'സോംബി ലഹരി'യില്‍ മയങ്ങി വീണ് ഫിലാഡൽഫിയ; ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വൈറല്‍ !

By Web Team  |  First Published Oct 7, 2023, 12:52 PM IST

ഫിലാഡല്‍ഫിയ നഗരത്തെ പകര്‍ച്ചവ്യാധി പോലെ ബാധിച്ച മയക്കുമരുന്നിനെ, യുഎസില്‍ വളര്‍ന്നുവരുന്ന ഭീഷണിയായി ഭരണകൂടം പ്രഖ്യാപിച്ചു കഴിഞ്ഞു. 


സാമൂഹിക മാധ്യമങ്ങളില്‍ അടുത്ത കാലത്തായി വ്യാപകമായി പ്രചരിക്കപ്പെടുന്ന ഒരു വീഡിയോയാണ് അമേരിക്കയിലെ ഫിലാഡല്‍ഫിയയിലെ മയക്കു മരുന്ന് ഉപയോക്താക്കളുടെത്. വീഡിയോ കളിലെ ദൃശ്യങ്ങള്‍ സോംബി സിനിമകളെ ഓര്‍മ്മിപ്പിക്കും വിധമുള്ളതാണ്. ലഹരി ഉപയോഗത്തെ തുടര്‍ന്ന് തല പോലും നേരെ ഉയര്‍ത്താന്‍ കഴിയാതെ ആടിക്കുഴഞ്ഞ് ഇപ്പോ വീണ് പോകുമെന്ന തരത്തില്‍ നടക്കുന്ന യുവതീ/യുവാക്കളുടെ വീഡിയോ വീഡിയോകളില്‍ തെരുവുകളില്‍ വീണ് കുടക്കുന്ന നിരവധി ആളുകളെ കാണാം. രോഗം ബാധിച്ച് മരിച്ച് വീണവരെന്ന് തോന്നിക്കുന്ന തരത്തിലാണ് പലരുടെയും കിടപ്പ്. വ്യാപകമായി പ്രചരിക്കുന്ന വീഡിയോ യാഥാര്‍ത്ഥ്യത്തിലുള്ളതാണെന്നത് കൂടുതല്‍ ഞെട്ടലുണ്ടാക്കുന്നു. 

ടിക്ടോക്കുകളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ട വീഡിയോ ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും ഏറെ പേരുടെ ശ്രദ്ധയാകര്‍ഷിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ ഈ വീഡിയോകള്‍ക്ക് പത്ത് ലക്ഷത്തിലധികമാണ് കാഴ്ചക്കാര്‍. വീഡിയോകളില്‍ നിവര്‍ന്ന് നില്‍ക്കാനായി പാടുപെടുന്ന ഒരോ ചുവട് വയ്ക്കാനും ഏറെ സമയമെടുക്കുന്ന, തല ഉയര്‍ത്താന്‍ കഴിയാതെ കഷ്ടപ്പെടുന്ന നിരവധി പേരെ കാണിക്കുന്നു. ചിലര്‍ തെരുവുകളില്‍ വീണു കിടക്കുന്നതായി കാണിക്കുന്നു. അതിമാരകമായ ഒരു ലഹരിയുടെ ഉപയോഗമാണ് ആളുകളെ ഇത്തരത്തില്‍ ബലഹീനരാക്കുന്നെത് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹെറോയിൻ, കൊക്കെയ്ൻ, ഫെന്‍റനൈൽ എന്നിവയുടെ ലഹരി ഫലങ്ങൾ വർധിപ്പിക്കാൻ ഉപയോഗിക്കുന്ന മാരകമായ മയക്കുമരുന്നായ സൈലാസൈൻ ( Xylazine) അല്ലെങ്കിൽ “ട്രാങ്ക്” (tranq) എന്ന മയക്ക് മരുന്നിന് അടിമകളായവരാണ് ഇവരെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

Latest Videos

undefined

രാജ്യം സമ്പന്നം, പക്ഷേ, വീട്ട് വാടകയില്‍ നിന്നും രക്ഷപ്പെടാന്‍ ജനം 'അതിര്‍ത്തി കടക്കുന്നു' !

കുളിച്ചാൽ തലയിൽ നിന്നും ചോരയൊലിക്കും വെള്ളം പോലും കുടിക്കാന്‍ പറ്റില്ല; അപൂർവ രോഗാനുഭവം വെളിപ്പെടുത്തി യുവതി !

