ഏതാണ്ട് ഒരു വയസുള്ള വ്യത്യസ്തനായ ഈ ആനക്കുട്ടിയെ കണ്ടെത്തിയത് പ്രശസ്തമായ ക്രൂഗർ നാഷനൽ പാർക്കിൽ നിന്നാണ്.
ആനയുടെ നിറം കറുപ്പ്, തൂണ് പോലെ കാലും മുറം പോലെ ചെവിയും പാറ പോലെയുള്ള വലിയ ശരീരവും ഉള്ള കരയിലെ ഏറ്റവും വലിയ ജീവി, ഇങ്ങനെയൊക്കെയാണ് കുട്ടിക്കാലം മുതൽ നാം ആനകളെക്കുറിച്ച് കേട്ടിരിക്കുന്നത്. പിന്നീട് ഇങ്ങോട്ട് നേരിട്ടും അല്ലാതെയും കണ്ട ആനകൾക്കെല്ലാം ഏതാണ്ട് ഇതേ രൂപ സവിശേഷതകൾ ഒക്കെ തന്നെയായിരുന്നു താനും. എന്നാൽ ഇപ്പോൾ ഇതാ ആഫ്രിക്കയിൽ വിനോദയാത്രയ്ക്ക് പോയ ഒരു സംഘത്തിന് വിചിത്രമായ ഒരു ഭാഗ്യം ലഭിച്ചിരിക്കുകയാണ്. എന്താണെന്നല്ലേ? പിങ്ക് നിറത്തിലുള്ള ഒരു കുട്ടിയാന. യാത്രാസംഘം പകർത്തിയ ഈ പിങ്ക് കുട്ടിയാനയുടെ ചിത്രങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുകയാണ്. തിയോ പോട്‌ഗെയ്റ്റർ സഫാരി ഓപ്പറേറ്ററുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കുട്ടി ആനയെ കണ്ടത്.
'നന്ദിയുണ്ട് സാറേ'; കാനഡയില്‍ പറന്നിറങ്ങിയ പാക് എയര്‍ഹോസ്റ്റസ് മുങ്ങി !
undefined
ദക്ഷിണാഫ്രിക്കയിലെ പ്രശസ്തമായ ക്രൂഗർ നാഷനൽ പാർക്കിൽ നിന്നുള്ളതാണ് ചിത്രം. ആനക്കുട്ടിക്ക് ഒരു വയസ്സ് പ്രായം ഉണ്ടായിരിക്കുമെന്നാണ് ലിയോ പോട്‌ഗെയ്റ്റർ പറയുന്നത്. ഇനി ഈ കുട്ടിയാനയുടെ ശരീരത്തിലെ പിങ്ക് നിറത്തിന് കാരണം എന്താണെന്ന് അറിയണ്ടേ? ആൽബിനിസം എന്ന പിഗ്മെന്‍റ് കുറയുന്ന അവസ്ഥ കാരണമാണ് ആനക്കുട്ടിക്ക് പിങ്ക് നിറം വന്നു ചേർന്നത്. ആനക്കുട്ടിയുടെ ശരീരത്തിൽ മെലാനിൻ കുറവാണ്.
വന്യമൃഗ സംഘര്‍ഷം; വയനാട്ടിലെ കടുവാ കണക്കുകള്‍ പുറത്ത് വിട്ട് വനംവകുപ്പ്
ആഫ്രിക്കൻ ആനകളിൽ വളരെ അപൂർവമായി മാത്രമാണ് ആൽബിനിസം എന്ന അവസ്ഥ കാണപ്പെടാറ് എന്നാണ് പോട്‌ഗെയ്റ്റർ പറയുന്നത്. പതിനായിരത്തിൽ ഒന്നിന് മാത്രമാണ് ഇത് സംഭവിക്കാനുള്ള സാധ്യത. അതേസമയം ഏഷ്യൻ ആനകളിൽ ഈ അവസ്ഥ കൂറച്ചുകൂടി വ്യാപകമാണെന്നും വിദഗ്ദര്‍ അഭിപ്രായപ്പെട്ടുന്നു. കാഴ്ചയിൽ കൗതുകകരമായി തോന്നുമെങ്കിലും ഈ അവസ്ഥ ബാധിച്ച ആനകളുടെ ജീവിതം ദുഷ്‌കരമാകാമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. ആഫ്രിക്കയിലെ വെയിലും ഉയർന്ന താപനിലയും മറ്റാനകളെപ്പോലെ നേരിടാൻ ഇവയ്ക്കാവില്ല. രൂപത്തിൽ വ്യത്യാസം തോന്നുന്നതിനാൽ കുടുംബമായ ആനക്കൂട്ടം ഇവയെ പുറത്താക്കുന്ന സംഭവങ്ങളുമുണ്ട്. എന്നാൽ ഈ കുട്ടിയാനയുടെ കാര്യത്തിൽ നിലവില്‍ ഈ പ്രശ്‌നമില്ല. ആനക്കൂട്ടം അതിനോടൊപ്പം കൂട്ടായുണ്ട്.
ലൈവ് ഷോയിൽ ഹണിമൂണിനെ കുറിച്ച് ചോദ്യം; അവതാരകന്‍റെ കരണം അടിച്ച് പുകച്ച് പാക് ഗായിക, വീഡിയോ വൈറൽ