കടുവയെ ചുംബിക്കാന്‍ ശ്രമിക്കുന്ന പാക് യുവാവ്; വിമർശിച്ചും അനുകൂലിച്ചും ആരാധകർ, വീഡിയോ വൈറൽ

ഒരു പുല്‍ത്തകിടിയില്‍ ഇരിക്കുകയായിരുന്ന കൂറ്റന്‍ കടുവയുടെ മുഖത്ത് ചുംബിക്കാനാണ് പാക് യുവാവിന്‍റെ ശ്രമം, 

Pakistani man tries to kiss tiger video goes viral


ന്യമൃഗങ്ങളോടൊത്തുള്ള വൈറല്‍ വീഡിയോകളിലൂടെ പ്രശസ്തനായ പാകിസ്ഥാന്‍ കണ്ടന്‍റ് ക്രീയേറ്റീവ് നൌമാന്‍ ഹസ്സന്‍റെ വീഡിയോ വൈറൽ. ഒരു കടുവയെ ചുംബിക്കാനുള്ള അദ്ദേഹത്തിന്‍റെ ശ്രമം വീഡിയോയില്‍ കാണാം. വീഡിയോയില്‍ കടുവയെ ഏറെ ഇണക്കത്തോടെ കാണാം. അത് ഒരിക്കല്‍ പോലും നൌമാന്‍ ഹസ്സനെതിരെ തിരിയുന്നില്ലെന്ന് മാത്രമല്ല, ഏറെ സ്നേഹത്തോടെ പെരുമാറുന്നതും വീഡിയോയില്‍ കാണാം. ഇടയ്ക്ക് നൌമാന്‍റെ കൈയിൽ കടിക്കാന്‍ കടുവ ചെറിയൊരു ശ്രമം നടത്തുന്നതും വീഡിയോയില്‍ കാണാം. 

വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നിരവധി പേര്‍ ഇത്രയും വന്യമായ ജീവിയുടെ അടുത്ത് പെരുമാറാന്‍ എങ്ങനെ ധൈര്യമുണ്ടായി എന്നായിരുന്നു ചോദിച്ചത്. ഏതാണ്ട് രണ്ട് ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്. നിരവധി പേര്‍ ഹൃദയ ചിഹ്നം കമന്‍റ് ബോക്സില്‍ അവശേഷിപ്പിച്ചു. അതേസമയം മറ്റ് ചിലര്‍ വീഡിയോയെ നിശിതമായി വിമര്‍ശിച്ചു. കടുവയെ ചുംബിക്കാന്‍ ശ്രമിക്കുമ്പോൾ അത് ചങ്ങലയില്‍ ആണോ അല്ലയോ എന്ന് വ്യക്തമല്ല. ഒരു പുല്‍ത്തകിടിയില്‍ അലസമായി കിടക്കുന്ന കടുവയുടെ അടുത്ത് ചെന്നാണ് അദ്ദേഹം ചുംബിക്കാന്‍ ശ്രമിക്കുന്നത്. 

Latest Videos

Watch Video: പാട്ടുപാടുന്നതിനിടയിൽ ബാക്ക്ഫ്ലിപ്പ് ചെയ്യാൻ ശ്രമം; നടുവടിച്ച് വീണ് ഗായകൻ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

Read More:  12 ഡോളറിന് ഗൂഗിൾ ഡൊമൈൻ സ്വന്തമാക്കിയ ഇന്ത്യക്കാരൻ; തിരിച്ച് വാങ്ങാൻ ഗൂഗിൾ മുടക്കിയത് ലക്ഷങ്ങൾ

ചിലർ നൌമാന്‍റെ ധൈര്യത്തെ പ്രശംസിച്ചു. അതേസമയം വന്യമൃഗങ്ങളെ ഇത്തരത്തില്‍ വളര്‍ത്തുന്നതിലുള്ള ധാര്‍മ്മികയായിരുന്നു മറ്റ് ചിലരുടെ പ്രശ്നം. ഇത് അപകടകരമാണെന്ന് മുന്നറിയിപ്പ് നല്‍കിയവരും കുറവല്ല. വീഡിയോ ക്ലിപ്പ് ഒന്ന് കണ്ടപ്പോൾ തന്നെ ഞാന്‍ ഭയന്ന് പോയിയെന്ന് ഒരു കാഴ്ചക്കാരനെഴുതി. വന്യമൃഗങ്ങൾ കുറച്ച് കൂടി ബഹുമാനം അർഹിക്കുന്നുവെന്നായിരുന്നു ചിലരെഴുതിയത്. വന്യമൃഗങ്ങളോടൊത്തുള്ള വീഡിയോകൾക്ക് ഇതിന് മുമ്പും നൌമാന്‍ ഹസ്സന്‍ നിശിതമായി വിമർശനം നേരിട്ടിരുന്നു. ഒരിക്കല്‍ തിരക്കേറിയ ഒരു തെരുവിലൂടെ ചങ്ങലയ്ക്കിട്ട കടുവയുമായി ഇദ്ദേഹം നടക്കുന്ന ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇത് വലിയ തോതില്‍ വിമര്‍ശനം വിളിച്ച് വരുത്തിയിരുന്നു. 

Read More:   ലോകത്ത് ആദ്യമായി പ്രണയത്തിന് ഇന്‍ഷുറന്‍സ് പോളിസി; 'പൊളി സാധന'മെന്ന് സോഷ്യല്‍ മീഡിയ

vuukle one pixel image
click me!