ ഫ്രാൻസിസ്കോയിലെ ഫിഷർമാൻ വാർഫിലെ കടവിൽ 1989-ലാണ് ആദ്യമായി സീലുകള്‍ എത്തിയത്, പിന്നീട് ഇതുവരെയായി ഓരോ വര്‍ഷവും കൃത്യസമയത്ത് നുറ് കണക്കിന് സീലുകള്‍ പ്രദേശത്തേക്ക് എത്തുന്നു. എന്നാല്‍ ഇത്തവണ ഇവയുടെ എണ്ണത്തില്‍ അസാധാരണമായ വലുപ്പമാണ് കണ്ടത്. മത്സ്യ ലഭ്യതയ്ക്ക് അനുസരിച്ച് ഓരോ വര്‍ഷവും കടല്‍ സിംഹങ്ങളുടെ എണ്ണത്തിലും ഏറ്റകുറച്ചിലുകള്‍ ഉണ്ടാകാറുണ്ട്. ഇവയെ കാണാനായി പ്രദേശത്തേക്ക് നിരവധി സഞ്ചാരികളാണ് എത്തുന്നത്. സഞ്ചാരികള്‍ പകര്‍ത്തിയ വീഡിയോകളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. 

Latest Videos

undefined

യുഎസില്‍ 18 നും 24 നും ഇടയില്‍ പ്രായമുള്ള യുവാക്കളില്‍ മൂന്നിലൊരാള്‍ 'നയാപൈസ' സമ്പാദിക്കുന്നില്ലെന്ന് പഠനം

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Getty Images (@gettyimages)

അമൗ ഹാജിയെ അറിയാമോ? ലോകത്തിലെ ഏറ്റവും വൃത്തികെട്ട മനുഷ്യനെ

കടൽ സിംഹങ്ങളുടെ ജനസംഖ്യ സമുദ്രത്തിന്‍റെ ആരോഗ്യത്തെയാണ് കാണിക്കുന്നതെന്ന് മറൈൻ സസ്തനി കേന്ദ്രത്തിലെ കൺസർവേഷൻ എൻഗേജ്‌മെന്‍റ് ഡയറക്ടർ ആദം റാറ്റ്‌നർ പറയുന്നു. പെൺ കടൽ സിംഹങ്ങൾ മേയ് മുതൽ ജൂൺ വരെയുള്ള മാസങ്ങളില്‍ പ്രസവിക്കുകയും വെറും മൂന്നോ നാലോ ആഴ്ചകൾക്ക് ശേഷം വീണ്ടും ഇണചേരാൻ തയ്യാറാറെടുക്കുകയും ചെയ്യുന്നു. ഓഗസ്റ്റോടു കൂടി സാധാരണയായി  ഇവയുടെ പ്രജനനകാലം അവസാനിക്കും. അതേസമയം ഇവ മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ ഭീഷണിയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കടലില്‍ നിന്ന് നേരിട്ട് ബോട്ടിലേക്ക് ചാടിക്കയറുന്ന ഇവ വലകള്‍ ഉള്‍പ്പെടെയുള്ള ബോട്ടിംഗ് ഉപകണങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നു. ഒപ്പം മത്സ്യസമ്പത്തിന്‍റെ വലിയൊരു ഭാഗവും അകത്താക്കുന്നു. 

ജീവിച്ചിരിക്കെ, വിരമിച്ച പ്രൊഫസര്‍ മരിച്ചെന്ന് സര്‍വകലാശാല; പിന്നാലെ പെന്‍ഷനും റദ്ദാക്കി
 

click me!