ഗ്ലാസ് നിർമ്മിതമായ വാതിൽ അടഞ്ഞ് കിടന്നതിനാൽ ഒറ്റയടിക്ക് വീടിന് അകത്തേക്ക് കയറാൻ മുതലയ്ക്ക് സാധിച്ചില്ല. ചില്ല് തകർക്കാനായി ആഞ്ഞ് നിൽക്കുമ്പോഴാണ് വീട്ടിലെ വളർത്തുനായ ഇവിടേക്ക് എത്തിയത്
ഫ്ലോറിഡ: പിൻവാതിലിലൂടെ വീടിനകത്തേക്ക് കയറാനെത്തിയ മുതലയെ തുരത്തി വളർത്തുനായ. ബീഗിൾ ഇനത്തിലുള്ള നായയാണ് വീട്ടമ്മയെ രക്ഷിച്ചത്. ഫ്ലോറിഡയിലാണ് സംഭവം. വീടിന് പിൻവശത്തെ ചെറു തടാകത്തിൽ നിന്നാണ് മുതല എത്തിയത്. എന്നാൽ ഗ്ലാസ് നിർമ്മിതമായ വാതിൽ അടഞ്ഞ് കിടന്നതിനാൽ ഒറ്റയടിക്ക് വീടിന് അകത്തേക്ക് കയറാൻ മുതലയ്ക്ക് സാധിച്ചില്ല. ചില്ല് തകർക്കാനായി ആഞ്ഞ് നിൽക്കുമ്പോഴാണ് വീട്ടിലെ വളർത്തുനായ ഇവിടേക്ക് എത്തിയത്.
undefined
പേടിച്ചരണ്ട് നിൽക്കുന്ന വീട്ടമ്മയെ കണ്ട പതറാതെ നായ മുതലയ്ക്ക് നേരെ കുരയ്ക്കാൻ തുടങ്ങി. ആദ്യം മൈൻഡ് ചെയ്തില്ലെങ്കിലും പിന്നീട് വീട്ടിലേക്ക്ക കയറാനുള്ള ശ്രമം ഒഴിവാക്കി മുതല തിരികെ തടാകത്തിലേക്ക് പോവുകയായിരുന്നു. പിന്റോ എന്ന വളർത്തുനായയുടെ ധൈര്യമാണ് ഉടമയെ രക്ഷിച്ചതെന്നാണ് വീഡിയോയ്ക്ക് പ്രതികരണങ്ങളിൽ ഏറെയും. 2020ലാണ് കുടുംബം മിസോറിയിൽ നിന്ന് ഫ്ലോറിഡയിലേക്ക് എത്തിയത്.
മുതലയെ തുരത്തിയ പിന്റോയ്ക്ക് അഞ്ച് വയസാണ് പ്രായം. അതേസമയം പിന്നിലെ പോർച്ച് ഇതുപോലെ തുറന്ന് കിടന്നാൽ മുതലകൾ ഇനിയും വീട്ടിലേക്കെത്തുമെന്ന് വീട്ടമ്മയെ ഉപദേശിക്കാനും ചിലർ മറന്നിട്ടില്ല. നായയെ സ്ഥിരമായി കെട്ടിയിടാറുള്ള ഇടത്തേക്കായിരുന്നു മുതല പതുങ്ങിയെത്തിയതെന്നും വീഡിയോയിൽ വ്യക്തമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം