അവൾ തന്റെ ടിഫിൻ ബോക്സ് തുറന്ന് അതിൽ നിന്നും ഒരു പൊതി ഭക്ഷണം എടുത്ത് യാചകന് നൽകുന്നു. അദ്ദേഹത്തിന് അത് തുറന്നു കഴിക്കാൻ സാധിക്കുന്നില്ല എന്ന് മനസ്സിലായപ്പോൾ അവൾ പൊതിയഴിച്ച് കഴിക്കാൻ പറ്റുന്ന രീതിയിൽ യാചകന് നൽകുന്നു.
ഒരു അതിർവരമ്പുകളില്ലാത്ത മാനുഷിക വികാരമാണ് ദയ. ഒരു കൊച്ചു പെൺകുട്ടിയുടെ വഴിയോരത്ത് കണ്ട ഒരു യാചകനോടുള്ള ദയാപൂർവ്വമായ ഇടപെടലാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ എല്ലാവരുടെയും ഹൃദയം കവരുന്നത്. സ്കൂളിലേക്കുള്ള തന്റെ ഉച്ചഭക്ഷണ പൊതിയിൽ നിന്ന് പാതി ഒരു യാചകന് പകുത്തു നൽകുന്ന കൊച്ചു വിദ്യാർത്ഥിനിയാണ് ഈ വീഡിയോയിൽ ഉള്ളത്.
ക്യൂൻ ഓഫ് വാലി എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏറെ ഹൃദയസ്പർശിയായ ഈ വീഡിയോ ഒരു തവണ കണ്ടവർ വീണ്ടും വീണ്ടും കാണും എന്ന കാര്യത്തിൽ സംശയമില്ല. കുട്ടി അറിയാതെ തന്നെ വഴിയാത്രക്കാരിൽ ആരോ ചിത്രീകരിച്ചതാകാം ഈ ദൃശ്യങ്ങൾ. വഴിയരികിൽ നിൽക്കുന്ന അന്ധനായ ഒരു യാചകന് ഒരു സ്കൂൾ വിദ്യാർത്ഥിനി തന്റെ ബാഗ് തുറന്ന് പണം നൽകുന്നതാണ് വീഡിയോയുടെ ആദ്യഭാഗത്ത് കാണുന്നത്.
undefined
തുടർന്ന് അവൾ തന്റെ ടിഫിൻ ബോക്സ് തുറന്ന് അതിൽ നിന്നും ഒരു പൊതി ഭക്ഷണം എടുത്ത് യാചകന് നൽകുന്നു. അദ്ദേഹത്തിന് അത് തുറന്നു കഴിക്കാൻ സാധിക്കുന്നില്ല എന്ന് മനസ്സിലായപ്പോൾ അവൾ പൊതിയഴിച്ച് കഴിക്കാൻ പറ്റുന്ന രീതിയിൽ യാചകന് നൽകുന്നു. ഈ സമയത്ത് വഴിയരികിൽ നിൽക്കുന്ന ഒരു സ്ത്രീ വിദ്യാർത്ഥിനിയുടെ പ്രവർത്തികൾ കണ്ട് അവൾക്ക് അരികിൽ എത്തി സംസാരിക്കുന്നതും കാണാം. തുടർന്ന് യാചകൻ ഭക്ഷണം കഴിച്ചു കഴിയുന്നത് വരെ അദ്ദേഹത്തിന് അരികിൽ നിന്ന് ഒടുവിൽ കുടിക്കാനുള്ള വെള്ളവും അവൾ നൽകുന്നു. പിന്നീട് യാചകനോട് യാത്ര പറഞ്ഞു പോകുന്നതാണ് വീഡിയോ ദൃശ്യങ്ങളിൽ ഉള്ളത്.
കുട്ടിയുടെ പ്രവൃത്തി കണ്ട് അതുവഴി കടന്നു പോകുന്നവർ അത്ഭുതത്തോടെ അവളെ നോക്കുന്നതും വീഡിയോയിൽ കാണാം. വലിയ അഭിനന്ദനങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ പെൺകുട്ടിയുടെ പ്രവൃത്തിക്ക് ലഭിക്കുന്നത്. ഇതാണ് യഥാർത്ഥ വിദ്യാഭ്യാസം എന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ ഒരു രാജകുമാരിയെ വളർത്തിയെന്നുമാണ് വീഡിയോയ്ക്ക് താഴെ ചിലർ കുറിച്ചത്.