'വിമാനത്തിനുള്ളിൽ ഓക്സിജൻ ലഭിക്കുക മൂന്ന് പേർക്ക് മാത്രം'; ക്യാബിൻ ക്രൂവിന്‍റെ സുരക്ഷാ മുന്നറിയിപ്പ് വൈറല്‍

 വിമാനത്തിനുള്ളില്‍ വച്ച് യാത്രക്കാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുകൾ തമാശകലര്‍ത്തിപ്പറയുന്ന ഫ്ലൈറ്റ് ക്യാബിന്‍ ക്രൂ അംഗത്തിന്‍റെ അനൌൺസ്മെന്‍റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 

Only three people will get oxygen inside the aircraft Safety warning from cabin crew that spread laughter goes viral

യർലൈൻ സുരക്ഷയെ കുറിച്ചുള്ള ഒരു ഫ്ലൈറ്റ് അറ്റൻഡറിന്‍റിന്‍റെ രസകരമായ പരാമർശം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. സ്പിരിറ്റ് എയർലൈൻസ് വിമാനത്തിനുള്ളിൽ ചിത്രീകരിച്ച ഒരു വീഡിയോയിൽ, ഒരു ക്യാബിൻ ക്രൂ അംഗം സുരക്ഷാ പ്രോട്ടോക്കോളുകൾ പ്രഖ്യാപിക്കുന്നത് കാണാം. പെട്ടെന്ന് അവർ നടപടിക്രമത്തിൽ ഒരു മാറ്റം വരുത്തി. അത് യാത്രക്കാരെ അമ്പരപ്പിക്കുകയും അവരിൽ പലരെയും ചിരിപ്പിക്കുകയും ചെയ്തു.

എമർജൻസി ഓക്സിജൻ മാസ്കുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വിശദീകരിച്ചതിന് ശേഷം, അവർ ഓക്സിജൻ മാസ്ക് എവിടെ നിന്നാണ് വരുന്നതെന്ന് ചൂണ്ടിക്കാണിക്കാൻ യാത്രക്കാരോട് പറഞ്ഞു. വിരലിലെണ്ണാവുന്ന യാത്രക്കാർ മാത്രമാണ് അതിന് കൃത്യമായി ഉത്തരം നൽകിയത്. ആ സന്ദർഭത്തിലാണ് അവർ തമാശ രൂപേണ നിങ്ങളിൽ മൂന്ന് പേർക്ക് മാത്രമാണ് ഓക്സിജൻ ലഭിക്കാൻ പോകുന്നതെന്ന് പറഞ്ഞത്. ഇത് യാത്രക്കാരിൽ  ചിരി പടർത്തുകയായിരുന്നു.

Latest Videos

Read More: 'മങ്കി ഡസ്റ്റ്' എന്ന ലഹരി ഉപയോഗിച്ചു, പിന്നാലെ നഗ്നനായി ഓടി വീടിന് തീയിട്ടു, ലഹരി ഇറങ്ങിയപ്പോൾ ഭവന രഹിതന്‍ !

You know what, she got it 😭😭 pic.twitter.com/eZqDxPCAWz

— Ichigo Niggasake (@SomaKazima)

Watch Video: ഭൂകമ്പ സൂചന; സുരക്ഷാ വലയം തീര്‍ത്ത് കുട്ടിയാനയെ സംരക്ഷിക്കുന്ന ആനക്കൂട്ടം, വീഡിയോ വൈൽ

വിമാനത്തിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്കായിരുന്നു അവരുടെ അടുത്ത ഉപദേശം. ഒരാൾ ആദ്യം മാസ്ക് ധരിക്കുകയും പിന്നീട് അവരോടൊപ്പമുള്ള കുട്ടികളെ സഹായിക്കുകയും ചെയ്യണമെന്ന അടിയന്തര പ്രോട്ടോക്കോൾ പരാമർശിച്ച് കൊണ്ട് അവർ പറഞ്ഞത്, 'സ്ത്രീകളേ, നിങ്ങളോടൊപ്പം യാത്ര ചെയ്യുന്ന ഒരു കുട്ടി പല ആകൃതിയിലും വലുപ്പത്തിലും വരാം. ഇവയിൽ ഒന്നിൽ കൂടുതൽ നിങ്ങളുടെ പക്കലുണ്ടെങ്കിൽ, സാഹചര്യം വിലയിരുത്തുക. ആരായിരിക്കും അത്? നിങ്ങളുടെ പ്രിയപ്പെട്ടതിനെ മാത്രം തെരഞ്ഞെടുക്കുക.' എന്നായിരുന്നു. 

ക്യാബിൻ ക്രൂവും യാത്രക്കാരും തമ്മിലുള്ള രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ അര ദശലക്ഷം കാഴ്ചക്കാരെ നേടി. ഇങ്ങനെ പഠിപ്പിച്ചാൽ മുഴുവൻ കാര്യവും ഒറ്റ ക്ലാസ്സിൽ തന്നെ പഠിക്കുമെന്ന് ചിലർ വീഡിയോയ്ക്ക് താഴെ കുറിച്ചു. ഇത്തരം ഇടപെടലുകൾ യാത്രക്കാരുടെ ആശങ്ക കുറയ്ക്കുമെന്നും സന്തോഷകരമായ യാത്രാനുഭവം നൽകുമെന്നും നിരവധി പേർ എഴുതി. എന്നിരുന്നാലും, സുരക്ഷാ നിർദ്ദേശങ്ങൾ തമാശ രൂപേണ പറയുന്നതിനോട് ചിലർ എതിർപ്പ് പ്രകടിപ്പിച്ചു. ഇത്തരത്തിൽ പെരുമാറിയ ക്യാബിൻ ക്രൂവിനെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു മറ്റ് ചിലരുടെ ആവശ്യം. 

Watch Video:  സിംഗപ്പൂർ എയർപോർട്ടിൽ നിന്നും ഒരു പെർഫ്യൂം മോഷ്ടിച്ചു, രണ്ട് വർഷത്തിന് ശേഷം ഓസ്ട്രേലിയൻ യുവതി അറസ്റ്റിൽ

vuukle one pixel image
click me!