അവൾ പറയുന്നത് താൻ അതിരാവിലെ എഴുന്നേൽക്കും, മദ്യപിക്കില്ല, പുകവലിയും ഇല്ല, കൂടാതെ താമസസ്ഥലം വൃത്തിയായി സൂക്ഷിക്കുന്ന ആള് കൂടിയാണ് താൻ എന്നാണ്.
ബെംഗളൂരുവിൽ സ്വതവേ നല്ലൊരു താമസസ്ഥലം കിട്ടാൻ പ്രയാസമാണ്. വലിയ വാടകയും വർധിച്ചുവരുന്ന ആളുകളും എല്ലാം അതിനൊരു കാരണമാണ്. എന്നാൽ, പ്രായം നല്ലൊരു വാടകവീട് കിട്ടാൻ ഒരു തടസമാണോ? ആണെന്നാണ് നൈന എന്ന യുവതി പറയുന്നത്. സോഷ്യൽ മീഡിയയിലാണ് നൈന തനിക്ക് വീട് കിട്ടാനില്ലാത്തതിനെ കുറിച്ചുള്ള പ്രയാസം പങ്കുവച്ചിരിക്കുന്നത്.
നൈന പറയുന്നത്, കുറേയായി താനൊരു വീട് അന്വേഷിക്കുന്നു എന്നാണ്. നൈനക്ക് 20 വയസാണ്. ഒടുവിൽ ഡോംലുരിൽ നൈനക്ക് ഇഷ്ടപ്പെട്ട ഒരു മനോഹരമായ ഫ്ലാറ്റ് കണ്ടെത്തുകയും ചെയ്തു. എന്നാൽ, ഫ്ലാറ്റ് കാണാനെത്തിയപ്പോൾ ചെറിയ പ്രായമായതിനാൽ അത് കിട്ടിയില്ലത്രെ. അവിടെ താമസിക്കുന്നവർ ഈ പ്രായത്തിലുള്ളവരെ തങ്ങളുടെ ഒപ്പം താമസിപ്പിക്കാൻ താല്പര്യമില്ല എന്നാണ് പറഞ്ഞതെന്നും നൈന പറയുന്നു.
എന്നാൽ, തന്നെ ഫ്ലാറ്റ്‍മേറ്റാക്കാമെന്നും അതിനുള്ള ഗുണങ്ങളൊക്കെ ഉണ്ട് എന്നുമാണ് നൈന പറയുന്നത്. അതിന്റെ ഒരു പിപിടിയും അവൾ പങ്കുവയ്ക്കുന്നു. അതിൽ അവൾ പറയുന്നത് താൻ അതിരാവിലെ എഴുന്നേൽക്കും, മദ്യപിക്കില്ല, പുകവലിയും ഇല്ല, കൂടാതെ താമസസ്ഥലം വൃത്തിയായി സൂക്ഷിക്കുന്ന ആള് കൂടിയാണ് താൻ എന്നാണ്.
desperate times call for desperate measures! 🫡 pic.twitter.com/guBTW8E5gZ
— Naina (@Naina_2728)അതുകൊണ്ട് എങ്ങനെയെങ്കിലും തനിക്കൊരു താമസസ്ഥലം വേണം എന്നാണ് നൈന പറയുന്നത്. വീഡിയോ പങ്കുവച്ച് അധികം വൈകാതെ തന്നെ വൈറലായി മാറി. ഒരുപാടുപേരാണ് നിർദ്ദേശങ്ങളും മറ്റും പങ്കുവച്ചത്. ഒപ്പം, വീട് കണ്ടെത്താൻ ഇങ്ങനെ ഒരു വഴി സ്വീകരിച്ചതിന് അവളെ പലരും അഭിനന്ദിച്ചു.
ഒരാൾ പറഞ്ഞത്, “എനിക്ക് 25 വയസ്സായി, എനിക്ക് നിങ്ങളിൽ നിന്ന് വളരെയധികം പഠിക്കാനാവും. നിങ്ങളെപ്പോലെ സഹായം ചോദിക്കാൻ എനിക്കൊരിക്കലും കഴിയില്ല. അഭിനന്ദനങ്ങൾ. നിങ്ങൾക്ക് അനുയോജ്യമായ വീട് ഉടൻ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു” എന്നാണ്.