സാധാരണയായി മൃ​ഗങ്ങൾക്ക് അനസ്തേഷ്യയ്ക്ക് വേണ്ടിയും വേദനസംഹാരിയായും നിയന്ത്രിതമായ അളവിലാണ് ഈ മരുന്ന് ഉപയോഗിച്ചിരുന്നത്. എന്നാല്‍ മയക്കു മരുന്നിന്‍റെ വീര്യം കൂട്ടാന്‍ മയക്കുമരുന്ന് ലോബി ഇവ മറ്റ് ലഹരികളില്‍ ചേര്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ട്രാങ്ക് ഉപയോഗിക്കുന്നയാള്‍ക്ക് അതിന്‍റെ ലഹരി തീരുന്നത് വരെ സ്വയം ബോധമുണ്ടാകില്ല. കാര്യങ്ങള്‍ വളരെ വേഗത്തിലാണ് ചെയ്യുന്നതെന്ന് തോന്നുമെങ്കിലും നിന്ന ഇടത്ത് നിന്ന് ചലിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലേക്ക് ശരിരം മാറുന്നു. ഇത്തരം അവസ്ഥയിലേക്ക് മാറുന്ന ഒരാള്‍ 'സോംബി സിനിമ'യിലേത് പോലെ പെരുമാറുന്നതായി തോന്നാം. കഴിഞ്ഞ ഏപ്രില്‍ യുഎസ് രാജ്യത്ത് വളര്‍ന്നുവരുന്ന ഭീഷണിയായി ഈ മയക്കുമരുന്നിനെ പ്രഖ്യാപിച്ചു. നാഷണൽ ഡ്രഗ് കൺട്രോൾ പോളിസിയുടെ ഓഫീസ് ഡയറക്ടർ ഡോ.രാഹുൽ ഗുപ്തയാണ് ഈ മുന്നറിയിപ്പ് നൽകിയത്. 

കൊലപാതക കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയോടൊപ്പം സബ് ഇൻസ്‌പെക്ടറിന്‍റെ 'സെല്‍ഫി'; പിന്നാലെ സംഭവിച്ചത് !

കണ്ടത് ഒരു കോടി പേർ! അടിച്ച് പൂസായി വിമാനത്തില്‍ കയറാനെത്തിയ ദമ്പതികളെ വാതില്‍ക്കല്‍ തടയുന്ന എയർ ഹോസ്റ്റസ്!

സൈലാസൈൻ ചേര്‍ത്ത മയക്കുമരുന്ന് ശരീരത്തില്‍ കുത്തിവച്ചാല്‍ അവിടം ഉറങ്ങാതെ പഴുക്കുന്നതും ഇത് പിന്നീട് ഉണങ്ങാത്ത വ്രണമായി തീരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫിലാഡൽഫിയയിലെ ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നത് നഗരത്തെ പകർച്ചവ്യാധി പോലെ വലിയ തോതിൽ ഈ മയക്കുമരുന്ന് ഉപയോഗം ബാധിച്ചിട്ടുണ്ടെന്നാണ്. “സൈലാസൈൻ, പ്രത്യേകിച്ച് ഫിലാഡൽഫിയയെ ഭീകരമായ തരത്തില്‍ ബാധിച്ചു, ഇത് അമിതമായ അളവിലുള്ള മരണങ്ങൾക്കും സെപ്‌സിസിനും ഛേദിയും അടക്കമുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.” കഴിഞ്ഞ നാല് വർഷമായി സൈലാസിന്‍റെ ഉപയോഗം വർധിച്ചതായി ഹാനി റിഡക്ഷൻ നോൺ പ്രോഫിറ്റ് സാവേജ് സിസ്റ്റേഴ്‌സിന്‍റെ സ്ഥാപകയായ സാറാ ലോറൽ പറയുന്നു. പലപ്പോഴും ഗുരുതരാസ്ഥയിലാണ് പലരെയും കണ്ടെത്തുന്നതെന്നും അതിനാല്‍ ഇപ്പോള്‍ ഓക്സിജന്‍ സിലിണ്ടറുമായാണ് ഇത്തരം ആള്‍ക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

'രണ്ട് ലക്ഷം രൂപയ്ക്ക് 'അച്ഛന്‍' വില്പനക്കെ'ന്ന മകളുടെ കുറിപ്പ് പങ്കുവച്ച് അച്ഛന്‍; ഏറ്റെടുത്ത് നെറ്റിസണ്‍സ്!
 

click me!